തന്നെ ഇനി ശല്യപ്പെടുത്തരുതെന്ന് സംവിധായകൻ സനൽകുമാർ ശശിധരനെ കർശനമായി താക്കീത് ചെയ്യുന്ന ഓഡിയോ ക്ലിപ്പുകൾ നടി മഞ്ജു വാരിയർ കോടതിക്ക് കൈമാറിയതായി വെളിപ്പെടുത്തി നടി മാലാ പാർവതി. മഞ്ജുവും സഹോദരൻ മധുവും സനലിന് താക്കീത് നൽകുന്ന ശബ്ദരേഖകളാണ് കുടുംബം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. എന്നാൽ സ്വന്തം മര്യാദയ്ക്ക് ചേരാത്തതിനാലാണ് ഈ ഓഡിയോ ക്ലിപ്പുകൾ പൊതുസമക്ഷത്തിൽ പുറത്തുവിടാത്തതെന്ന് മഞ്ജു വാരിയർ തന്നോട് വ്യക്തമാക്കിയതായും മാലാ പാർവതി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ [&Read More
Tags :Manju Warrier
ജോലി ചെയ്യാനുള്ള ശക്തിയില്ലെന്ന് സംയുക്തയോടും മഞ്ജു വാര്യരോടും പറഞ്ഞതാണ്, പക്ഷേ മക്കൾക്കായി അത്
ഭർത്താവും പ്രശസ്ത നടനുമായ കലാഭവൻ നവാസിന്റെ വേർപാടിന്റെ കഠിനമായ വേദന ഉള്ളിലൊതുക്കി ക്യാമറയ്ക്ക് മുന്നിലെത്തിയ അനുഭവത്തെക്കുറിച്ച് തുറന്നെഴുതി നടി രഹ്ന. മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തുന്ന ‘ഹാപ്പി ലൂപ്പ്’ എന്ന സിനിമയിലാണ് രഹ്ന അഭിനയിച്ചത്. നടി സംയുക്ത വർമ്മ വഴിയാണ് മഞ്ജു വാര്യർ തന്നെ ഈ കഥാപാത്രത്തിലേക്ക് ക്ഷണിച്ചതെന്ന് രഹ്ന പറഞ്ഞു. മക്കൾക്ക് വേണ്ടിയാണ് മാനസികമായ ബുദ്ധിമുട്ടുകൾ മറച്ചുവെച്ച് അഭിനയിച്ചതെന്നും, തന്റെ അവസ്ഥ മനസ്സിലാക്കി പിന്തുണച്ച ചിത്രത്തിന്റെ അണിയറപ്രവർത്തകരോട് നന്ദിയുണ്ടെന്നും അവർ വ്യക്തമാക്കി. “ഉള്ളിലെ കത്തുന്ന തീ [&Read More
അതിജീവിത പലതവണ പങ്കുവച്ച ആശങ്കകള്‍ ശരിയെന്നു തെളിയുന്നു; വിഷയം വഴിതിരിച്ചുവിടാന്‍ ദിലീപിന്റെ നീക്കം-ഉമ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് പൂർണമായ നീതി ലഭിച്ചില്ലെന്ന് ഉമ തോമസ് എംഎൽഎ. കേസ് വിധിക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. വിധിയിൽ നിരാശയുണ്ടെന്നും എന്നാൽ ഉപാധികളില്ലാതെ താൻ അതിജീവിതയ്ക്കൊപ്പം തന്നെ നിൽക്കുമെന്നും ഉമ തോമസ് വ്യക്തമാക്കി. വിഷയം വഴിതിരിച്ചുവിടാനാണ് ദിലീപിന്‍റെ ശ്രമമെന്നും അവര്‍ ആരോപിച്ചു. മഞ്ജു വാര്യർക്കും അന്വേഷണ ഉദ്യോഗസ്ഥർക്കും എതിരെ ദിലീപ് നടത്തിയ ആരോപണങ്ങളെ ഉമ തോമസ് തള്ളി. സ്വന്തം തെറ്റുകൾ മറച്ചുവെക്കാനും വിഷയം വഴിതിരിച്ചുവിടാനുമുള്ള ശ്രമമാണ് ദിലീപ് നടത്തുന്നതെന്ന് അവർ ആരോപിച്ചു. [&Read More