04/09/2026
[fontresizer_tawhidurrahmandear_widget]

Tags :Norway

Sports

ജൂഡ് ബെല്ലിങ്ഹാമിന്റെ ഇരട്ട ഗോളിൽ നോർവേയെ വീഴ്ത്തി ഇംഗ്ലണ്ട് സെമിയിൽ

ആവേശകരമായ ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ശക്തരായ നോർവേയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് സെമി ഫൈനലിൽ. വാർ വിവാദങ്ങളും മികച്ച ഗോൾകീപ്പിങ്ങും കണ്ട മത്സരത്തിൽ ജൂഡ് ബെല്ലിങ്ഹാമിന്റെ ഇരട്ട ഗോളുകളാണ് ഇംഗ്ലണ്ടിന് കരുത്തായത്. 36Read More

India

മോദിയോട് ഒരൊറ്റ ചോദ്യം; നോർവീജിയൻ മാധ്യമ പ്രവർത്തകയുടെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ പൂട്ടി!

ഓസ്‌ലോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യങ്ങൾ ചോദിക്കാൻ ശ്രമിച്ച നോർവീജിയൻ മാധ്യമപ്രവർത്തക ഹെല്ലെ ലയെങ്ങിൻ്റെ ഇൻസ്‌റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ മെറ്റ റദ്ദാക്കി. മോദിക്ക് നേരെ ചോദ്യമുന്നയിച്ചതിന് പിന്നാലെ ഹെല്ലെ ലയെങ്ങിനെതിരെ കടുത്ത സൈബർ ആക്രമണം ഉയർന്നിരുന്നു. ഓസ്‌ലോ ആസ്ഥാനമായുള്ള ‘ദാഗ്‌സാവിസെൻ’ പത്രത്തിലെ മാധ്യമപ്രവർത്തകയാണ് ഹെല്ലെ ലയെങ്. അക്കൗണ്ടുകൾ റദ്ദാക്കിയതിന്റെ സ്ക്രീൻഷോട്ടുകൾ അവർ പങ്കുവെച്ചു. “പത്രസ്വാതന്ത്യ്രത്തിന് വേണ്ടി നൽകേണ്ടി വന്ന ചെറിയ വില മാത്രം” എന്നാണ് ഹെല്ലെ ഇതിനെക്കുറിച്ച് കുറിച്ചത്. മുൻപ് ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു. [&Read More

Main story

‘ബുദ്ധിമാനും എന്നാൽ അൽപ്പം അലോസരപ്പെടുത്തുന്ന മനുഷ്യൻ’; മോദിയെ ‘പാമ്പാട്ടി’യായി ചിത്രീകരിച്ച് നോര്‍വെ പത്രം,

ഓസ്‌ലോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച് നോർവീജിയൻ പത്രം. ‘ആഫ്റ്റൻ പോസ്‌റ്റൻ’ എന്ന പത്രമാണ് മോദിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. കാർട്ടൂണിൽ പാമ്പാട്ടിയായാണ് മോദിയെ ചിത്രീകരിച്ചത്. കാർട്ടൂണിൽ മോദിയുടെ കയ്യിൽ ഒരു മകുടിയുണ്ട്. അത് ഊതുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. മുന്നിൽ പാമ്പിൻ്റെ രൂപത്തിലുള്ള ഒരു ഇന്ധന പൈപ്പാണുള്ളത്. ‘ബുദ്ധിമാനും എന്നാൽ അൽപ്പം അലോസരപ്പെടുത്തുന്ന മനുഷ്യൻ’ എന്ന തലക്കെട്ടിലാണ് കാർട്ടൂൺ പങ്കുവച്ചിരിക്കുന്നത്. മോദിയുടെ നോർവേ സന്ദർശനത്തിനെ കുറിച്ചെഴുതിയ ലേഖനത്തിനൊപ്പമാണ് കാർട്ടൂണുള്ളത്. കാർട്ടൂൺ സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. [&Read More