21/11/2026
[fontresizer_tawhidurrahmandear_widget]

Tags :Kodiyeri Balakrishnan

Main story

‘മാറിപ്പോയതാണ്, വലിയ തെറ്റുപറ്റി, ക്ഷമ ചോദിക്കുന്നു’: കോടിയേരിയുടെ ഫ്ലെക്സ് ബോർഡ് കീറിയ സംഭവത്തിൽ

കൊല്ലം: കൊല്ലത്ത് എസ്എഫ്ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ അന്തരിച്ച മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫ്ലെക്‌സ് ബോർഡ് തകർത്ത സംഭവത്തിൽ വിശദീകരണവുമായി അക്ബർ ഷാ. കോൺഗ്രസിന്റെ ഫ്ലെക്‌സ് ബോർഡാണെന്ന് തെറ്റിദ്ധരിച്ചാണ് ബോർഡ് കീറിയതെന്നും സംഭവിച്ചത് വലിയ തെറ്റാണെന്ന് ബോധ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. പ്രകടനത്തിലേക്ക് താൻ നുഴഞ്ഞുകയറിയതല്ലെന്നും നടന്ന സംഭവത്തിൽ ആത്മാർഥമായി ക്ഷമ ചോദിക്കുന്നുവെന്നും അക്ബർ ഷാ വ്യക്തമാക്കി. മുൻപ് എസ്എഫ്ഐ പ്രവർത്തകനായിരുന്ന താൻ നിലവിൽ ഡിവൈഎഫ്ഐ പ്രവർത്തകനാണ്. ഇടക്കാലത്ത് വിദേശത്തായിരുന്നെങ്കിലും നാട്ടിലെത്തിയപ്പോൾ പ്രകടനം കണ്ടതിനെ [&Read More

Kerala

കോടിയേരിയുടെ ചിത്രമുള്ള ഫ്ലക്സ് വലിച്ചുകീറി എസ്.എഫ്.ഐ പ്രവർത്തകൻ; സംഭവം കൊല്ലത്തെ പ്രതിഷേധത്തിനിടെ

കൊല്ലം: എസ്.എഫ്.ഐ പ്രതിഷേധത്തിനിടെ കോടിയേരി ബാലകൃഷ്ണന്റെ ഓർമ്മദിന ഫ്ലക്സ് എസ്.എഫ്.ഐ പ്രവർത്തകർ വലിച്ചുകീറി. കൊല്ലത്ത് നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം. എസ്.എൻ. കോളേജിൽ നിന്നാണ് പ്രതിഷേധം ആരംഭിച്ചത്. മാർച്ചിനിടെ സംഘത്തിൽനിന്ന് ഓടിവന്ന പ്രവർത്തകൻ റോഡരികിൽ വെച്ചിരുന്ന ഫ്ലക്സ് വലിച്ചുകീറുകയായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ചാണ് കൊല്ലത്ത് എസ്.എഫ്.ഐ പ്രവർത്തകർ മാർച്ച് നടത്തിയത്. ഫ്ലക്സ് വലിച്ചു കീറിയതിന് പിന്നാലെ, “കോടിയേരിയുടെ ഫ്ലക്സ് ആണോ കീറിയത്, മാറിപ്പോയോ?” എന്ന് ചോദിക്കുന്നതും ദൃശ്യങ്ങളിൽ നിന്ന് കേൾക്കാം. [&Read More

Kerala

‘കോടിയേരി മരിച്ചശേഷം തിരിഞ്ഞുനോക്കിയില്ല, സിപിഎമ്മിന്‍റെ ഉന്നത നേതൃത്വം അവഗണിക്കുന്നു’; എം.വി ഗോവിന്ദനെ ലക്ഷ്യമിട്ട്

തിരുവനന്തപുരം: സി.പി.എം പാർട്ടി നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തി അന്തരിച്ച മുതിർന്ന നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി കോടിയേരി. പാർട്ടിയിലെ ഒരു ഉയർന്ന പി.ബി (പോളിറ്റ് ബ്യൂറോ) അംഗത്തിൽ നിന്ന് തങ്ങൾക്ക് ക്രൂരമായ അവഗണനയാണ് നേരിടേണ്ടി വന്നതെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ലക്ഷ്യം വച്ച് വിനോദിനി ആരോപിച്ചു. കേരളത്തിൽ നിലവിൽ വളരെ ഉന്നതമായ പദവി വഹിക്കുന്നയാളാണ് ആ നേതാവ്. കോടിയേരിയുടെ വിയോഗത്തിന് ശേഷം അദ്ദേഹം കുടുംബത്തെ തിരിഞ്ഞുനോക്കിയിട്ടില്ലെന്നും ‘പച്ചക്കുതിര’ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ വിനോദിനി തുറന്നടിച്ചു. [&Read More

Main story

അന്ധവിശ്വാസങ്ങളുടെ മൻമോഹൻ ബംഗ്ലാവ്; ധൈര്യപൂർവം ഏറ്റെടുത്ത് മന്ത്രിസഭയിലെ പയ്യൻസ് ഒ.ജെ ജനീഷ്

തിരുവനന്തപുരം: പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോഴൊക്കെ ശാപക്കഥകളും അന്ധവിശ്വാസങ്ങളും നിറയാറുള്ള ‘മന്‍മോഹന്‍ ബംഗ്ലാവിലേക്ക്’ പുതിയൊരു താമസക്കാരനെത്തുന്നു. വി.ഡി സതീശന്‍ മന്ത്രിസഭയിലെ ഇളംമുറക്കാരനായ മന്ത്രി ഒ.ജെ ജനീഷിനാണ് ഇക്കുറി മന്‍മോഹന്‍ ബംഗ്ലാവ് ഔദ്യോഗിക വസതിയായി ലഭിച്ചിരിക്കുന്നത്. ഇവിടെ താമസിച്ചാല്‍ മന്ത്രിസ്ഥാനം തെറിക്കുമെന്നും പിന്നീട് നിയമസഭ കാണില്ലെന്നുമുള്ള പ്രചാരണങ്ങളെ ധൈര്യസമേതം തള്ളിക്കളഞ്ഞാണ് യുവമന്ത്രിയുടെ വരവ്. തിരുവിതാംകൂര്‍ രാജാവ് ശ്രീമൂലം തിരുനാള്‍ പണികഴിപ്പിച്ച ചരിത്രപ്രസിദ്ധമായ ബംഗ്ലാവ് 2006Read More