03/09/2026
[fontresizer_tawhidurrahmandear_widget]

Tags :Rahul Gandhi

India

ദീപക് ഇന്ത്യയുടെ ഹീറോ; വെറുപ്പിന്റെ കമ്പോളത്തിൽ സ്‌നേഹത്തിന്റെ കടതുറന്നവൻ-രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ സംഘ്പരിവാർ പ്രവർത്തകരുടെ ഭീഷണിയിൽനിന്ന് മുസ്ലിം വയോധികനെ രക്ഷിച്ച ജിം ഉടമ ദീപക് കുമാറിനെ ‘ഇന്ത്യയുടെ ഹീറോ’ എന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വെറുപ്പിന്റെ കമ്പോളത്തിൽ സ്‌നേഹത്തിന്റെ കട തുറന്ന വ്യക്തിയാണ് ദീപക് എന്ന് എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ രാഹുൽ പറഞ്ഞു. ഭരണഘടനാ മൂല്യങ്ങൾക്കായി നിലകൊള്ളുന്ന ദീപക്കിന്റെ നടപടി ധീരമാണ്. അത്തരം പ്രവർത്തനങ്ങളാണ് ബിജെപിയെയും സംഘ്പരിവാറിനെയും അസ്വസ്ഥപ്പെടുത്തുന്നത്. അദ്ദേഹത്തെപ്പോലെയുള്ള ധീരന്മാരെയാണ് രാജ്യത്തിന് ആവശ്യമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ കുറിപ്പിന്റെ പൂർണരൂപം:‘ഉത്തരാഖണ്ഡിലെ [&Read More

Main story

മുൻ കരസേനാ മേധാവിയുടെ പുസ്തകം ഉദ്ധരിച്ച് രാഹുലിന്റെ കടന്നാക്രമണം; ചാടിയെഴുന്നേറ്റ് പ്രതിഷേധിച്ച് രാജ്‌നാഥ്

ന്യൂഡൽഹി: മുൻ കരസേനാ മേധാവി ജനറൽ എം.എം നരവണെയുടെ അപ്രകാശിത ആത്മകഥയിലെ പരാമർശങ്ങൾ പാർലമെന്റിൽ ഉയർത്തിക്കാട്ടി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സർക്കാരിന്റെ പ്രതിരോധ വീഴ്ചയെ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ കടന്നാക്രമണം. പരാമർശത്തിനെതിരെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ആഭ്യന്തര മന്ത്രി അമിത് ഷായും ചാടിയെഴുന്നേറ്റ് പ്രതിഷേധിച്ചു. ഇതേത്തുടർന്ന് ലോക്സഭയിൽ ഭരണRead More

Main story

‘ബിജെപി തോല്‍ക്കുന്നിടത്ത് കോണ്‍ഗ്രസ് അനുഭാവികളെയും ചില പ്രത്യേക സമുദായക്കാരെയും വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം

ന്യൂഡല്‍ഹി: ഗുജറാത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിശോധന(എസ്‌ഐആര്‍) നടപടികളുടെ മറവില്‍ ബിജെപി ആസൂത്രിതമായി വോട്ട് കൊള്ള നടത്തുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭരണഘടനാ തത്വമായ ‘ഒരു വ്യക്തി, ഒരു വോട്ട്’ എന്നതിനെ അട്ടിമറിക്കാനാണ് നീക്കമെന്നും, ജനാധിപത്യത്തിന്റെ കാവല്‍ക്കാരാകേണ്ട തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ ഗൂഢാലോചനയില്‍ പങ്കാളികളാവുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഗുജറാത്തില്‍ നടക്കുന്ന എസ്‌ഐആര്‍ നടപടികളിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. ഗുജറാത്ത് കോണ്‍ഗ്രസ് ഘടകം പുറത്തുവിട്ട കണക്കുകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. [&Read More

India

‘ഹിന്ദുക്കളേയും മനുസ്മൃതിയെയും അധിക്ഷേപിക്കുന്നവന്‍’; രാഹുൽ ഗാന്ധിയുടെ രാമക്ഷേത്ര സന്ദർശനത്തിനെതിരെ അയോധ്യയിലെ സന്യാസിമാർ

ലഖ്‌നൗ: രാഹുൽ ഗാന്ധി അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനൊരുങ്ങുന്നതിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം സന്യാസിമാർ രംഗത്ത്. 2024ൽ നടന്ന രാംലല്ലയുടെ പ്രതിഷ്ഠാ ചടങ്ങിനെ രാഷ്ട്രീയ നാടകമെന്ന് വിശേഷിപ്പിച്ച രാഹുലിനെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിക്കരുതെന്ന് അയോധ്യയിലെ സീർ സന്യാസി സമൂഹം ആവശ്യപ്പെട്ടു. ജ്യോതിർമഠം ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദ് ഉൾപ്പെടെയുള്ള പ്രമുഖരാണ് രാഹുലിന്റെ സന്ദർശനത്തിനെതിരെ രംഗത്തെത്തിയത്. രാഹുൽ ഗാന്ധി ഹിന്ദു അല്ലെന്നും ഹിന്ദു വിശ്വാസങ്ങളെയും മനുസ്മൃതിയെയും നിരന്തരം അധിക്ഷേപിക്കുന്ന വ്യക്തിയാണെന്നും സന്യാസിമാർ ആരോപിച്ചു. രാഹുലിന്റെ സന്ദർശനത്തിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ശ്രീരാമ [&Read More

India

പ്രിയങ്ക ഗാന്ധിയുടെ മകന്‍ റൈഹാന്‍ വിവാഹിതനാകുന്നു; വധു അവീവ ബെയ്ഗ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെയും റോബര്‍ട്ട് വാദ്രയുടെയും മകന്‍ റൈഹാന്‍ വാദ്ര വിവാഹിതനാകുന്നു. ദീര്‍ഘകാല സുഹൃത്തായ അവീവ ബെയ്ഗ് ആണ് വധു. ഇന്ന് ന്യൂഡല്‍ഹിയില്‍ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹനിശ്ചയം. ഇരു കുടുംബങ്ങളിലെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ ചടങ്ങിനെത്തിയതായാണ് വിവരം. ഏറെനാളായി റൈഹാനും അവീവയും തമ്മില്‍ പ്രണയത്തിലായിരുന്നു. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍, വിഷ്വല്‍ ആര്‍ട്ടിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധേയനാണ് 25കാരനായ റൈഹാന്‍. [&Read More

Main story

‘പാര്‍ലമെന്റിലും പുറത്തും വര്‍ഗീയശക്തികളോട് പടവെട്ടിയ ആളാണ് ഞാന്‍; ഗാന്ധിയുടെ ഘാതകരില്‍നിന്ന് എനിക്ക് ഒന്നും

ന്യൂഡല്‍ഹി: ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും സംഘടനാ പാടവത്തെ പ്രശംസിച്ചുകൊണ്ടുള്ള പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. താന്‍ അവരുടെ പ്രത്യയശാസ്ത്രത്തെ എതിര്‍ക്കുന്ന ആളാണെന്നും, പാര്‍ലമെന്റിലും നിയമസഭയിലും പുറത്തും വര്‍ഗീയ ശക്തികള്‍ക്കെതിരെ പടവെട്ടിയ ചരിത്രമാണ് തനിക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് മുന്നോടിയായി ദിഗ്വിജയ് സിങ് എക്‌സില്‍ പങ്കുവച്ച ഒരു ചിത്രമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയും ഒന്നിച്ചുള്ള 1996Read More

Main story

നാഷനല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുലിനും എതിരായ ഇ.ഡി കുറ്റപത്രം തള്ളി

ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ആശ്വാസമായി കോടതി വിധി. കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമര്‍പ്പിച്ച കുറ്റപത്രം ഡല്‍ഹി റൗസ് അവന്യൂ കോടതി അംഗീകരിച്ചില്ല. ഇ.ഡി സമര്‍പ്പിച്ച കുറ്റപത്രം പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചു. സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി കേസെടുത്തതെന്നും, എഫ്.ഐ.ആര്‍ ഇല്ലാത്തതിനാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഈ കേസ് നിലനില്‍ക്കില്ലെന്നും പ്രത്യേക ജഡ്ജി വിശാല്‍ ഗോഗ്നെ വ്യക്തമാക്കി. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ സ്വകാര്യ പരാതിയിലായിരുന്നു [&Read More

India

‘ദൃശ്യങ്ങൾ നശിപ്പിക്കുന്നത് എന്തിന്? ചീഫ് ജസ്റ്റിസിനെ മാറ്റിയതെന്തിന്?’; തെര. കമ്മീഷന്‍റെ നിഷ്പക്ഷതയില്‍ 3

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയ്ക്കും നിഷ്പക്ഷതയ്ക്കുമെതിരെ ലോക്‌സഭയിൽ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സഭയിൽ നടന്ന ചർച്ചയ്ക്കിടെ കേന്ദ്ര സർക്കാരിനെതിരെ മൂന്ന് നിർണായക ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഭരണകക്ഷിയായ ബിജെപിയുമായി ഒത്തുകളിക്കുകയാണെന്ന് രാഹുല്‍ വിമര്‍ശിച്ചു. കമ്മീഷണര്‍മാരെ തെരഞ്ഞെടുക്കുന്ന പാനലില്‍നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി തങ്ങള്‍ക്ക് ഇഷ്ടമുള്ളവരെ ഇരുത്താനുള്ള പണിയാണ് നരേന്ദ്ര മോദിയും അമിത് ഷായും ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സർക്കാരിനെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും രാഹുൽ ഗാന്ധി ഉന്നയിച്ച മൂന്ന് പ്രധാന ചോദ്യങ്ങൾ [&Read More

Main story

‘ഒബിസി വോട്ടുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ ജോലി പോകും’; ആത്മഹത്യ ചെയ്ത ബിഎല്‍ഒമാര്‍ക്ക് സമ്മര്‍ദമുണ്ടായെന്ന്

ലഖ്നൗ: ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ(ബിഎല്‍ഒ) ആത്മഹത്യയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിക്കുമെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി. ഒബിസി, ദലിത്, പിന്നാക്ക വോട്ടര്‍മാരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഉദ്യോഗസ്ഥന്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഇതേതുടര്‍ന്നാണ് ബിഎല്‍ഒമാരുടെ ആത്മഹത്യയെന്ന് രാഹുല്‍ ആരോപിച്ചു. ഉത്തര്‍പ്രദേശിലും ബംഗാളിലും വ്യാപകമായി ബിഎല്‍ഒമാര്‍ ജീവനൊടുക്കിയ സംഭവത്തിലാണു ലോക്‌സഭാ പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ‘ഒബിസി വോട്ടര്‍മാരുടെ പേരുകള്‍ വെട്ടിക്കളയാന്‍ സമ്മര്‍ദവും ഭീഷണികളുമുണ്ടായി. ഇതിനൊടുവിലാണ് ആത്മഹത്യ സംഭവിച്ചത്’Read More