18/04/2026
[fontresizer_tawhidurrahmandear_widget]

Tags :Khamenei

India

‘ഖാംനഇ വധത്തിൽ കേന്ദ്രത്തിന്റെ നിശബ്ദത നിഷ്പക്ഷതയല്ല’; വാജ്‌പേയിയുടെ ഇറാൻ നയം ഓർമ്മിപ്പിച്ച് സോണിയ

ന്യൂഡൽഹി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ കൊലപാതകത്തിൽ മോദി സർക്കാർ പുലർത്തുന്ന നിശബ്ദതയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. സർക്കാരിന്റെ മൗനം നിഷ്പക്ഷതയല്ലെന്നും മറിച്ച് ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒഴിഞ്ഞുമാറലാണെന്നും അവർ കുറ്റപ്പെടുത്തി. ‘ഇന്ത്യൻ എക്‌സ്പ്രസിൽ’ എഴുതിയ ലേഖനത്തിലൂടെയാണ് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനത്തിൽ ഇന്ത്യയുടെ വിദേശനയത്തിന് സംഭവിച്ച വീഴ്ചകളെ സോണിയ ഗാന്ധി ചൂണ്ടിക്കാട്ടിയത്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി ഇറാനുമായി പുലർത്തിയിരുന്ന ഊഷ്മളമായ ബന്ധത്തെ സോണിയ ഗാന്ധി ലേഖനത്തിൽ [&Read More

Main story

ഖാംനഇയുടെ നീക്കങ്ങൾ ട്രാക്ക് ചെയ്തത് ട്രാഫിക് ക്യാമറകൾ വഴി; ഇസ്രയേലിന്റെ ചാരനീക്കത്തിന്റെ വിവരങ്ങൾ

തെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയെയും മുതിർന്ന സൈനിക ഉദ്യോഗസ്ഥരെയും വധിക്കാൻ ഇസ്രയേൽ നടത്തിയത് വർഷങ്ങൾ നീണ്ട അതിസങ്കീർണ്ണമായ നിഴൽയുദ്ധമെന്ന് വെളിപ്പെടുത്തൽ.തെഹ്‌റാനിലെ ട്രാഫിക് ക്യാമറകൾ മുതൽ മൊബൈൽ നെറ്റ്‌വർക്കുകൾ വരെ ഹാക്ക് ചെയ്താണ് ഇസ്രയേൽ ഖമേനിയുടെ ഓരോ ചലനവും നിരീക്ഷിച്ചതെന്ന് ‘ഫിനാൻഷ്യൽ ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നു. ക്യാമറകൾ വഴി ചോർന്നത് അതീവ രഹസ്യങ്ങൾ വർഷങ്ങളായി തെഹ്‌റാനിലെ ട്രാഫിക് ക്യാമറ ശൃംഖല ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിയന്ത്രണത്തിലായിരുന്നു. ഈ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ എൻക്രിപ്റ്റ് ചെയ്ത് [&Read More

Iran

ഖാംനഇയെ ലക്ഷ്യമിട്ടും ഇസ്രയേൽ ആക്രമണം; കാര്യാലയത്തിനു പരിസരത്ത് സ്‌ഫോടനമെന്ന് റിപ്പോർട്ട്‌

തെഹ്‌റാൻ: പശ്ചിമേഷ്യയെ നടുക്കിക്കൊണ്ട് ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ ഇസ്രയേലിന്റെയും അമേരിക്കയുടെയും സംയുക്ത മിന്നലാക്രമണം. ശനിയാഴ്ച പകൽ നടന്ന അപ്രതീക്ഷിത ആക്രമണത്തിൽ ഇസ്രയേൽ പ്രധാനമായും ലക്ഷ്യമിട്ടത് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ ഉൾപ്പെടെയുള്ള നേതാക്കളെയാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. തെഹ്റാനിലെ ഡൗൺടൗണിലുള്ള ഖാംനഇയുടെ കാര്യാലയത്തിനും വസതിക്കും സമീപമാണ് അതിശക്തമായ സ്‌ഫോടനങ്ങൾ നടന്നതെന്ന് അസോസിയേറ്റഡ് പ്രസ്, അൽ ജസീറ തുടങ്ങിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്‌ഫോടനത്തെ തുടർന്ന് തൈഹ്റാൻ നഗരത്തിന്റെ മധ്യഭാഗത്ത് നിന്ന് വലിയ പുകപടലങ്ങൾ ഉയരുന്നതിന്റെ ദൃശ്യങ്ങൾ [&Read More

World

‘അമേരിക്കയുടെ വിമാനവാഹിനി കപ്പലുകളെ കടലിൽ മുക്കും’; മുന്നറിയിപ്പുമായി ഇറാൻ പരമോന്നത നേതാവ്

തെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പുകൾക്ക് ശക്തമായ പ്രതികരണവുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ. അമേരിക്കൻ വിമാനവാഹിനി കപ്പലുകളെ കടലിന്റെ അടിയിലേക്ക് അയക്കാൻ ശേഷിയുള്ള ആയുധങ്ങൾ ഇറാന്റെ പക്കലുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. തങ്ങളുടെ ആയുധങ്ങൾ യുഎസ് കപ്പലുകളെക്കാൾ അപകടകാരിയാണെന്നും ഖാംനഇ പറഞ്ഞു. കിഴക്കൻ അസർബൈജാൻ പ്രവിശ്യയിൽനിന്നുള്ള ആയിരക്കണക്കിന് വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം അമേരിക്കയ്ക്കു താക്കീത് നൽകിയത്. ‘തങ്ങളുടെ സൈന്യമാണ് ലോകത്തിലെ ഏറ്റവും ശക്തമെന്ന് അമേരിക്കൻ പ്രസിഡന്റ് ആവർത്തിച്ചു പറയുന്നുണ്ട്. [&Read More

World

‘രഹസ്യദൂതു’മായി സുരക്ഷാ ഉപദേഷ്ടാവിനെ റഷ്യയിലേക്ക് അയച്ച് ഖാംനഇ; സ്വീകരിച്ച് പുടിൻ-മോസ്‌കോയിൽ നിർണായക കൂടിക്കാഴ്ച

മോസ്‌കോ: പശ്ചിമേഷ്യയിൽ യുദ്ധഭീതി കനക്കുന്നതിനിടെ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനെ കാണാൻ ഇറാൻ പരമോന്നത നേതാവിന്റെ പ്രത്യേക ദൂതൻ. ആയത്തുല്ല അലി ഖാംനഇയുടെ പ്രത്യേക മുതിർന്ന ഉപദേഷ്ടാവും മുൻ പാർലമെന്റ് സ്പീക്കറുമായ അലി ലാരിജാനിയാണ് ക്രെംലിനിലെത്തി പുടിനുമായി കൂടിക്കാഴ്ച നടത്തിയത്. മോസ്‌കോയിൽ നടന്ന കൂടിക്കാഴ്ചയിൽ ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട നിർണായക ചർച്ച നടന്നതായാണു പുറത്തുവരുന്ന വിവരം. ഇറാൻ പരമോന്നത നേതാവിന്റെ പ്രത്യേക സന്ദേശം ലാരിജാനി റഷ്യൻ പ്രസിഡന്റിന് കൈമാറിയതായി ‘തെഹ്റാൻ ടൈംസ്’ റിപ്പോർട്ട് ചെയ്തു. സന്ദേശത്തിന്റെ [&Read More