‘മതം മാറ്റാൻ ശ്രമിച്ചു, ശരീരത്തിലുടനീളം മർദ്ദനമേറ്റ പാടുകൾ’; ആരോപണവുമായി ഉസ്‌ബക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയുടെ
ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനിൽ മലയാളി എം.ബി.ബി.എസ് വിദ്യാർത്ഥിനി സാവരിയ ലാപ്‌ടോപ്പ് കൊണ്ട് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ ശരീരത്തിലുടനീളം അതിക്രൂരമായ മർദ്ദനമേറ്റ പാടുകളും മുറിവുകളുമുണ്ടെന്ന് ബന്ധുക്കൾ വെളിപ്പെടുത്തി. കേസിൽ നിലവിൽ ഉസ്‌ബെക്കിസ്ഥാൻ പൊലീസിന്റെ കസ്റ്റഡിയിലുള്ള മലപ്പുറം പുലാമന്തോൾ സ്വദേശിയും സാവരിയയുടെ സഹപാഠിയുമായ സദറുൾ അനമിനെതിരെയാണ് കുടുംബത്തിന്റെ ഗുരുതര ആരോപണം. സാവരിയയെ മതപരിവർത്തനം നടത്തുന്നതിനായി സദറുൾ അനം നിരന്തരം നിർബന്ധിച്ചിരുന്നുവെന്നും എന്നാൽ പെൺകുട്ടി അതിന് വഴങ്ങിയിരുന്നില്ലെന്നും ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു. പ്രതി [&Read More