‘കുടുംബത്തിന്റെ പ്രതീക്ഷകളായിരുന്നു ആ കുട്ടികൾ, പണത്തിന്റെ ഹുങ്കും മദ്യവും എല്ലാം തകർത്തു’; സുഹൈലിനെതിരെ
വയനാട്: കൊച്ചി നെടുമ്പാശ്ശേരിയിൽ അമിതവേഗതയിലെത്തിയ മിനി കൂപ്പർ കാറിടിച്ച് മൂന്ന് വിദ്യാർത്ഥികൾ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ, കാറോടിച്ചിരുന്ന സുഹൈലിനെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച ദേവികയുടെ കുടുംബം രംഗത്ത്. മരിച്ച മൂന്ന് കുട്ടികളും കുടുംബത്തിന്റെ വലിയ പ്രതീക്ഷയായിരുന്നുവെന്നും ഒരാളുടെ പണത്തിന്റെ ഹുങ്കും മദ്യവും അമിതവേഗവുമാണ് എല്ലാം തകർത്തതെന്നും വ്യക്തമാക്കിയ കുടുംബം തങ്ങൾക്ക് അർഹമായ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടു. എയർപോർട്ട് റോഡിൽ അത്താണി വാളേപ്പുറം ഭാഗത്ത് ഞായറാഴ്ച പുലർച്ചെ ഒന്നേമുക്കാലോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. കൽപറ്റ [&Read More