മുംബൈ: ബിജെപിയിൽ ചേരാനുള്ള നീക്കത്തിൽ നിന്ന് മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ രാഹുൽ ബോന്ദ്ര അവസാന നിമിഷം പിന്മാറി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നേരിട്ട് ഫോണിൽ വിളിച്ച് സംസാരിച്ചതോടെയാണ് പാർട്ടി വിടാനുള്ള തീരുമാനം അദ്ദേഹം തിരുത്തിയത്. ബുൽദാന ജില്ലയിലെ ചിഖ്‌ലി മണ്ഡലത്തിൽ നിന്നുള്ള മുൻ എംഎൽഎയായ ബോന്ദ്ര, ബിജെപിയിൽ ചേരുമെന്ന് ഞായറാഴ്ചയാണ് പ്രഖ്യാപിച്ചത്. മുംബൈയിലെ ബിജെപി ആസ്ഥാനത്ത് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, സംസ്ഥാന പ്രസിഡന്റ് രവീന്ദ്ര ചവാൻ എന്നിവരുടെ സാന്നിധ്യത്തിൽ ഇന്നലെ [&Read More