ചെന്നൈ: തമിഴ്നാട് ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി അംഗത്വം രാജിവെച്ചതിന് പിന്നാലെ സംസ്ഥാന ബി.ജെ.പിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി. അണ്ണാമലൈയുടെ രാജിക്ക് പിന്നാലെ തമിഴ്നാട് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് കരു നാഗരാജൻ, സെക്രട്ടറി സുമതി വെങ്കിടേഷ് എന്നിവരുൾപ്പെടെ 16 മുതിർന്ന ഭാരവാഹികൾ പാർട്ടിയിൽനിന്നു രാജിവച്ചു. അണ്ണാമലൈയുടെ പുതിയ രാഷ്ട്രീയ പ്രസ്ഥാനമായ ‘അണ്ണാമലൈ മക്കൾ ഇയക്ക’ത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ഭാരവാഹികൾ കൂട്ടത്തോടെ ബി.ജെ.പി വിട്ടത്. ചെന്നൈ വിമാനത്താവളത്തിൽ എത്തിയ അണ്ണാമലൈയെ സ്വീകരിക്കാൻ കരു [&Read More
Tags :Nainar Nagendran
ആഗ്രഹിച്ച സീറ്റ് ലഭിച്ചില്ല; ബിജെപി നേതാവ് അണ്ണാമലൈ മത്സരിക്കില്ലെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചു
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. സീറ്റ് വിഭജനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സംസ്ഥാന മുൻ അധ്യക്ഷൻ കെ അണ്ണാമലൈ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി പാർട്ടി നേതൃത്വത്തിന് കത്തയച്ചു. വിജയസാധ്യതയുള്ള മണ്ഡലങ്ങൾ സഖ്യകക്ഷിയായ അണ്ണാഡിഎംകെയ്ക്ക് വിട്ടുനൽകിയതിൽ പ്രതിഷേധിച്ചാണ് നീക്കം. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും അദ്ദേഹം വിട്ടുനിന്നേക്കുമെന്നും സൂചനയുണ്ട്. അണ്ണാമലൈ മത്സരിക്കാൻ ആഗ്രഹിച്ചിരുന്ന ഗൗണ്ടംപാളയം, സിംഗനല്ലൂർ, അറവാക്കുറിച്ചി എന്നീ സീറ്റുകൾ ഇത്തവണ അണ്ണാഡിഎംകെയാണ് ഏറ്റെടുത്തിരിക്കുന്നത്. കൂടാതെ, ചെന്നൈയിലെ 16 മണ്ഡലങ്ങളിൽ വെറും ഒരു സീറ്റ് മാത്രമാണ് [&Read More