21/07/2026
[fontresizer_tawhidurrahmandear_widget]

Tags :Russia Ukraine War

World

യുക്രെയ്ൻ തീരത്ത് കപ്പലിനു നേരെ റഷ്യൻ ആക്രമണം; മലയാളിയടക്കം 10 പേർ കൊല്ലപ്പെട്ടു

യുക്രെയ്ൻ നഗരമായ ഒഡേസയുടെ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ മലയാളിയടക്കം 10 നാവികർ കൊല്ലപ്പെട്ടു.Read More

Main story

കീവിൽ തുടർച്ചയായ ആക്രമണത്തിന് റഷ്യ; വിദേശികളോട് ഉടൻ ഒഴിഞ്ഞുപോകാൻ നിർദേശം

മോസ്കോ: യുക്രെയ്ൻ തലസ്ഥാനമായ കീവിലെ പ്രതിരോധ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി വരുംദിവസങ്ങളിൽ തുടർച്ചയായും ചിട്ടയായും ആക്രമണം നടത്തുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്. കീവിലെ ഡ്രോൺ നിർമാണ കേന്ദ്രങ്ങളും അതുമായി ബന്ധപ്പെട്ട സൈനിക സൗകര്യങ്ങളും തകർക്കുമെന്ന് റഷ്യ പ്രഖ്യാപിച്ചു. ഈ പശ്ചാത്തലത്തിൽ, നഗരത്തിൽ താമസിക്കുന്ന നയതന്ത്ര ഉദ്യോഗസ്ഥരും അന്താരാഷ്ട്ര സംഘടനകളിലെ ജീവനക്കാരും ഉൾപ്പെടെയുള്ള വിദേശ പൗരന്മാരോട് എത്രയും വേഗം കീവ് വിട്ടുപോകാൻ റഷ്യൻ വിദേശകാര്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. കീവിലെ ഡ്രോണുകൾ രൂപകൽപ്പന ചെയ്യുന്നതും നിർമിക്കുന്നതും പ്രോഗ്രാം ചെയ്യുന്നതുമായ കേന്ദ്രങ്ങൾ [&Read More

World

റഷ്യയെ നടുക്കി യുക്രെയ്ന്റെ വൻ ഡ്രോൺ ആക്രമണം; അതിർത്തി കടന്നെത്തിയത് അറുന്നൂറോളം ഡ്രോണുകൾ,

മോസ്കോ: റഷ്യൻ നഗരങ്ങളെ ലക്ഷ്യമിട്ട് അതിശക്തമായ ഡ്രോൺ ആക്രമണവുമായി യുക്രെയ്ൻ. റഷ്യൻ പ്രദേശങ്ങളിൽ യുക്രെയ്ൻ നടത്തിയ വ്യോമാക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും വൻതോതിൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. ഏകദേശം അറുന്നൂറോളം ഡ്രോണുകളാണ് യുക്രെയ്ൻ ഒരേസമയം റഷ്യൻ അതിർത്തി കടത്തി വിട്ടത്. ക്രിമിയൻ പെനിൻസുല, കരിങ്കടൽ, അസോവ് കടൽ എന്നിവയുൾപ്പെടെ പതിനാലോളം റഷ്യൻ മേഖലകളിൽ നിന്നായി 556 യുക്രെയ്‌നിയൻ ഡ്രോണുകൾ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി വ്യക്തമാക്കി. മോസ്കോ, ബെൽഗൊറോഡ്, കുർസ്ക്, ബ്രിയാൻസ്ക് [&Read More

World

പുടിന്റെ വസതിക്കു നേരെ യുക്രൈന്റെ ഡ്രോണ്‍ ആക്രമണം? ദൃശ്യങ്ങള്‍ പുറത്തുവിട്ട് റഷ്യ; വ്യാജ

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വഌദിമിർ പുടിന്റെ വസതിക്ക് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയതായി റഷ്യ ആരോപിച്ചു. നോവ്‌ഗൊറോദ് മേഖലയിലെ പുടിന്റെ വസതി ലക്ഷ്യമിട്ട് ഇന്നലെ രാത്രിയോടെയാണ് ആക്രമണം നടന്നതെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെടുന്നത്. എന്നാൽ ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സമാധാന ചർച്ചകൾ അട്ടിമറിക്കാനുള്ള റഷ്യയുടെ നീക്കമാണിതെന്നും യുക്രെയ്ൻ തിരിച്ചടിച്ചു. വാൽദായ് ജില്ലയിലെ അതീവ സുരക്ഷാ മേഖലയിൽ തകർന്നു വീണ ഡ്രോണിന്റെ ദൃശ്യങ്ങൾ റഷ്യ പുറത്തുവിട്ടു. വനപ്രദേശത്ത് മഞ്ഞുവീഴ്ചക്കിടെ കിടക്കുന്ന ഡ്രോൺ ആസൂത്രിതമായ ആക്രമണത്തിന്റെ ഭാഗമാണെന്ന് [&Read More