തൃശൂർ: രണ്ട് സ്ത്രീകളടക്കം അഞ്ചംഗ സംഘത്തെ 320 ഗ്രാം എംഡിഎംഎയുമായി പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മുതലമടയിലെ റിസോർട്ടിൽ നിന്ന് മടങ്ങുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. തൃശൂർ സ്വദേശി ജിഷ്ണു, കാക്കശ്ശേരി സ്വദേശി ഷിഫാസ്, സുഹൃത്ത് സുമേഷ്, ചൂണ്ടൽ സ്വദേശിയും അനസ്തേഷ്യ ടെക്‌നീഷ്യനുമായ വിദ്യ, ബാംഗ്ലൂരിൽ ഏവിയേഷൻ വിദ്യാർത്ഥിനിയായ ശ്രീലക്ഷ്മി എന്നിവരാണ് അറസ്റ്റിലായത്. രാത്രി ജോലിക്കിടെ ഉറങ്ങാതിരിക്കാനാണ് വിദ്യ ലഹരി ഉപയോഗിച്ചു തുടങ്ങിയത്. കാമുകനായ ജിഷ്ണുവാണ് ശ്രീലക്ഷ്മിക്ക് ആദ്യമായി ലഹരി നൽകിയത്. പരിശോധനയിൽ യുവതികളിലൊരാളുടെ അടിവസ്ത്രത്തിൽ നിന്ന് 2 [&Read More
Tags :MDMA seizure Kerala
തിരുവനന്തപുരം: കേന്ദ്ര ഏജൻസികളുടെ പിന്തുണയോടെ ലഹരിമാഫിയക്കെതിരെ കേരള പോലീസ് നടത്തുന്ന ‘ഓപറേഷൻ തൂഫാൻ’ ശക്തമാക്കുന്നു. കേന്ദ്ര ഏജൻസി പ്രതിനിധികളും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നടത്തിയ ചർച്ചയിലാണ് തീരുമാനം. പദ്ധതി തുടങ്ങി 15 ദിവസം പിന്നിടുമ്പോൾ 10 കോടി രൂപയുടെ ലഹരിവസ്തുക്കൾ പിടികൂടിയതായി ആഭ്യന്തരമന്ത്രി അറിയിച്ചു. ഇതുവരെ 2575 കേസുകൾ രജിസ്റ്റർ ചെയ്യുകയും 2778 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 1.58 കിലോഗ്രാം എംഡിഎംഎയും 146.45 കിലോഗ്രാം കഞ്ചാവുമടക്കമാണ് പിടിച്ചെടുത്തത്. കൂടുതൽ ശാസ്ത്രീയമായ രീതികളോടെ [&Read More