03/08/2026
[fontresizer_tawhidurrahmandear_widget]

Tags :Malappuram News

Kerala

ബൈക്കിലേക്ക് വെള്ളം തെറിപ്പിച്ചു: ടൂറിസ്റ്റ് ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ ഹെൽമറ്റുകൊണ്ട് അടിച്ചു

മലപ്പുറം: റോഡിലെ വെള്ളക്കെട്ടിലൂടെ പോയ ബസ് ബൈക്കിലേക്ക് വെള്ളം തെറിപ്പിച്ചെന്നാരോപിച്ച് ടൂറിസ്റ്റ് ബസ് തടഞ്ഞുനിർത്തി ഡ്രൈവർക്ക് ക്രൂരമർദനം. വാഴക്കാട് ഊർക്കടവിലുണ്ടായ ആക്രമണത്തിൽ കോഴിക്കോട് സ്വദേശിയായ ഡ്രൈവർ രവിക്ക് പരിക്കേറ്റു. ബസ് കടന്നുപോയപ്പോൾ തങ്ങളുടെ ശരീരത്തിലേക്ക് വെള്ളം തെറിച്ചതിൽ പ്രകോപിതരായ ബൈക്ക് യാത്രികരാണ് ബസ് തടഞ്ഞുനിർത്തി രവിയെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചത്. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുRead More

Kerala

കള്ളൻ സ്റ്റേഷനകത്തോ? നാട്ടുകാർ ഏൽപ്പിച്ച 10 ലക്ഷത്തിലധികം രൂപയുടെ സ്വർണം കരിപ്പൂർ സ്റ്റേഷനിൽ

മലപ്പുറം: പൊതുജനങ്ങളും പോലീസ് ഉദ്യോഗസ്ഥരും വിവിധ സമയങ്ങളിലായി കണ്ടെത്തി സ്റ്റേഷനിൽ വിശ്വസിച്ച് ഏൽപ്പിച്ച 10 ലക്ഷത്തിലധികം രൂപ മൂല്യമുള്ള സ്വർണാഭരണങ്ങൾ കരിപ്പൂർ പോലീസ് സ്റ്റേഷനിൽ നിന്ന് കാണാതായി. സുരക്ഷിതമായി സൂക്ഷിക്കേണ്ട തൊണ്ടിമുതലുകൾ സ്റ്റേഷനകത്ത് നിന്ന് തന്നെ അപ്രത്യക്ഷമായത് പോലീസ് സേനയ്ക്ക് വലിയ നാണക്കേടുണ്ടാക്കിയിട്ടുണ്ട്. 2018Read More

Kerala

മലപ്പുറത്ത് അപകടത്തിൽപ്പെട്ട് വഴിയരികിൽ കിടന്ന കാർ ഉടമയറിയാതെ ആക്രിവിലയ്ക്ക് വിറ്റ് 21-കാരൻ 

മലപ്പുറം: എടപ്പാളിൽ വഴിയരികിൽ സൂക്ഷിച്ചിരുന്ന കാർ ഉടമയറിയാതെ 21കാരൻ ആക്രിവിലയ്ക്ക് വിറ്റു. അപകടത്തിൽപ്പെട്ട് റോഡരികിൽ കിടന്നിരുന്ന വട്ടകുളം സ്വദേശി സിദ്ദിഖിന്റെ വാഹനമാണ് യുവാവ് സ്വന്തമാണെന്ന് വ്യാജേന ആക്രിക്കാർക്ക് വിറ്റത്. പട്ടാമ്പിയിലെ ആക്രി കച്ചവടക്കാർ ജെസിബിയും ലോറിയുമായി എത്തി വൈകുന്നേരം കാർ കയറ്റിണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് വീട്ടുകാർ വിവരമറിയുന്നത്. തങ്ങൾ വാഹനം വിറ്റിട്ടില്ലെന്ന് വീട്ടുകാർ വ്യക്തമാക്കിയതോടെയാണ് യുവാവ് തങ്ങളെ പറ്റിച്ച വിവരം കച്ചവടക്കാർ തിരിച്ചറിയുന്നത്. തുടർന്ന് ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി കാർ കൊണ്ടുപോകുന്നത് തടഞ്ഞു. ഒടുവിൽ നടന്ന മധ്യസ്ഥ ചർച്ചകൾക്കൊടുവിൽ [&Read More

