തെൽ അവീവ്: ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിനും പ്രതിരോധ സേനയായ ഐഡിഎഫിനും വേണ്ടി ഫലസ്തീനികൾക്കുമേൽ ചാരപ്രവർത്തനം നടത്തിയ സംഭവത്തിൽ കടുത്ത നടപടിയുമായി മൈക്രോസോഫ്റ്റ്. ഇസ്രയേൽ കൺട്രി ജനറൽ മാനേജർ അലോൺ ഹൈമോവിച്ച് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരെ കമ്പനി പിരിച്ചുവിട്ടു. മൊസാദിനും ഐഡിഎഫിനും സാങ്കേതിക സഹായം നൽകിയെന്ന കണ്ടെത്തലിനെത്തുടർന്നാണു കൂട്ടപ്പിരിച്ചുവിടൽ. മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് കമ്പ്യൂട്ടിങ് സേവനമായ ‘അസൂർ’ ആണ് ചാരപ്രവർത്തനത്തിന് ഉപയോഗിച്ചത്. ഫലസ്തീൻ പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുകയും ചാരപ്രവർത്തനത്തിന് സൈന്യത്തിന് ഒത്താശ ചെയ്യുകയും ചെയ്തുവെന്ന ‘ദി ഗാർഡിയന്റെ’ [&Read More
Tags :Microsoft
തെഹ്‌റാൻ: ഇസ്രയേലിന് സൈനികവും സാങ്കേതികവുമായ പിന്തുണ നൽകുന്ന ആഗോള കമ്പനികളെ ‘ശത്രുപക്ഷത്തുള്ളവർ’ ആയി പ്രഖ്യാപിച്ചുകൊണ്ട് ഇറാന്റെ പുതിയ നീക്കം. ഇറാൻ വിപ്ലവ ഗാർഡ്(ഐആർജിസി) ആണ് ബഹുരാഷ്ട്ര കുത്തക കമ്പനികൾക്കു ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഗൂഗിൾ, ആപ്പിൾ, ഐബിഎം, മൈക്രോസോഫ്റ്റ്, ടെസ്ല, ആമസോൺ തുടങ്ങിയ 18 കമ്പനികൾ ഇസ്രയേലിലെ തങ്ങളുടെ പ്രവർത്തനങ്ങൾ ഉടനടി നിർത്തിവെക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. ഏപ്രിൽ ഒന്ന് പുലർച്ചെ വരെയാണ് ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്. ഈ അന്ത്യശാസനം ലംഘിക്കുന്ന കമ്പനികളുടെ സൈബർ ഇടങ്ങളും ആഗോള ആസ്തികളും ആക്രമിക്കപ്പെടുമെന്നാണ് [&Read More
അങ്ങ് ദൂരെ സിലിക്കൺ വാലി മുതൽ വാഷിങ്ടണിലെ വേൾഡ് ബാങ്ക് വരെ ഇന്ന് ഒരേയൊരു ശബ്ദമേ കേൾക്കുന്നുള്ളൂ; അത് ഇന്ത്യൻ കരുത്തിന്റേതാണ്. ലോകത്തെ ഏറ്റവും വലിയ കമ്പനികളുടെയും സാമ്പത്തിക സ്ഥാപനങ്ങളുടെയും അമരത്ത് വലിയൊരു സംഘം ഇന്ത്യക്കാർ ഇരിക്കുന്നത് കേവലം യാദൃശ്ചികതയല്ല, മറിച്ച് കഠിനാധ്വാനത്തിന്റെയും ബുദ്ധിശക്തിയുടെയും വിജയഗാഥയാണതിനു പറയാനുള്ളത്. നമ്മൾ ദിവസവും ഉപയോഗിക്കുന്ന ഗൂഗിൾ, മൈക്രോസോഫ്റ്റ് എന്നീ കമ്പനികളുടെ നിയന്ത്രണം സത്യ നദെല്ലയുടെയും സുന്ദർ പിച്ചൈയുടെയും കൈകളിലാണെന്ന് നമുക്കറിയാം. എന്നാൽ, അതിനും അപ്പുറത്തേക്ക് ഐബിഎം പോലുള്ള പാരമ്പര്യമുള്ള ടെക് [&Read More
‘ലൈംഗിക കുറ്റവാളി എപ്സ്റ്റീനുമായി ചിലവഴിച്ച ഓരോ നിമിഷത്തിലും ഖേദിക്കുന്നു’: മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽഗേറ്റ്‌സ്
മെൽബൺ: അന്തരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെ കുറിച്ചുള്ള വിവാദങ്ങളിൽ പ്രതികരിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ്. 2026 ജനുവരി അവസാനത്തിൽ പുറത്തുവിട്ട ചില രേഖകളിൽ തനിക്ക് അയച്ചതായി കരുതപ്പെടുന്ന ചില രേഖകൾ ഉൾപ്പെടുന്നു. എന്നാൽ ഈ ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും തന്നെ അപകീർത്തിപ്പെടുത്താൻ എപ്സ്റ്റീൻ മനപൂർവ്വം ചമച്ചതാണെന്നും ബിൽ ഗേറ്റ്‌സ് വ്യക്തമാക്കി. ഓസ്‌ട്രേലിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ എപ്സ്റ്റീനുമായി ചിലവഴിച്ച ഓരോ നിമിഷവും താൻ ഖേദിക്കുന്നുവെന്നും പരിചയപ്പെട്ടത് ജീവിതത്തിലെ വലിയ തെറ്റായിരുന്നുവെന്നും ബിൽ ഗേറ്റ്‌സ് [&Read More
‘റഷ്യൻ യുവതികളുമായുള്ള ബന്ധത്തെത്തുടർന്ന് ബിൽ ഗേറ്റ്‌സിസിന് ലൈംഗികരോഗം’: വെളിപ്പെടുത്തലുമായി എപ്സ്റ്റീൻ ഫയലുകൾ; നിഷേധിച്ച്
വാഷിങ്ടൺ: മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സിനെതിരെ പുതിയ വെളിപ്പെടുത്തലുകളുമായി കുപ്രസിദ്ധ ലൈംഗികകുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ രേഖകൾ പുറത്ത്. റഷ്യൻ യുവതികളുമായുള്ള ലൈംഗിക ബന്ധത്തെത്തുടർന്ന് ഗേറ്റ്‌സിന് ലൈംഗിക രോഗം പിടിപെട്ടുവെന്നും, വിവരം പുറത്തറിയാതെ ഭാര്യ മെലിൻഡയ്ക്ക് നൽകാനായി അദ്ദേഹം മരുന്നുകൾ ആവശ്യപ്പെട്ടെന്നുമാണ് ഫയലുകളിലെ പ്രധാന ആരോപണം. യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ലക്ഷക്കണക്കിന് രേഖകളിലാണ് പുതിയ വിവരങ്ങളുള്ളത്. 2013ൽ എപ്സ്റ്റീൻ തയ്യാറാക്കിയ ഇമെയിൽ ഡ്രാഫ്റ്റുകളെ അടിസ്ഥാനമാക്കിയാണ് പുതിയ വാദങ്ങൾ. ബിൽ ഗേറ്റ്‌സിനെ ബ്ലാക്ക്‌മെയിൽ ചെയ്യാനും അപകീർത്തിപ്പെടുത്താനുമുള്ള എപ്സ്റ്റീന്റെ ശ്രമമാണിതെന്ന് [&Read More