28/03/2026
[fontresizer_tawhidurrahmandear_widget]

Tags :Kozhikode

Kerala

കോഴിക്കോട് നഗരത്തിലെ കാഴ്ചകൾ ഇനി ഓപണ്‍ ഡബിള്‍ ഡക്കര്‍ ബസിൽ; സർവീസ് ഉടൻ

കോഴിക്കോട്: നഗരത്തിന്റെ മനോഹാരിത ആസ്വദിക്കാൻ ഇനി കെഎസ്ആർടിസിയുടെ ഡബിൾ ഡക്കർ ബസും. സരോവരം ബയോ പാർക്ക്, കോഴിക്കോട് ബീച്ച്, മാനാഞ്ചിറ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഓപ്പൺ ടോപ്പ് ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് സർവീസ് ഈ വാരാന്ത്യം മുതൽ പൊതുജനങ്ങൾക്കായി നിരത്തിലിറങ്ങും. മലബാറിലെ ആദ്യത്തെ ഡബിൾ ഡക്കർ ബസ് എന്ന പ്രത്യേകതയും ഇതിനുണ്ട്. പദ്ധതിയുടെ ഫ്ലാഗ് ഓഫ് ടൂറിസംRead More

Main story

കോഴിക്കോട്ട് മദ്യലഹരിയിൽ യുവാവ് സ്റ്റുഡിയോയും ബ്യൂട്ടിപാർലറും എറിഞ്ഞുതകർത്തു; 3പേർക്ക് പരിക്ക്

കോഴിക്കോട്: മദ്യലഹരിയിൽ യുവാവ് നടത്തിയ അക്രമത്തിൽ എൻഐടി പരിസരത്തെ രണ്ട് സ്ഥാപനങ്ങൾക്ക് നാശനഷ്ടം. കല്ലേറിൽ സ്റ്റുഡിയോ ഉടമയ്ക്കും വിദ്യാർഥിക്കുമടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. ബിജു എന്നയാളെ കുന്ദമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ടോടെ എൻഐടി ക്യാമ്പസിന് സമീപമാണ് സംഭവം നടന്നത്. മദ്യലഹരിയിൽ സ്ഥലത്തെത്തിയ ബിജു സമീപത്തെ സ്റ്റുഡിയോയ്ക്കും ബ്യൂട്ടി പാർലറിനും നേരെ കല്ലെറിയുകയായിരുന്നു. ആക്രമണത്തിൽ സ്റ്റുഡിയോ ഉടമ വിഷോഭ്, ബ്യൂട്ടി പാർലർ ജീവനക്കാരൻ, അവിടെയെത്തിയ എൻഐടി വിദ്യാർഥി എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻതന്നെ കെഎംസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. [&Read More

Kerala

‘കേരള സ്‌റ്റോറി 2’ഉം ബഹിഷ്‌ക്കരിച്ച് കേരളം: കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ ആളില്ലാത്തത് കാരണം

കോഴിക്കോട്: വിവാദ സിനിമയായ ‘കേരള സ്‌റ്റോറി 2: ഗോസ് ബിയോണ്ട്’ എന്ന ചിത്രത്തിന് കേരളത്തിൽ തണുപ്പൻ പ്രതികരണം. മതിയായ കാണികളില്ലാത്തതിനെ തുടർന്ന് കോഴിക്കോട് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ സിനിമയുടെ പ്രദർശനം റദ്ദാക്കി. കോഴിക്കോട് റീഗൽ തിയറ്ററിൽ രാത്രി 10 മണിക്ക് നിശ്ചയിച്ചിരുന്ന ഷോയ്ക്ക് കേവലം രണ്ട് പേർ മാത്രമാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. ഇതോടെ കാണികളില്ലാത്തതിനാൽ തിയറ്റർ അധികൃതർ ഷോ റദ്ദാക്കുകയായിരുന്നു. കൊച്ചിയിലും സമാനമായ അവസ്ഥയാണ് നിലവിലുള്ളത്. എറണാകുളം ജില്ലയിലെ പാൻ സിനിമാസിൽ ആറ് പേരും പി.വി.ആറിൽ [&Read More

Kerala

ജയലക്ഷ്മി സിൽക്‌സിലെ തീപിടിത്തം: 50 കോടിയുടെ നാശനഷ്ടം; കാരണം കണ്ടെത്താനായില്ല

കോഴിക്കോട്: കല്ലായി റോഡിലെ ജയലക്ഷ്മി സിൽക്‌സിലുണ്ടായ തീപ്പിടിത്തത്തിൽ 50 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി മാനേജ്‌മെന്റ്. ചൊവ്വാഴ്ച വൈകീട്ട് 5.50ഓടെ ഉണ്ടായ അപകടത്തിൽ ഷോറൂമിലെ രണ്ടും മൂന്നും നിലകളുടെ പകുതിയോളം ഭാഗം പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ ടെക്‌സ്‌റ്റൈൽസ് മാനേജർ നൽകിയ പരാതിയിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തീപ്പിടിത്തത്തിന്റെ കൃത്യമായ ഉറവിടമോ കാരണമോ പ്രാഥമിക പരിശോധനയിൽ കണ്ടെത്താനായിട്ടില്ല. ഷോർട്ട് സർക്യൂട്ടാണോ അപകടമുണ്ടാക്കിയതെന്ന് സ്ഥിരീകരിക്കുന്നതിനായി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റും ഫൊറൻസിക്, വിരലടയാള വിദഗ്ധരും ഇന്ന് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തും. [&Read More

