02/04/2026
[fontresizer_tawhidurrahmandear_widget]

Tags :Rahul Gandhi

Main story

’നേരിട്ടുള്ള സംവാദത്തിനല്ല; ഫേസ്ബുക്ക് സംവാദത്തിനാണ് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചത്’ – മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ സംവാദം കൊഴുക്കുന്നതിനിടെ പ്രതിപക്ഷ നേതാവിനെതിരെ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. താൻ പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചത് നേരിട്ടുള്ള സംവാദത്തിനല്ലെന്നും ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഫേസ്ബുക്ക് സംവാദത്തിന് തയ്യാറല്ലെന്ന് അദ്ദേഹം പറഞ്ഞിട്ടില്ലെന്നാണ് കരുതുന്നതെന്നും ആ സംവാദം നടക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പാരഡി പാട്ട് പാടിയ രാഹുൽ ഗാന്ധിക്കും മുഖ്യമന്ത്രി മറുപടി നൽകി. സ്വർണം കട്ടവർ എങ്ങനെയാണ് വീട്ടിലെത്തിയതെന്ന് പരിശോധിക്കുന്നത് നന്നായിരിക്കുമെന്ന് അദ്ദേഹം പരിഹസിച്ചു. [&Read More

Main story

‘എനിക്കെതിരേ 36 കേസ്, 55 മണിക്കൂർ ചോദ്യംചെയ്തു; പക്ഷേ, കേരള മുഖ്യമന്ത്രിയെ ബിജെപി

പത്തനംതിട്ട: കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ബിജെപിക്കെതിരെയും കടുത്ത വിമർശനങ്ങളുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അടൂരിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഏജൻസികൾ തന്നെ വേട്ടയാടുമ്പോഴും കേരള മുഖ്യമന്ത്രിക്ക് നേരെ ബിജെപി മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന് രാഹുൽ ആരോപിച്ചു. രാജ്യത്ത് ബിജെപിയെ വെല്ലുവിളിക്കാൻ കരുത്തുള്ള ഏക ശക്തി കോൺഗ്രസ് ആണെന്ന് അവർക്കറിയാം. അതുകൊണ്ട് തന്നെ കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരാൻ ബിജെപി ആഗ്രഹിക്കുന്നില്ല. ഡൽഹിയിൽ ബിജെപി അധികാരത്തിലിരുന്നാൽ കേരളത്തിലെ [&Read More

India

‘പാർലമെന്റിൽ മാന്യമായ വസ്ത്രം ധരിക്കണം; പ്രതിപക്ഷ നേതാവാകാനുള്ള പക്വതയില്ല’- രാഹുൽ ഗാന്ധിയെ പരിഹസിച്ച്

ന്യൂഡൽഹി: പാർലമെന്റിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വസ്ത്രധാരണത്തെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. ടൈംസ് നൗ ഉച്ചകോടി 2026Read More

Kerala

‘കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കുന്ന തീയറ്ററുകൾ ഒഴിഞ്ഞുകിടക്കുന്നത് കാണുമ്പോൾ സന്തോഷം, രാജ്യത്തെ ഭൂരിഭാഗം

ഇടുക്കി: ‘കേരള സ്റ്റോറി’ സിനിമയ്ക്കെതിരെയും അതിന് പിന്നിലെ രാഷ്ട്രീയ അജണ്ടകൾക്കെതിരെയും കടുത്ത വിമർശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ ഒഴിഞ്ഞുകിടക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്നും, കേരളത്തിന്റെ യഥാർത്ഥ പാരമ്പര്യവും സംസ്കാരവും സിനിമയിൽ കാണിക്കുന്നതല്ലെന്ന് രാജ്യത്തെ ഭൂരിഭാഗം പേർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. കുട്ടിക്കാനം മരിയൻ കോളേജിൽ വിദ്യാർഥികളുമായി സംവദിക്കവെയാണ് രാഹുൽ ഗാന്ധി തന്റെ നിലപാട് വ്യക്തമാക്കിയത്. സിനിമകളെയും മാധ്യമങ്ങളെയും ഉപയോഗിച്ച് ജനങ്ങളിൽ ഭിന്നതയുണ്ടാക്കാനും ചില വിഭാഗങ്ങളെ അപരവൽക്കരിക്കാനും ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ടെന്നും, ഇതിനായി [&Read More

India

‘ആരുടെ എണ്ണ വാങ്ങണം, വാങ്ങരുത് എന്ന് അമേരിക്ക നമ്മളോട് പറയും; നമ്മുടെ പ്രധാനമന്ത്രിക്ക്

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിന്റെ വിദേശനയത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ വിദേശനയം ഇന്ന് ‘ഒരു വ്യക്തിയുടെ വിട്ടുവീഴ്ചയുടെയും ചൂഷണത്തിന്റെയും’ ഫലമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘ആരുടെ എണ്ണ വാങ്ങണം, വാങ്ങരുത് എന്ന് അമേരിക്ക നമ്മളോട് പറയും, നമ്മുടെ പ്രധാനമന്ത്രിക്ക് അത്‌ തീരുമാനിക്കാനാകില്ല, അധികാരം അടിയറവ് വച്ച പ്രധാനമന്ത്രിയുടെ മൗനം ലജ്ജാകരമാണ്’Read More

India

ദീപക് കുമാറിനെ ചേർത്തുപിടിച്ച് രാഹുൽ ഗാന്ധി; ജിമ്മിൽ അംഗത്വമെടുത്തു, കുടുംബത്തെ ആശ്വസിപ്പിച്ചു

