26/09/2026
[fontresizer_tawhidurrahmandear_widget]

സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം വീട്ടുവളപ്പിൽ

 സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം വീട്ടുവളപ്പിൽ

ആലപ്പുഴ: സൗദി അറേബ്യയിലെ ബുറൈദയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ആലപ്പുഴ കാർത്തികപ്പള്ളി പുതുക്കുണ്ടം സുനിത് ഭവനിൽ സുനിത്ത് സുധാകരൻ (39) ആണ് മരിച്ചത്.

സെപ്റ്റംബർ 19-ന് ഹായിലിൽ നിന്നും ബുറൈദയിലേക്ക് മടങ്ങുന്നതിനിടെ ഐനുൽ ജുവയിൽ വച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സുനിത്തിനെ ബുറൈദ സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ‘ബ്രിട്ടിഷ് ഷെഫ്’ കമ്പനിയിൽ മൂന്ന് വർഷമായി സെയിൽസ്‌മാനായി ജോലി ചെയ്തു വരികയായിരുന്നു.

സൗദിയിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ അഞ്ചു സജീന്ദ്രൻ, മകൻ ശിവാംശ് സുനിത്ത് (5) എന്നിവർ സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നേരത്തെ നാട്ടിലെത്തിയിരുന്നു. ബുറൈദയിലെ സാമൂഹിക പ്രവർത്തകരായ ഫൈസൽ ആലത്തൂർ, പർവേസ് തലശ്ശേരി എന്നിവരുടെ നേതൃത്വത്തിലാണ് നിയമനടപടികൾ പൂർത്തിയാക്കിയത്.

റിട്ട. മിലിട്ടറി ഉദ്യോഗസ്ഥനായ സുധാകരനാണ് അച്ഛൻ. മാതാവ്: രോഹിണി. സഹോദരി: ഡോ. സുനിത. മൃതദേഹം കുടുംബവീടായ മുതുകാട്ടുകരയിൽ സംസ്കരിക്കും.

Also read: