02/08/2026
[fontresizer_tawhidurrahmandear_widget]

Tags :Palakkad

Kerala

‘എറണാകുളത്തുള്ള ആളാണ്, തീർത്തു കളയും’; മുൻ എസ്എഫ്ഐ നേതാവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി

പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും മുൻ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുമായ പി.എം ആർഷോ വധഭീഷണി മുഴക്കിയെന്ന പരാതിയുമായി മുൻ എസ്എഫ്ഐ നേതാവ് രംഗത്ത്. എസ്എഫ്ഐ മുൻ മണ്ണാർക്കാട് ഏരിയ സെക്രട്ടറി ഷാനിഫിനെ ഫോണിൽ വിളിച്ച് ആർഷോ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. വാട്സാപ്പ് കോളിലൂടെയായിരുന്നു ഭീഷണിപ്പെടുത്തിയത്. “എറണാകുളത്തുള്ള ആളാണ്, തീർത്തു കളയും” എന്ന് ആർഷോ പറഞ്ഞതായി ഷാനിഫ് ആരോപിക്കുന്നു. മുൻ എംഎൽഎ പി.കെ ശശിയെ അനുകൂലിക്കുന്ന നിലപാടാണ് ഷാനിഫ് സ്വീകരിച്ചിരുന്നത്. ശശിയെ ഒറ്റപ്പാലത്തും ഷൊർണൂരും മത്സരിക്കാൻ അനുവദിക്കില്ലെന്ന് [&Read More

Kerala

‘സിപിഎം ജില്ലാ സെക്രട്ടറി സ്പിരിറ്റ് കച്ചവടക്കാരൻ; ഡിവൈഎഫ്‌ഐ യൂത്ത് സെന്ററിൽ ഇരുന്ന് കഞ്ചാവ്വലിക്കുന്നവരുണ്ട്’-

പാലക്കാട്: സിപിഎം ജില്ലാ നേതൃത്വത്തിനെതിരെ സ്ഫോടനാത്മകമായ ആരോപണങ്ങൾ ഉന്നയിച്ച മുൻ എംഎൽഎ പി.കെ ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാലക്കാട് ജില്ലാ സെക്രട്ടറി പി.കെ സുരേഷ് ബാബു സ്പിരിറ്റ് കച്ചവടക്കാരനാണെന്നും ഡിവൈഎഫ്‌ഐ യൂത്ത് സെന്ററുകൾ കഞ്ചാവ് സംഘങ്ങളുടെ കേന്ദ്രമായി മാറിയെന്നും ശശി ആരോപിച്ചു. വിമതർ പാലക്കാട് സംഘടിപ്പിച്ച ‘ആത്മാഭിമാനമുള്ള കമ്മ്യൂണിസ്റ്റുകളുടെ’ കൺവെൻഷൻ ഉദ്ഘാടനം ചെയ്യവെയായിരുന്നു ശശിയുടെ കടന്നാക്രമണം. തെരഞ്ഞെടുപ്പ് അരികിലെത്തി നിൽക്കെ പാർട്ടിയെ വെട്ടിലാക്കുന്ന നീക്കമാണ് ശശിയുടെ ഭാഗത്തുനിന്നുണ്ടായത്. “ഇത് വിമതരുടെ കൺവെൻഷനല്ല, ആത്മാഭിമാനമുള്ള കമ്മ്യൂണിസ്റ്റുകളുടെ കൂട്ടായ്മയാണ്. [&Read More

Kerala

വിമാനപാത മാറ്റി; പാലക്കാട്ടുകാരായ മൂന്നംഗ കുടുംബം കറാച്ചിയിൽ കുടുങ്ങി

തിരുവനന്തപുരം: ഗൾഫ് മേഖലയിലെ സംഘർഷത്തെത്തുടർന്ന് വിമാനപാത മാറ്റിയതോടെ മലയാളി കുടുംബം ഉൾപ്പെടെ എട്ട് ഇന്ത്യക്കാർ പാകിസ്താനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങി. പാലക്കാട് കൊടുമ്പ് സ്വദേശി കൃഷ്ണദാസ് നാഗലൂർ, ഭാര്യ ഡോ. രശ്മി മേനോൻ, മൂന്ന് വയസ്സുള്ള മകൾ സ്മൃതി മേനോൻ എന്നിവരാണ് കറാച്ചിയിലുള്ള മലയാളികളെന്ന് നോർക്ക സ്ഥിരീകരിച്ചു. അസർബയ്ജാൻ തലസ്ഥാനമായ ബാക്കുവിൽ നിന്ന് ഷാർജ വഴി കുവൈത്തിലേക്ക് പോവുകയായിരുന്ന എയർ അറേബ്യ വിമാനത്തിലെ യാത്രക്കാരാണിവർ. വ്യോമപാതയിലുണ്ടായ അപ്രതീക്ഷിത മാറ്റത്തെത്തുടർന്ന് വിമാനം അടിയന്തരമായി കറാച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. [&Read More

Kerala

പാലക്കാട്ട് ബിജെപി സ്ഥാനാർത്ഥിയായി ഉണ്ണി മുകുന്ദൻ? വിജയസാധ്യതയെന്ന് വിലയിരുത്തൽ

പാലക്കാട്ട്: നിയമസഭാ മണ്ഡലത്തിലേക്ക് ബിജെപി സ്ഥാനാർത്ഥിയായി നടൻ ഉണ്ണി മുകുന്ദനെ പരിഗണിക്കുന്നതായി സൂചന. മണ്ഡലത്തിലെ വിജയസാധ്യതകളെക്കുറിച്ച് ബിജെപി നടത്തിയ രഹസ്യ പരിശോധനയിലാണ് ഉണ്ണി മുകുന്ദന്റെ പേര് മുൻനിരയിലേക്ക് വന്നത്. ഉണ്ണി മുകുന്ദൻ മത്സരിച്ചാൽ പാലക്കാട് വലിയ വിജയം നേടാനാകുമെന്നാണ് ബിജെപി നിയോഗിച്ച സ്വകാര്യ ഏജൻസിയുടെ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഉണ്ണി മുകുന്ദന് പുറമെ കെ സുരേന്ദ്രൻ, പ്രശാന്ത് ശിവൻ, അഡ്വ. ഇ കൃഷ്ണദാസ് എന്നിവരുടെ പേരുകളും പാർട്ടി പരിഗണനയിലുണ്ട്. എന്നാൽ, സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദനുമായി പാർട്ടി [&Read More