25/11/2026
[fontresizer_tawhidurrahmandear_widget]

Tags :Raihan Vadra

Kerala

‘ചിത്രപ്രദർശനം നടത്താൻ കേരളത്തിലേക്ക് സ്വാഗതം, യാതൊരു വിലക്കുമുണ്ടാകില്ല’; റെയ്ഹാൻ വദ്രയെ ക്ഷണിച്ച് വി.ഡി.

തിരുവനന്തപുരം: പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്ഹാൻ വദ്രയെ തന്റെ ഫോട്ടോഗ്രഫി പ്രദർശനം നടത്തുന്നതിനായി കേരളത്തിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ചിത്രപ്രദർശനം നടത്തുന്നത് കേരളത്തിന് അഭിമാനമാണെന്നും ഇവിടെ യാതൊരു വിലക്കുമുണ്ടാകില്ലെന്നും മുഖ്യമന്ത്രി എക്‌സിൽ കുറിച്ചു. ഡൽഹിയിലെ ബിക്കാനീർ ഹൗസ് അധികൃതർ ‘നോ ഐഡിയ ഈസ് ഫൈനൽ’ എന്ന തന്റെ സോളോ എക്‌സിബിഷനിൽനിന്ന് ജന്തർമന്തർ പ്രക്ഷോഭങ്ങളുടെ ഫോട്ടോകൾ നീക്കം ചെയ്തെന്ന് വിഷ്വൽ ആർട്ടിസ്റ്റും ഫോട്ടോഗ്രാഫറുമായ റെയ്ഹാൻ വദ്ര അറിയിച്ചതോടെയാണ് വിവാദം കടുത്തത്. നീക്കം ചെയ്തില്ലെങ്കിൽ പ്രദർശനം റദ്ദാക്കുമെന്ന് അധികൃതർ [&Read More

Main story

‘ആവിഷ്‌കാരത്തെ ഭയപ്പെടുന്നവർക്ക് അധികാരം നഷ്ടപ്പെട്ടു കഴിഞ്ഞു; നിന്നെയോർത്ത് അഭിമാനം’: ചിത്രങ്ങൾ നീക്കിയതിനു പിന്നാലെ

ന്യൂഡൽഹി: മകൻ റെയ്ഹാൻ വദ്രയുടെ ഫോട്ടോഗ്രഫി പ്രദർശനത്തിൽനിന്ന് ചിത്രങ്ങൾ നീക്കം ചെയ്തതിനു പിന്നാലെ വൈകാരിക കുറിപ്പുമായി കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി. മറ്റുള്ളവരുടെ ആവിഷ്കാരത്തെ ഭയപ്പെടുന്നവർ തങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്ന അധികാരം ഇതിനകം നഷ്ടപ്പെടുത്തിയിട്ടുണ്ടെന്ന് പ്രിയങ്ക പറഞ്ഞു. സത്യത്തിനൊപ്പം നിലകൊള്ളുന്ന മകനെക്കുറിച്ച് എന്നും അഭിമാനമുണ്ടെന്നും അവർ കുറിച്ചു. എക്സിലൂടെയാണ് പ്രിയങ്ക ഗാന്ധി മകനോടുള്ള സന്ദേശം പങ്കുവെച്ചത്. “അധികാരമുള്ള ഒരാൾ മറ്റൊരാളുടെ ആവിഷ്‌കാരത്തെ ഭയപ്പെടുമ്പോൾ, താൻ സംരക്ഷിക്കാൻ ശ്രമിക്കുന്ന അധികാരം ഇതിനകം നഷ്ടപ്പെട്ടുകഴിഞ്ഞുവെന്ന് അയാൾ അറിയുന്നില്ല. സത്യത്തിനൊപ്പം നിലകൊള്ളുക. [&Read More

India

‘ദേശീയ പതാകയുടെ ചിത്രങ്ങൾ പോലും നീക്കം ചെയ്തു’; പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്ഹാൻ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്ഹാൻ വദ്രയുടെ ഫോട്ടോ എക്സിബിഷനിൽ നിന്ന് ഡൽഹി പ്രതിഷേധത്തിന്റെ ചിത്രങ്ങൾ നീക്കം ചെയ്യിച്ചതായി പരാതി. ദേശീയ പതാകയുടേത് ഉൾപ്പെടെ ആകെയുള്ള 105 ചിത്രങ്ങളിൽ 74 ചിത്രങ്ങൾ അധികൃതർ നീക്കിയെന്നാണ് റിപ്പോർട്ട്. രാജസ്ഥാൻ സർക്കാരിന്റെ മേൽനോട്ടത്തിലുള്ള ‘ബിക്കാനീർ ഹൗസി’ലാണ് ‘നോ ഐഡിയ ഈസ് ഫൈനൽ’ എന്ന പേരിൽ റെയ്ഹാൻ ഇന്നലെ മുതൽ ചിത്രപ്രദർശനം സംഘടിപ്പിച്ചിരുന്നത്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രങ്ങളായിരുന്നു എക്സിബിഷന്റെ പ്രമേയം. “എനിക്ക് ചുറ്റും രാജ്യത്ത് [&Read More

India

പ്രിയങ്ക ഗാന്ധിയുടെ മകന്‍ റൈഹാന്‍ വിവാഹിതനാകുന്നു; വധു അവീവ ബെയ്ഗ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെയും റോബര്‍ട്ട് വാദ്രയുടെയും മകന്‍ റൈഹാന്‍ വാദ്ര വിവാഹിതനാകുന്നു. ദീര്‍ഘകാല സുഹൃത്തായ അവീവ ബെയ്ഗ് ആണ് വധു. ഇന്ന് ന്യൂഡല്‍ഹിയില്‍ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹനിശ്ചയം. ഇരു കുടുംബങ്ങളിലെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ ചടങ്ങിനെത്തിയതായാണ് വിവരം. ഏറെനാളായി റൈഹാനും അവീവയും തമ്മില്‍ പ്രണയത്തിലായിരുന്നു. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍, വിഷ്വല്‍ ആര്‍ട്ടിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധേയനാണ് 25കാരനായ റൈഹാന്‍. [&Read More