Kerala

മലപ്പുറത്ത് ജനൽ തുറന്നിട്ട് ഉറങ്ങിയ യുവതിയുടെ പാദസരം കവർന്നു; നാലര ലക്ഷം രൂപയുടെ

മലപ്പുറം: കടുത്ത ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയ യുവതിയുടെ സ്വർണപാദസരം മോഷ്ടിച്ചു. മലപ്പുറം വണ്ടൂർ അക്കരുപ്പറ സ്വദേശിനി നജ്‌ലയുടെ നാലര ലക്ഷം രൂപ വിലമതിക്കുന്ന മൂന്നേമുക്കാൽ പവൻ്റെ പാദസരമാണ് കവർന്നത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ചൂട് മൂലം ജനൽ തുറന്നിട്ടാണ് നജ്‌ല ഉറങ്ങിയിരുന്നത്. ഉറക്കത്തിനിടെ വലതുകാലിൽ വേദന അനുഭവപ്പെട്ട് ഉണർന്ന നജ്‌ല, മോഷ്ടാവ് ജനലിനരികിൽ നിൽക്കുന്നത് കണ്ട് ബഹളം വെച്ചു. വീട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പ്രതി പാദസരവുമായി കടന്നുകളഞ്ഞു. സംഭവസമയത്ത് ഏഴോളം പേർ വീട്ടിലുണ്ടായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ [&Read More

Main story

വാൽപ്പാറ ദുരന്തം: അവധിക്കാലത്ത് ഒത്തുകൂടാൻ പോയി, തീരാനോവായി ആ 9 പേർ

മലപ്പുറം: അവധിക്കാലം ആഘോഷിക്കാൻ ഒത്തുകൂടി യാത്ര പുറപ്പെട്ട മലപ്പുറം പെരിന്തൽമണ്ണ പാങ്ങ് പാറമ്മൽ ജിഎൽപി സ്കൂളിലെ അധ്യാപകരും ജീവനക്കാരും നാടിന് തീരാനോവായി മാറി. തമിഴ്‌നാട്ടിലെ പൊള്ളാച്ചിക്കടുത്ത് വാൽപ്പാറയിൽ ഇവർ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് വാൻ നിയന്ത്രണം വിട്ട് എണ്ണൂറോളം അടി താഴ്ചയിലേക്ക് മറിഞ്ഞാണ് ഒൻപത് പേർ ദാരുണമായി മരണപ്പെട്ടത്. മരിച്ചവരിൽ ഒരു കുട്ടിയും ഏഴ് സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടുന്നു. സ്കൂൾ പ്രധാന അധ്യാപിക അജിത (54), അധ്യാപികമാരായ റംല (52), സുഹറ (43), സുഹറയുടെ മകൻ ഹിഷാം [&Read More

Main story

ഫലസ്തീന്‍ അംബാസഡര്‍ പാണക്കാട്ട്; സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി

മലപ്പുറം: ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡര്‍ അബ്ദുല്ല മുഹമ്മദ് അബു ശാവീഷ് പാണക്കാട് സന്ദര്‍ശിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. അംബാസഡര്‍ക്ക് സ്നേഹോഷ്മളമായ സ്വീകരണമാണ് പാണക്കാട്ട് ഒരുക്കിയിരുന്നത്. ഇന്ത്യയുടെ പരമ്പരാഗതമായ ഫലസ്തീന്‍ അനുകൂല നിലപാടിനെക്കുറിച്ചും മുസ്‌ലിം ലീഗ് അടക്കമുള്ള സംഘടനകള്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ പരിപാടികളെക്കുറിച്ചും അംബാസഡര്‍ കൂടിക്കാഴ്ചയില്‍ വാചാലനായി. പാണക്കാട് ജുമാ മസ്ജിദിലായിരുന്നു അദ്ദേഹം ജുമുഅ നമസ്‌കാരം നിര്‍വഹിച്ചത്. നമസ്‌കാരത്തിനുശേഷം അദ്ദേഹം വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. [&Read More