10/06/2026
[fontresizer_tawhidurrahmandear_widget]

Tags :Manjeshwar Election

Kerala

‘വീണ്ടും തോറ്റു, ന്യായീകരണങ്ങളില്ല; മരണം വരെ മഞ്ചേശ്വരത്തുകാരോടൊപ്പം’- കെ സുരേന്ദ്രൻ

കാസർകോട്: മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയം തുറന്നുസമ്മതിച്ച് എൻഡിഎ സ്ഥാനാർഥിയും ബിജെപി നേതാവുമായ കെ സുരേന്ദ്രൻ. തോൽവിക്ക് ന്യായീകരണങ്ങളില്ലെന്നും മരണം വരെ താൻ മഞ്ചേശ്വരത്തുകാരോടൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. പരാജയത്തിന്റെ കാരണങ്ങൾ വോട്ടർമാർക്ക് അവരുടെ ഇഷ്ടാനുസരണം വിലയിരുത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികസനകാര്യങ്ങളിൽ വിവേചനം നേരിടുന്നവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടി ഏതു സമയത്തും കൂടെയുണ്ടാകുമെന്ന് സുരേന്ദ്രൻ ഉറപ്പുനൽകി. പാവപ്പെട്ടവരുടെ ആവശ്യങ്ങളിൽ താൻ എന്നും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിലും കന്നഡയിലുമായി പങ്കുവെച്ച വൈകാരികമായ കുറിപ്പിൽ, മഞ്ചേശ്വരത്തെ വോട്ടർമാർക്ക് നന്ദി [&Read More