‘അനീതിക്കെതിരെ ചോദിച്ചതിന് ഭീരുക്കളെപ്പോലെ ഒളിച്ചിരുന്ന് തനിക്കെതിരെ ആക്രമണം നടത്തുന്നു’; സൈബർ അധിക്ഷേപത്തിനെതിരെ നഫീസത്തുൽ
കൊച്ചി: അനീതിക്കെതിരായ ചോദ്യം ചോദിച്ചതിന് സമൂഹമാധ്യമങ്ങളിലൂടെ തന്നെ വ്യക്തിപരമായി ആക്രമിക്കുകയാണെന്ന് എറണാകുളം മഹാരാജാസ് കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സൺ നഫീസത്തുൽ മിസ്രിയ. ചോദ്യത്തോടും രാഷ്ട്രീയത്തോടുമുള്ള വിമർശനങ്ങളെ അംഗീകരിക്കുകയാണ്. എന്നാൽ, കോൺഗ്രസിന്റെ സൈബർ ഗ്രൂപ്പുകളും വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകളും ഉപയോഗിച്ച് തന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ഒപ്പമുള്ള ചിത്രങ്ങൾ ഉപയോഗിച്ച് മോശമായ പ്രചാരണങ്ങൾ നടത്തുകയാണെന്ന് അവർ ആരോപിച്ചു. ജനാധിപത്യരീതിയിൽ ചോദ്യങ്ങളുന്നയിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും ഭീരുക്കളെപ്പോലെ ഒളിച്ചിരുന്ന് തനിക്കെതിരെ ആക്രമണം നടത്തുകയാണെന്നും നഫീസത്തുൽ മിസ്രിയ പറഞ്ഞു. പരിപാടി തടസ്സപ്പെടുത്താനല്ല എത്തിയത്. മന്ത്രി [&Read More