തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഎം പാർട്ടി വേദികളിൽ മുതിർന്ന നേതാക്കൾക്കെതിരെ അതിരൂക്ഷ വിമർശനം. മുതിർന്ന നേതാവ് ജി സുധാകരനെതിരെയും മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എന്നിവർക്കെതിരെയുമാണ് ജില്ലാ കമ്മിറ്റികളിൽ കടുത്ത ആക്ഷേപങ്ങൾ ഉയർന്നത്. ജി. സുധാകരൻ എംഎൽഎ പദവി ഉപയോഗിച്ച് പാർട്ടിയെ കരിവാരിത്തേക്കുകയാണെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് വിമർശിച്ചു. പാർട്ടിയുടെ ചോരയും നീരും ഊറ്റി വളർന്ന് സ്ഥാനമാനങ്ങൾ നേടിയ സുധാകരൻ, നാല് വെള്ളിക്കാശിന് പാർട്ടിയെ ഒറ്റിക്കൊടുത്തെന്നും സഹോദരൻ്റെ രക്തസാക്ഷിത്വത്തിന് പുതിയ [&Read More