‘പിഎം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തൊരു അഴുക്കുചാലുണ്ടെങ്കിൽ അതിലേക്ക് വലിച്ചെറിയേണ്ടതാണ്’- കെ.എം ഷാജി
കണ്ണൂർ: കേന്ദ്ര സർക്കാരിൻ്റെ പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിനെതിരായ തൻ്റെ ശക്തമായ നിലപാടിൽ മാറ്റമില്ലെന്ന് കെ.എം. ഷാജി. പദ്ധതി അറബിക്കടലിലല്ല, അതിനപ്പുറം ഏതെങ്കിലും അഴുക്കുചാലുണ്ടെങ്കിൽ അതിലേക്കാണ് വലിച്ചെറിയേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂർ ജില്ലാ യൂത്ത് ലീഗ് സംഘടിപ്പിച്ച ‘ഫ്രീഡം ടോക്ക്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഷാജി. പിഎം ശ്രീ പദ്ധതി സ്വന്തം വകുപ്പുമായി ബന്ധപ്പെട്ട വിഷയമല്ലെങ്കിലും, ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ വിഷയത്തിൽ രാഷ്ട്രീയം പറയാതിരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അറബിക്കടലിൽ എറിയുമെന്ന തൻ്റെ മുൻ പരാമർശം [&Read More