രാഹുല്‍ ഗാന്ധിയുടെ ഇന്നത്തെ വോട്ട് കൊള്ള വാര്‍ത്താസമ്മേളനത്തില്‍ ഏറെ ശ്രദ്ധ നേടിയത് ഒരു ബ്രസീലിയന്‍ യുവതിയായിരുന്നു. 2024ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു ബ്രസീലിയന്‍ മോഡലിന്റെ ഫോട്ടോ ഉപയോഗിച്ച് നിരവധി തവണ വോട്ട് ചെയ്തതായുള്ള ആരോപണമാണ് പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയത്. വിവിധ പോളിങ് ബൂത്തുകളിലെ വോട്ടര്‍ പട്ടികയില്‍ ഒരേ സ്ത്രീയുടെ ചിത്രം വ്യത്യസ്ത പേരുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും അതിലൂടെ ഫലത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഒരു ബ്രസീലിയന്‍ മോഡലിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചായിരുന്നു രാഹുല്‍ കണ്ടുനിന്നവരെ ഞെട്ടിച്ചത്. [&Read More
Tags :Rahul Gandhi
‘ഞങ്ങളും പല തെരഞ്ഞെടുപ്പിലും തോറ്റിട്ടുണ്ട്; എന്നാല്‍ ഒരിക്കലും ഇങ്ങനെ കരഞ്ഞിട്ടില്ല’-രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി
ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ ‘വോട്ട് മോഷണം’ (വോട്ട് ചോരി) ആരോപണങ്ങള്‍ക്കെതിരെ കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. ഞങ്ങളും പല തെരഞ്ഞെടുപ്പിലും തോറ്റിട്ടുണ്ട്; എന്നാല്‍ ഒരിക്കലും ഇങ്ങനെ കരഞ്ഞിട്ടില്ലെന്ന് റിജിജു പരിഹസിച്ചു. രാഹുല്‍ ഗാന്ധി ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്തുന്ന ശക്തികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ മറ്റ് കോണ്‍ഗ്രസ് എം.പിമാര്‍ക്ക് പോലും അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്നും റിജിജു ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ [&Read More
‘ഹരിയാനയില്‍ 25 വോട്ടുകള്‍ കൊള്ളയടിച്ചു; ബിജെപിയും തെര. കമ്മീഷനും ചേര്‍ന്ന് തെരഞ്ഞെടുപ്പ് അട്ടിമറിച്ചു’-പുതിയ
ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ അട്ടിമറി നടന്നുവെന്ന് രാഹുല്‍ ഗാന്ധി. 25 ലക്ഷം കള്ള വോട്ടുകളുമായാണ് ഒരു സംസ്ഥാനം കോണ്‍ഗ്രസില്‍നിന്നു തട്ടിയെടുത്തതെന്ന് രാഹുല്‍ ആരോപിച്ചു. 19 ലക്ഷത്തിലധികം പേര്‍ക്ക് ബള്‍ക്ക് വോട്ടും അഞ്ചു ലക്ഷത്തിലേറെ ഡ്യൂപ്ലിക്കേറ്റ് വോട്ടുകളുമുണ്ടെന്ന് രാഹുല്‍ വാദിച്ചു. ബ്രസീലിയന്‍ മോഡലിന് സംസ്ഥാനത്ത് വിവിധ ബൂത്തുകളിലായി 22 വോട്ടുകളുണ്ട്. ഒരു സ്ത്രീ നൂറു വോട്ട് ചെയ്തതായും രാഹുല്‍ ആരോപിച്ചു. ന്യൂഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുലിന്റെ പുതിയ ആരോപണങ്ങള്‍. ഹരിയാനയില്‍ 25 ലക്ഷം [&Read More
ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്കിടെ മത്സ്യ ബന്ധന തൊഴിലാളികൾക്കൊപ്പം വെള്ളത്തിലിറങ്ങി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെഗുസരായ് ജില്ലയിൽ വികാസ്ശീൽ ഇൻസാഫ് പാർട്ടി (വിഐപി) നേതാവ് മുകേഷ് സാഹ്നിക്കൊപ്പമാണ് രാഹുൽ ഗാന്ധി തൊഴിലാളികളുമായും കർഷകരുമായും കൂടിക്കാഴ്ച നടത്തിയത്. മത്സ്യബന്ധന തൊഴിലാളികൾക്കൊപ്പം കായലിലൂടെ തോണിയിൽ സഞ്ചരിച്ച രാഹുൽ ഗാന്ധി, വെള്ളത്തിലേക്ക് എടുത്തു ചാടുകയും നീന്തുകയും ചെയ്തു. ‘ബിഹാറിലെ ബെഗുസരായിയിൽ വി.ഐ.പി പാർട്ടി അധ്യക്ഷൻ മുകേഷ് സാഹ്നിക്കൊപ്പം അവിടത്തെ മത്സ്യത്തൊഴിലാളി സമൂഹത്തെ കണ്ടതിൽ അതിയായ സന്തോഷം. അവരുടെ ജോലി [&Read More
പാട്ന: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, സമാജ്വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവ് എന്നിവര്‍ക്കെതിരെ അധിക്ഷേപവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മൂന്നുപേരെ പപ്പു, തപ്പു, അപ്പു എന്നു വിളിച്ച അദ്ദേഹം, മഹാത്മാഗാന്ധിയുടെ മൂന്ന് കുരങ്ങന്മാരെപ്പോലെയാണ് ഇവരെന്നും ആക്ഷേപിച്ചു. ദര്‍ഭംഗയിലെ കെവോട്ടിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് യോഗി ആദിത്യനാഥിന്റെ പരിഹാസം. ”ഗാന്ധിജിക്ക് മൂന്ന് കുരങ്ങന്മാരുണ്ടായിരുന്നതുപോലെ, ഇന്ന് ഇന്‍ഡ്യ സഖ്യത്തിനും മൂന്ന് കുരങ്ങന്മാരുണ്ട്. ‘പപ്പു, തപ്പു, അപ്പു’ എന്നിങ്ങനെ മൂന്ന് [&Read More
‘വോട്ട് തട്ടാനുള്ള നീക്കം നടക്കുന്നു; പോളിങ് ബൂത്തുകളില്‍ ജാഗ്രതയോടെ നിലയുറപ്പിക്കണം’-ബിഹാറില്‍ ആഹ്വാനവുമായി രാഹുല്‍
പട്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിRead More
‘ചായ വിറ്റുനടന്നവന്‍ ഈ സ്ഥാനത്ത് എത്തിയത് അവര്‍ക്ക് സഹിക്കുന്നില്ല; ദലിതുകളെയും പിന്നാക്കക്കാരെയും അധിക്ഷേപിക്കല്‍
പാട്ന: വോട്ടിന് വേണ്ടി ഭരതനാട്യം കളിക്കാനും മോദി തയാറാണെന്ന രാഹുല്‍ ഗാന്ധിയുടെ ആക്ഷേപത്തില്‍ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി. ബിഹാറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ ഗാന്ധിക്കും തേജസ്വി യാദവിനുമെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് നരേന്ദ്ര മോദി അഴിച്ചുവിട്ടത്. പേരും മഹിമയും ഉള്ളവര്‍ക്ക് അധ്വാനിക്കുന്ന വര്‍ഗം നന്നാകുന്നത് ഇഷ്ടമല്ലെന്നും, ചായ വിറ്റു നടന്ന താന്‍ ഈ സ്ഥാനത്ത് എത്തിയത് അവര്‍ക്ക് സഹിക്കുന്നില്ലെന്നും മോദി വിമര്‍ശിച്ചു. ദലിതരെയും പിന്നാക്കക്കാരെയും അധിക്ഷേപിക്കല്‍ അവരുടെ ജന്മാവകാശമാണെന്നും പ്രധാനമന്ത്രി തുറന്നടിച്ചു. ‘ഇവര്‍ ദലിതരെയും പിന്നാക്ക വിഭാഗക്കാരെയും അധിക്ഷേപിക്കുന്നത് [&Read More
