തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് പൊതുഭരണ വകുപ്പും പ്രോട്ടോക്കോൾ ഓഫീസും പുറത്തിറക്കിയ ഔദ്യോഗിക മാർഗനിർദേശങ്ങളിൽ വന്ദേമാതരാലാപനം ഉൾപ്പെടുത്തിയില്ല. ചടങ്ങുകളിൽ ദേശീയ ഗാനാലാപനം മാത്രം മതിയാകുമെന്നാണ് ഉത്തരവിലുള്ളത്. വന്ദേമാതരം നിർബന്ധമാക്കണമെന്ന ചീഫ് സെക്രട്ടറിയുടെ പ്രത്യേക നിർദേശത്തിന് വിരുദ്ധമായാണ് പൊതുഭരണ വകുപ്പ് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കുന്ന സ്വാതന്ത്ര്യദിന ചടങ്ങുകളിൽ പതാകയുയർത്തൽ, സ്വാതന്ത്ര്യദിന സന്ദേശം നൽകൽ, അതിനുശേഷം ദേശീയഗാനാലാപനം എന്നിവ നടത്തിയാൽ മതിയെന്നാണ് പ്രോട്ടോക്കോൾ ഓഫീസിന്റെയും പൊതുഭരണ വകുപ്പിന്റെയും നിർദേശം. ഇതിൽ വന്ദേമാതരം ആലപിക്കണമെന്ന് പ്രത്യേകം [&Read More
Tags :National Anthem Protocol
ന്യൂഡൽഹി: ദേശീയഗാനത്തിന് മുമ്പ് വന്ദേമാതരം ആലപിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തിനെതിരെ നാഗാ സ്റ്റുഡന്റ്‌സ് ഫെഡറേഷൻ (എൻഎസ്എഫ്) രംഗത്തെത്തി. ഔദ്യോഗിക പരിപാടികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വന്ദേമാതരം ആലപിക്കുന്നത് സംബന്ധിച്ച കേന്ദ്ര സർക്കുലർ തങ്ങളുടെ സാംസ്‌കാരിക സ്വത്വത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് സംഘടന ആരോപിച്ചു. കഴിഞ്ഞ മാസം 28ന് പുറത്തിറക്കിയ 10 പേജുള്ള ഉത്തരവിലാണ് ദേശീയ ഗാനമായ ജനഗണമനയ്ക്ക് മുമ്പ് വന്ദേമാതരം ആലപിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചത്. വന്ദേമാതരം ആലപിക്കുമ്പോൾ സദസ്സ് എഴുന്നേറ്റു നിൽക്കണമെന്നും സ്‌കൂളുകളിലെ പ്രവർത്തനങ്ങൾ ഗാനത്തോടെ ആരംഭിക്കാമെന്നും ഉത്തരവിൽ [&Read More