05/09/2026
[fontresizer_tawhidurrahmandear_widget]

Tags :Rohit Pawar

Main story

‘ഓപറേറ്റർക്ക് രാഷ്ട്രീയ ഉന്നതരുമായി ബന്ധം’; അജിത് പവാര്‍ വിമാനാപകടത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ഉൾപ്പെടെ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ ബാരാമതി വിമാനാപകടത്തിൽ ദുരൂഹത ആരോപിച്ച് എൻസിപി (എസ്പി) നേതാവ് രോഹിത് പവാർ. അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ഓപ്പറേറ്ററായ വിഎസ്ആർ വെഞ്ച്വേഴ്‌സിന് ഭരണകക്ഷിയിലെയും ബിസിനസ്സ് രംഗത്തെയും അതിശക്തരുമായി അടുത്ത ബന്ധമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ നീതി ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നേരിട്ട് ഇടപെടണമെന്ന് രോഹിത് പവാർ ശനിയാഴ്ച വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. വിമാനത്തിന്റെ കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറിൽ (Read More

Main story

‘വിമാനാപകടം എങ്ങനെ സംഭവിച്ചു? എല്ലാവർക്കും സംശയമുണ്ട്’; വിശദ വിവരങ്ങളുമായി ഉടൻ വരുമെന്ന് അജിത്

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ ഗുരുതരമായ സംശയങ്ങൾ ഉന്നയിച്ച് അനന്തരവനും എൻസിപി (എസ്പി) നേതാവുമായ രോഹിത് പവാർ. ‘വിമാന അപകടം എങ്ങനെ സംഭവിച്ചു? മരണത്തിൽ എല്ലാവർക്കും സംശയമുണ്ട് അദ്ദേഹം പറഞ്ഞു. അതേസമയം, അപകടവുമായി ബന്ധപ്പെട്ട ദുരൂഹതകൾ വെളിപ്പെടുത്തുന്ന വിശദമായ കാര്യങ്ങൾ ഈമാസം 10ന് മുംബൈയിൽ നടത്തുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ബാരാമതിയിൽ ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി 28നാണ് പൂനെ ജില്ലയിലെ ബാരാമതി എയർ സ്ട്രിപ്പിൽ [&Read More