ബിഹാറില്‍ മഹാസഖ്യം അധികാരത്തില്‍ വന്നാല്‍ മുസ്‌ലിം-ദലിത് വിഭാഗങ്ങളില്‍നിന്നും ഉപമുഖ്യമന്ത്രിമാര്‍-പപ്പു യാദവ്
പാട്‌ന: ബിഹാറില്‍ ‘ഇന്‍ഡ്യ’ സഖ്യം അധികാരത്തില്‍ വന്നാല്‍ ദലിത്, മുസ്‌ലിം സമുദായങ്ങളില്‍നിന്ന് ഓരോ ഉപമുഖ്യമന്ത്രിമാരെ നിയമിക്കുമെന്ന് സ്വതന്ത്ര എംപിയായ പപ്പു യാദവ് പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്ന നിലപാടാണ് രാഹുല്‍ ഗാന്ധിക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ‘ബിഹാറില്‍ ‘ഇന്‍ഡ്യ’ സഖ്യത്തിന്റെ സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍, ഞങ്ങളുടെ നേതാവ് രാഹുല്‍ ഗാന്ധി തീര്‍ച്ചയായും ദലിത്, മുസ്‌ലിം സമുദായങ്ങളില്‍നിന്ന് ഓരോ ഉപമുഖ്യമന്ത്രിമാരെ നിയമിക്കും. എല്ലാ സമൂഹത്തിനും ഉചിതമായ പ്രാതിനിധ്യം നല്‍കണമെന്നത് അദ്ദേഹത്തിന്റെ നിലപാടാണ്’Read More
അലന്ദിലെ വോട്ടര്‍മാരെ കൂട്ടത്തോടെ ഡിലീറ്റ് ചെയ്തത് ഡാറ്റാ സെന്റര്‍ കേന്ദ്രീകരിച്ച്; രാഹുല്‍ ഗാന്ധിയെ
ബെംഗളൂരു: 2023ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അലന്ദ് മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ വ്യാപകമായ തിരിമറി നടന്നതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ(എസ്‌ഐടി) കണ്ടെത്തല്‍. അലന്ദിലെ വോട്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി നടത്തിയ വെളിപ്പെടുത്തലുകള്‍ ശരിവയ്ക്കുന്നതാണ് എസ്‌ഐടി റിപ്പോര്‍ട്ട്. ഒരു ഡാറ്റാ സെന്റര്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഓരോ വോട്ടറെ നീക്കം ചെയ്യാനുള്ള അപേക്ഷയ്ക്കും 80 രൂപ വീതം പ്രതിഫലം നല്‍കിയതായി അന്വേഷണത്തില്‍ വ്യക്തമായി. വോട്ടര്‍ പട്ടികയില്‍നിന്ന് നിയമവിരുദ്ധമായി പേര് നീക്കം ചെയ്യാന്‍ ഡിസംബര്‍ [&Read More
‘മോദി ട്രംപിനെ ഭയക്കുന്നില്ല; പ്രധാനമന്ത്രിയാകാനുള്ള ബുദ്ധി താങ്കള്‍ക്ക് ഇല്ല’-രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് അമേരിക്കന്‍
വാഷിങ്ടണ്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൊണാള്‍ഡ് ട്രംപിനെ ഭയപ്പെടുന്നില്ലെന്നും, മോദിയുടെ നയതന്ത്ര നീക്കങ്ങള്‍ രാജ്യതാല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ളതും തന്ത്രപരവുമാണെന്ന് അവര്‍ എക്‌സില്‍ കുറിച്ചു. റഷ്യന്‍ എണ്ണ ഇടപാടുമായി ബന്ധപ്പെട്ട ട്രംപിന്റെ അവകാശവാദങ്ങള്‍ക്കു പിന്നാലെ രാഹുല്‍ മോദിയെ വിമര്‍ശിച്ചിരുന്നു. മോദിക്ക് ട്രംപിനെ ഭയമാണെന്നായിരുന്നു വിമര്‍ശനം. ഇതിനോട് പ്രതികരിക്കുകയായിരുന്നു അമേരിക്കന്‍ ഗായിക മില്‍ബെന്‍. ‘രാഹുല്‍ ഗാന്ധി, താങ്കള്‍ക്ക് തെറ്റി. പ്രധാനമന്ത്രി മോദി പ്രസിഡന്റ് ട്രംപിനെ ഭയപ്പെടുന്നില്ല. മോദി ദീര്‍ഘകാല [&Read More