കൊച്ചി: സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്ന നടി അൻസിബ ഹസന്റെ പരാതിയിൽ ചലച്ചിത്രതാരം ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട് എറണാകുളം മജിസ്ട്രേറ്റ് കോടതി. യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിക്കുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തെന്നാണ് അൻസിബയുടെ പരാതി. നേരത്തെ പരാതി മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. എന്നാൽ ഇതിനെതിരെ അൻസിബ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയുമായിരുന്നു. പരാതിയിൽ ഗുരുതരമായ കുറ്റമില്ലെന്ന നിഗമനത്തിലെത്തുന്നതിന് മുൻപ് വിഷയം മതിയായ രീതിയിൽ പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കിയത്. ഹൈക്കോടതി [&Read More
Tags :Lakshmi Priya
സാമൂഹികമാധ്യമങ്ങളിൽ അശ്ലീല പ്രചാരണം; ലക്ഷ്മിപ്രിയയ്ക്കും ശ്വേതയ്ക്കുമെതിരെ കേസ് കൊടുത്ത് അൻസിബ
കൊച്ചി: സോഷ്യൽ മീഡിയ വഴി വ്യാജവും അശ്ലീലവുമായ വീഡിയോകൾ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചെന്നാരോപിച്ച് നടി അൻസിബ ഹസ്സൻ പോലീസിൽ പരാതി നൽകി. എറണാകുളം പാലാരിവട്ടം പോലീസ് സ്റ്റേഷനിലാണ് താരം പരാതി സമർപ്പിച്ചത്. നടി ലക്ഷ്മി പ്രിയ, ‘കാൻ ചാനൽ മീഡിയ’ ഉടമ സുകുമാർ, നടി ശ്വേത മേനോൻ എന്നിവർക്കെതിരെയാണ് അൻസിബ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. തനിക്കെതിരെ അത്യന്തം അപകീർത്തികരവും അസത്യവുമായ കാര്യങ്ങൾ പ്രചരിപ്പിച്ച് പൊതുസമൂഹത്തിൽ മോശക്കാരിയാക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്ന് അൻസിബ പരാതിയിൽ വ്യക്തമാക്കുന്നു. ‘കാൻ ചാനൽ [&Read More
’ബയോളജിക്കലി കുട്ടികളില്ലാത്ത മോദിയുടെ കുട്ടികളാണ് ഭാരതത്തിലെ ഓരോ പെൺമക്കളും; 10 രൂപയ്ക്ക് നാപ്കിന്
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തെയും സ്ത്രീക്ഷേമ പദ്ധതികളെയും പ്രശംസിച്ച് ട്വൻ്റി 20 സ്ഥാനാർത്ഥിയും നടിയുമായ ലക്ഷ്മി പ്രിയ. നരേന്ദ്ര മോദി ഭാരതത്തിലെ ഓരോ പെൺമക്കളുടെയും അച്ഛൻ്റെ സ്ഥാനത്താണെന്നും അദ്ദേഹം നടപ്പിലാക്കിയ പദ്ധതികൾ സാധാരണക്കാരായ സ്ത്രീകളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നുവെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. പ്രധാനമന്ത്രിയുടെ സ്ത്രീപക്ഷ ചിന്തകളെക്കുറിച്ച് സംസാരിക്കവെ ജനൗഷധി കേന്ദ്രങ്ങൾ വഴി കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാക്കിയതിനെ ലക്ഷ്മി പ്രിയ എടുത്തുപറഞ്ഞു. പത്ത് രൂപയ്ക്ക് നാപ്കിൻ ലഭിച്ചപ്പോൾ താൻ സന്തോഷം കൊണ്ട് [&Read More
ട്വന്റി 20-യുടെ പത്രികാ സമർപ്പണത്തിന് മുൻപേ ട്വിസ്റ്റ്; ഏറ്റുമാനൂരിലെ സ്ഥാനാർത്ഥി വീണ നായർക്കും
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ട്വന്റി 20 സ്ഥാനാർത്ഥി പട്ടികയിൽ വൻ പ്രതിസന്ധി. ഏറ്റുമാനൂരിലെ സ്ഥാനാർത്ഥിയായ നടി വീണ നായർക്കും പെരുമ്പാവൂരിലെ സ്ഥാനാർത്ഥിയായ നടി ലക്ഷ്മി പ്രിയയ്ക്കും വോട്ടർ പട്ടികയിൽ പേരില്ലെന്ന വിവരം പുറത്തുവന്നതോടെ ഇരു മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ മാറ്റാൻ പാർട്ടി തീരുമാനിച്ചു. ചങ്ങനാശ്ശേരി മണ്ഡലത്തിൽ തനിക്ക് വോട്ടുണ്ടെന്നായിരുന്നു വീണ നായരുടെ വിശ്വാസം. മുൻപ് അവിടെ വോട്ട് ചെയ്തിട്ടുണ്ടെന്നും അവർ പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ പരിശോധനയിൽ പേര് [&Read More