യുഡിഎഫ് സർക്കാർ നയപ്രഖ്യാപനം; സ്ത്രീകൾക്ക് സൗജന്യ യാത്ര, ക്ഷേമപെൻഷൻ 3000 രൂപ, ഉമ്മൻചാണ്ടി
തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സർക്കാരിന്റെ കന്നി നയപ്രഖ്യാപനം ഗവർണർ രാജേന്ദ്ര അർലേക്കർ നിയമസഭയിൽ അവതരിപ്പിച്ചു. യുഡിഎഫ് തങ്ങളുടെ പ്രകടനപത്രികയിലൂടെ ജനങ്ങൾക്ക് നൽകിയ പ്രമുഖ വാഗ്ദാനങ്ങളെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ് ഈ നയപ്രഖ്യാപനം. സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗം കടുത്ത പ്രതിസന്ധി നേരിടുകയാണെന്നും യഥാർത്ഥ ധനസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്താൻ ഉടൻ തന്നെ ധവളപത്രം പുറപ്പെടുവിക്കുമെന്നും ഗവർണർ അറിയിച്ചു. കടുത്ത വെല്ലുവിളികൾക്കിടയിലും പൂർണ്ണമായും മാനുഷികതയിലൂന്നിയ സമീപനമായിരിക്കും പുതിയ സർക്കാരിനുണ്ടാകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുന്നണി മുന്നോട്ടുവെച്ച ‘ഇന്ദിരാ ഗ്യാരന്റി’ പദ്ധതികൾക്ക് നയപ്രഖ്യാപനത്തിൽ [&Read More