17/06/2026
[fontresizer_tawhidurrahmandear_widget]

Tags :Medical Negligence

Main story

‘ആരോഗ്യ സംവിധാനത്തിൽ വീഴ്ചയുണ്ടായാൽ ഒരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കേണ്ട; ജനങ്ങൾക്കാണ് മുൻഗണന’- കടുപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യസംവിധാനത്തിലെ വീഴ്ചകളിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുജനാരോഗ്യ സംവിധാനത്തിൽ ജനങ്ങൾക്കാണ് പ്രഥമ പരിഗണനയെന്നും അനാസ്ഥ കാട്ടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വണ്ടാനം മെഡിക്കൽ കോളേജിൽ നടന്ന ശസ്ത്രക്രിയയിലെ പിഴവിനെത്തുടർന്ന് പുന്നപ്ര സ്വദേശിനി ഉഷ ജോസഫിന്റെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. നിലവിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഉത്തരവാദിത്തപൂർണമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വ്യക്തമാക്കി. അതേസമയം, കൊച്ചി അമൃത ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലൂടെ ഉഷ ജോസഫിന്റെ വയറ്റിൽ നിന്നും [&Read More

Kerala

‘വേദന വന്നാൽ അമ്മ വെള്ളം കുടിക്കും, ഇടക്കിടെ രക്തം വരും; കാശില്ലാത്തവരാണ് വരുന്നതെന്ന്

കൊച്ചി: ആലപ്പുഴ ടി.ഡി മെഡിക്കൽ കോളേജിൽ നടന്ന ഗുരുതരമായ ചികിത്സാ പിഴവിനെത്തുടർന്ന് അഞ്ച് വർഷമായി വയറ്റിൽ കത്രികയുമായി കഴിഞ്ഞ വീട്ടമ്മ ഒടുവിൽ വിദഗ്ധ ചികിത്സയിൽ. ആലപ്പുഴ സ്വദേശിനി ഉഷയാണ് കഴിഞ്ഞ അഞ്ച് വർഷമായി കഠിനമായ വേദനയും ശാരീരിക ബുദ്ധിമുട്ടുകളും അനുഭവിച്ചത്. 2021Read More

Main story

‘അത് കത്രികയല്ല; വയറിൽ കുടുങ്ങിയാലും പ്രശ്‌നമില്ല’- ആലപ്പുഴ ഗവ. ടിഡി മെഡിക്കൽ കോളേജ്

ആലപ്പുഴ: ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ വിവാദ പ്രതികരണവുമായി ആലപ്പുഴ മെഡിക്കൽ കോളേജ് മുൻ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ലളിതാംബിക. വീട്ടമ്മയുടെ വയറ്റിൽ കുടുങ്ങിയത് കത്രികയല്ലെന്നും ‘മസ്‌കിറ്റോ’ എന്ന ചെറിയ ഉപകരണമാണെന്നും അവർ പറഞ്ഞു. ഇത്തരമൊരു ഉപകരണം ശരീരത്തിനുള്ളിൽ ഇരുന്നാൽ 50 വർഷം കഴിഞ്ഞാലും ഒന്നും സംഭവിക്കില്ലെന്ന ഡോക്ടറുടെ പരാമർശം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. 2021ൽ ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്കിടെയാണ് പുന്നപ്ര സ്വദേശിനി ഉഷ ജോസഫിന്റെ വയറ്റിൽ ഉപകരണം കുടുങ്ങിയത്. എന്നാൽ താനല്ല [&Read More