19/06/2026
[fontresizer_tawhidurrahmandear_widget]

ഇതുവരെ പിടികൂടിയത് 10 കോടിയുടെ ലഹരിമരുന്ന്; കേന്ദ്ര ഏജൻസികളുടെ പിന്തുണയോടെ ‘ഓപറേഷൻ തൂഫാൻ’ വിപുലീകരിക്കുന്നു

 ഇതുവരെ പിടികൂടിയത് 10 കോടിയുടെ ലഹരിമരുന്ന്; കേന്ദ്ര ഏജൻസികളുടെ പിന്തുണയോടെ ‘ഓപറേഷൻ തൂഫാൻ’ വിപുലീകരിക്കുന്നു

തിരുവനന്തപുരം: കേന്ദ്ര ഏജൻസികളുടെ പിന്തുണയോടെ ലഹരിമാഫിയക്കെതിരെ കേരള പോലീസ് നടത്തുന്ന ‘ഓപറേഷൻ തൂഫാൻ’ ശക്തമാക്കുന്നു. കേന്ദ്ര ഏജൻസി പ്രതിനിധികളും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നടത്തിയ ചർച്ചയിലാണ് തീരുമാനം.

പദ്ധതി തുടങ്ങി 15 ദിവസം പിന്നിടുമ്പോൾ 10 കോടി രൂപയുടെ ലഹരിവസ്തുക്കൾ പിടികൂടിയതായി ആഭ്യന്തരമന്ത്രി അറിയിച്ചു. ഇതുവരെ 2575 കേസുകൾ രജിസ്റ്റർ ചെയ്യുകയും 2778 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 1.58 കിലോഗ്രാം എംഡിഎംഎയും 146.45 കിലോഗ്രാം കഞ്ചാവുമടക്കമാണ് പിടിച്ചെടുത്തത്.

കൂടുതൽ ശാസ്ത്രീയമായ രീതികളോടെ മൂന്ന് ഘട്ടങ്ങളായിട്ടാകും ഇനി പദ്ധതി നടപ്പാക്കുക. കുറ്റവാളികളെ പിടികൂടുന്ന ‘തൂഫാൻ സ്ട്രൈക്സ്’, ലഹരിവിരുദ്ധ പ്രചാരണത്തിനുള്ള ‘തൂഫാൻ വാരിയേഴ്സ്’, ലഹരിക്കടിമപ്പെട്ടവരെ മോചിപ്പിക്കുന്ന ‘തൂഫാൻ കെയർ’ എന്നിവയാണ് ഈ ഘട്ടങ്ങൾ. ലഹരിയുടെ ഉറവിടം കണ്ടെത്താനും മാഫിയയുടെ അടിവേരറുക്കാനും ലക്ഷ്യമിട്ടുള്ള തുടർനടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Also read: