18/04/2026
[fontresizer_tawhidurrahmandear_widget]

Tags :NCP

India

മഹാരാഷ്ട്രയിൽ മുസ്‌ലിം സംവരണം റദ്ദാക്കി; നടപടി ന്യൂനപക്ഷ വിരുദ്ധമെന്ന് പ്രതിപക്ഷം

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്ലീം വിഭാഗത്തിന് നൽകിയിരുന്ന അഞ്ച് ശതമാനം സംവരണം ബിജെപി നേതൃത്വത്തിലുള്ള സർക്കാർ റദ്ദാക്കി. ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. ന്യൂനപക്ഷങ്ങളെ മുഖ്യധാരയിൽ നിന്ന് അകറ്റുന്ന നടപടിയാണിതെന്ന് ആരോപിച്ച് പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. 2014ൽ അന്നത്തെ കോൺഗ്രസ്Read More

Main story

‘വിമാനാപകടം എങ്ങനെ സംഭവിച്ചു? എല്ലാവർക്കും സംശയമുണ്ട്’; വിശദ വിവരങ്ങളുമായി ഉടൻ വരുമെന്ന് അജിത്

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ ഗുരുതരമായ സംശയങ്ങൾ ഉന്നയിച്ച് അനന്തരവനും എൻസിപി (എസ്പി) നേതാവുമായ രോഹിത് പവാർ. ‘വിമാന അപകടം എങ്ങനെ സംഭവിച്ചു? മരണത്തിൽ എല്ലാവർക്കും സംശയമുണ്ട് അദ്ദേഹം പറഞ്ഞു. അതേസമയം, അപകടവുമായി ബന്ധപ്പെട്ട ദുരൂഹതകൾ വെളിപ്പെടുത്തുന്ന വിശദമായ കാര്യങ്ങൾ ഈമാസം 10ന് മുംബൈയിൽ നടത്തുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ബാരാമതിയിൽ ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി 28നാണ് പൂനെ ജില്ലയിലെ ബാരാമതി എയർ സ്ട്രിപ്പിൽ [&Read More

India

‘തിരശ്ശീലയ്ക്ക് പിന്നിൽ എന്തോ സംഭവിച്ചു’: അജിത് പവാറിന്റെ മരണത്തിൽ ഗുരുതരമായ സംശയങ്ങൾ ഉന്നയിച്ച്

ന്യൂഡൽഹി: എൻസിപി മേധാവി അജിത് പവാറിന്റെ അപ്രതീക്ഷിത വേർപാടിൽ ഗുരുതരമായ സംശയങ്ങൾ ഉന്നയിച്ച് ശിവസേന (യുബിടി) എംപി സഞ്ജയ് റവാത്ത് രംഗത്തെത്തി. കഴിഞ്ഞയാഴ്ച ബാരാമതിയിലുണ്ടായ വിമാനാപകടത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്ന് ആരോപിച്ച റവാത്ത് എഎൻഐയോട് പറഞ്ഞത് ഇങ്ങനെ: ‘തിരശ്ശീലയ്ക്ക് പിന്നിൽ എന്തോ സംഭവിച്ചിട്ടുണ്ട്. അജിത് പവാറിനെപ്പോലൊരു ഉന്നത നേതാവ് വിമാനാപകടത്തിൽ മരിച്ച രീതിയും പുറത്തുവരുന്ന വസ്തുതകളും അന്വേഷിക്കപ്പെടണം. ഇവിടെ എന്തോ സംശയാസ്പദമായിട്ടുണ്ട്. ജസ്റ്റിസ് ലോയയുടെ മരണത്തെ ഇത് ഓർമ്മിപ്പിക്കുന്നു, ഇവിടെ ആരെങ്കിലും [&Read More

Main story

മഹാരാഷ്ട്രയിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രി; സുനേത്ര പവാർ സത്യപ്രതിജ്ഞ ചെയ്തു

മുംബൈ: വിമാനാപകടത്തിൽ അന്തരിച്ച അജിത് പവാറിന്റെ പിൻഗാമിയായി ഭാര്യയും രാജ്യസഭാ എംപിയുമായ സുനേത്ര പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ലോക് ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു. മഹാരാഷ്ട്രയുടെ ചരിത്രത്തിൽ ഉപമുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ വനിതയാണ് 62 കാരിയായ സുനേത്ര പവാർ. ‘അജിത് ദാദാ അമർ രഹേ’ എന്ന മുദ്രാവാക്യങ്ങൾക്കിടയിലാണ് അവർ അധികാരമേറ്റത്. നേരത്തെ നടന്ന എൻസിപി നിയമസഭാ കക്ഷി യോഗത്തിൽ മുതിർന്ന നേതാവ് ഛഗൻ ഭുജ്ബലാണ് സുനേത്രയുടെ പേര് നിർദ്ദേശിച്ചത്. 40 [&Read More

