21/11/2026
[fontresizer_tawhidurrahmandear_widget]

Tags :LPST Protest

Main story

LPST സമരം; വളര്‍മതിയെ ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ കൂട്ട നിരാഹാര സമരം പ്രഖ്യാപിച്ച്

തിരുവനന്തപുരം: നീതി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥികള്‍ സമരം കടുപ്പിക്കുന്നു. നിരാഹാര സമരം നടത്തിവന്ന വളര്‍മതിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് പൊലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് ഉദ്യോഗാർത്ഥികൾ കൂട്ട നിരാഹാര സമരം പ്രഖ്യാപിച്ചത്. തലമുണ്ഡനം ചെയ്ത് ആരംഭിച്ച വളർമതിയുടെ നിരാഹാര സമരം ആറാം ദിവസത്തിലേക്ക് കടന്നപ്പോഴായിരുന്നു പൊലീസിന്റെ നടപടി. അതേസമയം, സമരത്തിന് നേതൃത്വം നല്‍കിയ വളര്‍മതിയെ ഒന്നാം പ്രതിയാക്കി കണ്ടാലറിയാവുന്ന 50 പേർക്കും തിരിച്ചറിഞ്ഞ മറ്റ് എട്ട് പേർക്കുമെതിരെ പൊലീസ് [&Read More

Main story

LPST പ്രതിഷേധം: സെക്രട്ടേറിയറ്റിനു മുന്നിലെ സമരത്തിൽ കേസെടുത്ത് പൊലീസ്; വളർമതി ഒന്നാം പ്രതി,

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സിനെതിരെ തിരുവനന്തപുരം കൻ്റോൺമെൻ്റ് പൊലീസ് കേസെടുത്തു. സമരസമിതി നേതാവ് വളർമതിയെ ഒന്നാം പ്രതിയാക്കിയാണ് നടപടി. സമരപ്പന്തലിൽ മുപ്പതോളം പേർ മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും 58 പേർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ കണ്ടാലറിയാവുന്ന എട്ടുപേരും കണ്ടാലറിയാത്ത 50 പേരുമാണ് ഉൾപ്പെട്ടിരിക്കുന്നത്. സെക്രട്ടേറിയറ്റിൻ്റെ മെയിൻ ഗേറ്റിനു മുന്നിൽ പ്രതിഷേധ ജാഥ നടത്തുകയും മുദ്രാവാക്യം വിളിച്ച് പൊതുജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തുവെന്നാണ് എഫ്ഐആറിൽ ആരോപിക്കുന്നത്. സമരത്തിനിടെ വളർമതി തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. എന്നാൽ [&Read More