27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Malayali expat death

Kerala

സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം വീട്ടുവളപ്പിൽ

ആലപ്പുഴ: സൗദി അറേബ്യയിലെ ബുറൈദയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ആലപ്പുഴ കാർത്തികപ്പള്ളി പുതുക്കുണ്ടം സുനിത് ഭവനിൽ സുനിത്ത് സുധാകരൻ (39) ആണ് മരിച്ചത്. സെപ്റ്റംബർ 19Read More

Gulf

കിടക്കാൻ ഇടമില്ല, മടങ്ങാൻ രേഖകളുമില്ല; നാടണയാൻ കൊതിച്ച പ്രവാസി മലയാളിക്ക് റിയാദിലെ തെരുവ്

റിയാദ്: നാടണയാൻ കൊതിച്ച് ഒടുവിൽ തെരുവിന്റെ വരാന്തയിൽ അന്തിയുറങ്ങിയ പ്രവാസി മലയാളിക്ക് കണ്ണീരിൽ കുതിർന്ന മടക്കം. റിയാദിലെ ബത്ഹയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ഏതാനും മാസങ്ങളായി അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന തൃശൂർ പാലക്കൽ സ്വദേശി തോമസ് ടിൻസൺ (40) ആണ് മരിച്ചത്. ബത്ഹയിലെ ഒരു കെട്ടിടത്തിന്റെ വരാന്തയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇയാൾ ഈ വരാന്തയിലായിരുന്നു രാത്രിയിൽ ഉറങ്ങിയിരുന്നത്. ജോലിയില്ലാതിരുന്ന തോമസ്, പ്രദേശത്തെ മലയാളി കൂട്ടായ്‌മകളുടെയും കാരുണ്യപ്രവർത്തകരുടെയും സഹായത്തോടെയാണ് കഴിഞ്ഞുപോന്നത്. മുൻപ് ശുമൈസി ആശുപത്രിയിൽ [&Read More

Oman

ജ്യേഷ്ഠന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എയർപോർട്ടിലെത്തിയ മലയാളി യുവാവ് നാട്ടിലെത്തിയില്ല; 62 ദിവസത്തെ തിരച്ചിലിനൊടുവിൽ

മസ്‌കത്ത്: ഒമാനിലെ മസ്‌കത്തിൽ രണ്ട് മാസം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ മലയാളി യുവാവ് മരിച്ചതായി സ്ഥിരീകരിച്ചു. കൊല്ലം അഞ്ചൽ കറുകോൺ പുത്തയം അലൻ ഹൗസിൽ നാസർ ഖാദറ – സൈനം ബീവി ദമ്പതികളുടെ മകനായ അനസ് നാസർ (30) ആണ് മരിച്ചത്. കഴിഞ്ഞ ഏപ്രിൽ 23 മുതൽ അനസിനെ കാണാനില്ലായിരുന്നു. അസൈബയിലെ മിലിട്ടറി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരുന്ന മൃതദേഹം റോയൽ ഒമാൻ പൊലീസ് നടത്തിയ ഡിഎൻഎ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. മേയ് ഏഴിന് നടക്കാനിരുന്ന ജ്യേഷ്ഠൻ ഐമൻഷായുടെ വിവാഹത്തിൽ [&Read More

Saudi

വിസാ കുരുക്കഴിഞ്ഞില്ല; കുടുംബത്തെ കാണാനാകാതെ 10 വർഷം മണലാരണ്യത്തിൽ-ഒടുവിൽ ചേതനയറ്റ് ഹരിദാസിന്റെ മടക്കം

റിയാദ്: വിസയുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകൾ കാരണം ഒരു പതിറ്റാണ്ടുകാലം ജന്മനാട്ടിലേക്ക് മടങ്ങാനാകാതെ മനമുരുകി കഴിഞ്ഞ മലയാളി പ്രവാസി സൗദി അറേബ്യയിൽ അന്തരിച്ചു. തിരുവനന്തപുരം വർക്കല ജനാർദനപുരം ‘ശ്രീ ജനാർദനം’ വീട്ടിൽ ആർ. ഹരിദാസ് (57) ആണ് സൗദിയിലെ വടക്കൻ മേഖലയിലുള്ള റഫായിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. പ്രിയപ്പെട്ടവരെ നേരിൽ കാണാൻ കഴിയാതെ, ഒടുവിൽ ചേതനയറ്റ ശരീരമായാണ് ഈ പ്രവാസി ജന്മനാട്ടിലേക്ക് മടങ്ങുന്നത്. കഴിഞ്ഞ 35 വർഷമായി ഒരു സൗദി പൗരനു കീഴിൽ വിശ്വസ്തതയോടെ ജോലി ചെയ്തുവരികയായിരുന്നു ഹരിദാസ്. [&Read More

Gulf

80 ലക്ഷത്തിന്റെ ആശുപത്രി ബിൽ അടക്കാനായില്ല; സാദിഖലി തങ്ങളുടെ ഇടപെടലിൽ ഷാർജയിൽ കുടുങ്ങിയ

കാസർകോട്: ചികിത്സാ ബില്ലായി നൽകേണ്ടിയിരുന്ന ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയിൽ ഉഴറി, പ്രിയപ്പെട്ടവന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയാതെ വിഷമിച്ച മലയാളി കുടുംബത്തിന് ആശ്വാസമായി സാദിഖലി ശിഹാബ് തങ്ങൾ. തങ്ങളുടെ ഇടപെടലിനെ തുടർന്ന് വിവിധ പ്രവാസി സംഘടനകളുടെ സഹായത്തോടെ കാഞ്ഞങ്ങാട് അത്തിക്കോത്ത് സ്വദേശിയായ വേണുഗോപാലിൻരെ മൃതദേഹം നാട്ടിലെത്തിച്ചു. ബന്ധുവും കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലറുമായ സീമയാണ് സോഷ്യൽ മീഡിയ കുറിപ്പിലൂടെ ഈ വിവരം പരസ്യമാക്കിയത്. കഴിഞ്ഞ മാർച്ച് 17Read More

Gulf

നാട്ടിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഭാര്യയുടെയും മകളുടെയും മുന്നില്‍ കുഴഞ്ഞുവീണു മരിച്ച് പ്രവാസി മലയാളി

മനാമ/തൃശൂർ: ബഹ്റൈനിൽനിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ വിമാനത്തിൽ വെച്ച് ഹൃദയാഘാതമുണ്ടായി പ്രവാസി മലയാളി മരിച്ചു. തൃശൂർ കുന്നംകുളം വേലൂർ വെങ്ങിലശ്ശേരി സ്വദേശി ചാങ്കരവീട്ടിൽ സുധാകരന്റെ മകൻ അഖിൽ(35) ആണ് മരിച്ചത്. ഭാര്യയുടെയും മകളുടെയും കൺമുന്നിലാണ് യുവാവിന്റെ ദാരുണാന്ത്യം. രാവിലെ 8.15ന് ബഹ്‌റൈനിൽനിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് അഖിലും കുടുംബവും സഞ്ചരിച്ചിരുന്നത്. വിമാനം പുറപ്പെട്ട് രണ്ടു മണിക്കൂർ കഴിഞ്ഞപ്പോഴാണ് അഖിൽ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീണത്. ഉടൻ വിമാനം അടിയന്തരമായി കണ്ണൂർ വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ [&Read More