India

‘ദാദയ്ക്ക് അപകടം പറ്റിയോ?’ മകന്റെ മരണം ടിവിയിൽ കണ്ട് അജിത് പവാറിന്റെ അമ്മ

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ മരിക്കുമ്പോൾ മാതാവ് ആശാ തായ് ഫാം ഹൗസിൽ ടെലിവിഷൻ കാണുകയായിരുന്നു. ബാരാമതി വിമാനത്താവളത്തിന് സമീപം മകൻ സഞ്ചരിച്ച വിമാനം തകർന്നു വീണ വാർത്ത ചാനലുകളിൽ പ്രത്യക്ഷപ്പെട്ടതോടെ, ‘ദാദയ്ക്ക് അപകടം പറ്റിയോ?’ എന്ന് അവർ പരിഭ്രമത്തോടെ ഫാം ഹൗസ് മാനേജരോട് ചോദിക്കുകയായിരുന്നു പവാറിന്റെ മരണവാർത്ത മാതാവിനെ അറിയിക്കാതിരിക്കാൻ കുടുംബാംഗങ്ങളും ജീവനക്കാരും പരമാവധി ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഫാം ഹൗസിലെ കേബിൾ ടിവി ബന്ധം വിച്ഛേദിക്കുകയും മൊബൈൽ ഫോണുകൾ എയർപ്ലെയിൻ മോഡിലാക്കുകയും [&Read More

India

തോൽവിയറിയാത്ത നേതാവ്: ബാരാമതിയുടെ സ്വന്തം ‘ദാദ’

മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ‘അജിത് ദാദ’ എന്ന് അനുയായികൾ സ്‌നേഹത്തോടെ വിളിച്ചിരുന്ന അജിത് അനന്തറാവു പവാർ ഇനി ഓർമ്മ. ഭരണനിപുണത കൊണ്ടും രാഷ്ട്രീയ തന്ത്രങ്ങൾ കൊണ്ടും സമാനതകളില്ലാത്ത വ്യക്തിത്വമായിരുന്നു അദ്ദേഹം. വെറും ഒരു രാഷ്ട്രീയ നേതാവ് എന്നതിലുപരി, ആധുനിക മഹാരാഷ്ട്രയുടെ സാമ്പത്തിക അടിത്തറ പാകിയ ധനകാര്യ വിദഗ്ധനായാണ് അദ്ദേഹം അറിയപ്പെടുന്നത്. ഇന്ന് രാവിലെ പൂനെയിലെ ബാരാമതി വിമാനത്താവളത്തിന് സമീപമുണ്ടായ വിമാനാപകടത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ലാൻഡിംഗിനിടെ നിയന്ത്രണം വിട്ട സ്വകാര്യ വിമാനം തകർന്നു വീഴുകയായിരുന്നു. പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന സുരക്ഷാ [&Read More

Main story

ബാരാമതിയിൽ വിമാനം തകർന്നുവീണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ (66) വിമാനാപകടത്തിൽ അന്തരിച്ചു. ഇന്ന് രാവിലെ 8.45Read More

India

’ശരദ് പവാർ എന്റെ മെൻ്റർ: എൻസിപി തലവന് വാഴ്ത്തുമായി ഗൗതം അദാനി;അദാനി കഠിനാധ്വനികളായ

മുംബൈ: ശരദ് പവാറിനെ തന്റെ ഉപദേഷ്ടാവായും വഴികാട്ടിയായും വിശേഷിപ്പിച്ച് വ്യവസായ പ്രമുഖൻ ഗൗതം അദാനി. ബാരാമതിയിലെ വിദ്യാ പ്രതിഷ്ഠാൻ ക്യാമ്പസിൽ ‘ശരദ്ചന്ദ്ര പവാർ സെന്റർ ഫോർ എക്‌സലൻസ് ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ബന്ധമാണ് തങ്ങൾ തമ്മിലുള്ളതെന്നും പവാറിന്റെ ജ്ഞാനവും സഹാനുഭൂതിയും തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും അദാനി പറഞ്ഞു. പവാർ ബാരാമതിയിൽ നടപ്പിലാക്കിയ വികസന മാതൃകകൾ ഇന്ത്യയിലെ മറ്റ് പ്രദേശങ്ങൾക്ക് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദാനിയുടെ വളർച്ച കഠിനാധ്വാനികളായ യുവാക്കൾക്ക് [&Read More