‘എന്റെ മകൾക്ക് കൊലയാളി സമ്മാനം കൊടുക്കണ്ട’; കോഴിക്കോട് ശ്രീറാം വെങ്കിട്ടരാമനെതിരെ രക്ഷിതാവിന്റെ പരസ്യ
കോഴിക്കോട്: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനിൽ നിന്ന് മകൾക്ക് സമ്മാനം വാങ്ങാൻ വിസമ്മതിച്ച് രക്ഷിതാവ്. കോഴിക്കോട് നടന്ന കുട്ടികളുടെ നീന്തൽ മത്സരത്തിന്റെ സമ്മാനദാനച്ചടങ്ങിനിടെയാണ് നാടകീയമായ രംഗങ്ങൾ അരങ്ങേറിയത്. ശ്രീറാം വെങ്കിട്ടരാമൻ സമ്മാനം നൽകുന്നതിനെതിരെ രക്ഷിതാവ് പരസ്യമായി പ്രതിഷേധിച്ചതോടെ, ഒടുവിൽ കോഴിക്കോട് അസിസ്റ്റന്റ്റ് കലക്ടർ കുട്ടിക്ക് സമ്മാനം കൈമാറി. കോഴിക്കോട് ചെറൂട്ടി റോഡിലെ സ്വിമ്മിങ് പൂൾ ഉൾപ്പെടുന്ന സ്പോർട്‌സ് കോംപ്ലക്‌സിലാണ് സംഭവം നടന്നത്. കുട്ടികളുടെ നീന്തൽ മത്സരത്തിന് പുറമെ ‘ട്രയാത്‌ലോൺ’ എന്ന [&Read More