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ കോട്ദ്വാറിൽ വയോധികനായ മുസ്ലിം കച്ചവടക്കാരനെ ബജ്റങ്ദൾ സംഘത്തിൽനിന്നു രക്ഷിച്ചു വാർത്തകളിൽ നിറഞ്ഞ ദീപക് കുമാറിനെ ചേർത്തുപിടിച്ച് രാഹുൽ ഗാന്ധി. തിങ്കളാഴ്ച ഡൽഹിയിലെ രാഹുൽ ഗാന്ധിയുടെ വസതിയിലെത്തി ദീപക് പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തി. രാഹുൽ ഗാന്ധി ദീപകിനെയും കുടുംബത്തെയും ആശ്വസിപ്പിക്കുകയും എല്ലാ പിന്തുണയും ഉറപ്പുനൽകുകയും ചെയ്തു. സംഭവത്തെ തുടർന്ന് പ്രതിസന്ധിയിലുള്ള ദീപക്കിന്റെ ജിമ്മിൽ രാഹുൽ അംഗത്വമെടുക്കുകയും ചെയ്തിട്ടുണ്ട്. രാഹുൽ ഗാന്ധി നേരത്തെ വിളിക്കുകയും നേരിൽകാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നതായി കൂടിക്കാഴ്ചയ്ക്കുശേഷം ദീപക് മാധ്യമങ്ങളോട് പറഞ്ഞു. ഒന്നും [&Read More

India

മോദിക്കെതിരെ കോണ്‍ഗ്രസിന്‍റെ ഷര്‍ട്ടൂരി പ്രതിഷേധം; മുംബൈയിൽ രാഹുൽ ഗാന്ധിക്ക് നേരെ ബിജെപിയുടെ കരിങ്കൊടി

മുംബൈ: കോൺഗ്രസിന്റെ ഷർട്ട് ധരിക്കാതെയുള്ള പ്രതിഷേധത്തിന് പിന്നാലെ രാഹുൽ ഗാന്ധിക്ക് നേരെ ബിജെപി പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ഡൽഹിയിൽ നടന്ന ‘ഇന്ത്യ എഐ ഇംപാക്ട്’ ഉച്ചകോടി യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടസ്സപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് രാജ്യവ്യാപകമായി ബിജെപി രംഗത്തിറങ്ങിയത്. ആർഎസ്എസ് പ്രവർത്തകൻ നൽകിയ മാനനഷ്ടക്കേസിൽ ജാമ്യം പുതുക്കുന്നതിനായി താനെയിലേക്ക് പോകുന്നതിനിടെ മുംബൈയിലെ മുളുണ്ടിൽ വെച്ചാണ് രാഹുലിനെതിരെ പ്രതിഷേധമുണ്ടായത്. ഡൽഹി, സൂറത്ത്, ഹൈദരാബാദ് എന്നിവിടങ്ങളിൽ ബിജെപി പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. മുളുണ്ടിൽ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച പ്രതിഷേധക്കാർ [&Read More

India

മോദിയെക്കാൾ ഇരട്ടി ലൈക്കും വ്യൂവും രാഹുലിന്; സച്ചിന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്യിച്ചെന്ന് കോൺഗ്രസ്

ന്യൂഡൽഹി: സച്ചിൻ ടെണ്ടുൽക്കറുടെ മകന്റെ വിവാഹക്ഷണവും സോഷ്യൽ മീഡിയ പോസ്റ്റും ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചയാകുന്നു. മകൻ അർജുൻ ടെണ്ടുൽക്കറുടെ വിവാഹത്തിന് രാഹുൽ ഗാന്ധിയെ ക്ഷണിച്ചുകൊണ്ടുള്ള ചിത്രം പങ്കുവെച്ചതും പിന്നീട് അത് ഡിലീറ്റ് ചെയ്ത് പാതിരാത്രിയിൽ വീണ്ടും പോസ്റ്റ് ചെയ്തതുമാണ് വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ഇതിന് പിന്നിൽ ബിജെപി നേതൃത്വത്തിന്റെ സമ്മർദമാണെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. അർജുൻ ടെണ്ടുൽക്കറുടെയും സാനിയയുടെയും വിവാഹത്തിന് രാഷ്ട്രീയ പ്രമുഖരെ ക്ഷണിക്കാൻ ഡൽഹിയിലെത്തിയതായിരുന്നു സച്ചിനും കുടുംബവും. ഫെബ്രുവരി 10Read More

India

രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ നിന്ന് അയോഗ്യനാക്കാന്‍ നീക്കം; സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി ബിജെപി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ അയോഗ്യതാ നീക്കവുമായി ബിജെപി. കോണ്‍ഗ്രസ് എംപിയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കാനുള്ള ഔപചാരിക നടപടിക്രമങ്ങള്‍ക്ക് ബിജെപി എംപി നിഷികാന്ത് ദുബെ തുടക്കം കുറിച്ചു. മുന്‍ സൈനിക മേധാവി ജനറല്‍ എം.എം നരവാനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളും കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിക്കെതിരായ പരാമര്‍ശങ്ങളുമാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചത്. രാഹുല്‍ ഗാന്ധിക്ക് വിദേശ ശക്തികളുമായി ബന്ധമുണ്ടെന്നും രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും നിഷികാന്ത് ദുബെ ആരോപിച്ചു. ലോകമെമ്പാടും വിവാദങ്ങളില്‍പ്പെട്ട സോറോസ് ഫൗണ്ടേഷന്റെ സജീവ പങ്കാളിയായാണ് [&Read More