Kerala

ജയലക്ഷ്മി സിൽക്‌സിലെ തീപിടിത്തത്തിൽ കോടികളുടെ നഷ്ടം; വിഷു-റംസാൻ പെരുന്നാൾ സ്‌റ്റോക്ക് കത്തി നശിച്ചു

കോഴിക്കോട്: തീപിടിത്തത്തിൽ വൻ നാശനഷ്ടം നേരിട്ട കോഴിക്കോട് ജയലക്ഷ്മി സിൽക്‌സിലെ അന്വേഷണ നടപടികൾ വേഗത്തിലാക്കുന്നു. പാളയത്തെ ഷോറൂമിലുണ്ടായ അപകടത്തിൽ ജില്ലാ ഫയർ ഓഫീസർ ഇന്ന് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും. സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുന്നതിലൂടെ തീപിടിത്തത്തിന്റെ കൃത്യമായ ഉറവിടം കണ്ടെത്താനാകുമെന്നാണ് ഫയർഫോഴ്‌സിന്റെ നിഗമനം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ അന്വേഷണങ്ങൾ നടക്കുക. ഇന്നലെ വൈകുന്നേരം അഞ്ചേമുക്കാലോടെയാണ് വസ്ത്രാലയത്തിൽ തീ പടർന്നത്. വിഷു, റംസാൻ പെരുന്നാൾ വിപണികൾ മുന്നിൽക്കണ്ട് എത്തിച്ച കോടികൾ വിലമതിക്കുന്ന വസ്ത്രശേഖരം പൂർണമായും കത്തിനശിച്ചു. കെട്ടിടത്തിനും വസ്ത്രങ്ങൾക്കും [&Read More

Kerala

‘ലൈവ്’ കവർച്ച കണ്ട് ഉടമ; വലിയങ്ങാടിയിൽ ചാക്കുകൾക്കിടയിൽ ഒളിച്ച കള്ളൻ പിടിയിൽ

കോഴിക്കോട്: കടയിൽ മോഷണം നടക്കുന്നത് മൊബൈൽ ഫോണിലൂടെ തത്സമയം കണ്ട ഉടമ നൽകിയ വിവരത്തെത്തുടർന്ന് കള്ളൻ പിടിയിലായി. കർണാടക തുമകൂരു സ്വദേശി ഉദയകുമാറിനെയാണ് (32) ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി വലിയങ്ങാടിയിലെ പൂട്ടിക്കിടന്ന ഹാർഡ്‌വെയർ കടയിലായിരുന്നു സംഭവം. കടയുടെ ഉള്ളിലൂടെ ആരോ നടന്നുപോകുന്ന ദൃശ്യങ്ങൾ ഉടമയുടെ ഫോണിലെ സിസിടിവി ആപ്പിൽ തെളിയുകയായിരുന്നു. ഉടൻതന്നെ വിവരം പോലീസിനെയും സമീപത്തെ വ്യാപാരികളെയും അറിയിച്ചു. പോലീസെത്തി പരിശോധിച്ചപ്പോൾ മേൽക്കൂരയിലെ ഷീറ്റും ഓടും കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റിയ നിലയിൽ കണ്ടെത്തി. [&Read More

Kerala

കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ട് കിടന്നുറങ്ങിയ യുവാവ് പിടിയിൽ

കോഴിക്കോട്: ബീച്ചിൽ പരസ്യമായി കഞ്ചാവ് ഉണക്കാനിട്ട് അതിനടുത്ത് കിടന്നുറങ്ങിയ യുവാവിനെ പോലീസ് പിടികൂടി. കോഴിക്കോട് വെള്ളയിൽ സ്വദേശി മുഹമ്മദ് റാഫിയാണ് പിടിയിലായത്. ഇന്ന് രാവിലെയാണ് സംഭവം. ​ബീച്ചിലെത്തിയ സന്ദർശകരാണ് ഒരാൾ കഞ്ചാവ് ഉണക്കാനിട്ട് കിടന്നുറങ്ങുന്നത് കണ്ടത്. ഇവർ ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തു. പിടിയിലായ മുഹമ്മദ് റാഫി സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് അറിയിച്ചു. പ്രതിയെ ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.Read More