04/06/2026
[fontresizer_tawhidurrahmandear_widget]

Tags :Russia

World

‘രഹസ്യദൂതു’മായി സുരക്ഷാ ഉപദേഷ്ടാവിനെ റഷ്യയിലേക്ക് അയച്ച് ഖാംനഇ; സ്വീകരിച്ച് പുടിൻ-മോസ്‌കോയിൽ നിർണായക കൂടിക്കാഴ്ച

മോസ്‌കോ: പശ്ചിമേഷ്യയിൽ യുദ്ധഭീതി കനക്കുന്നതിനിടെ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനെ കാണാൻ ഇറാൻ പരമോന്നത നേതാവിന്റെ പ്രത്യേക ദൂതൻ. ആയത്തുല്ല അലി ഖാംനഇയുടെ പ്രത്യേക മുതിർന്ന ഉപദേഷ്ടാവും മുൻ പാർലമെന്റ് സ്പീക്കറുമായ അലി ലാരിജാനിയാണ് ക്രെംലിനിലെത്തി പുടിനുമായി കൂടിക്കാഴ്ച നടത്തിയത്. മോസ്‌കോയിൽ നടന്ന കൂടിക്കാഴ്ചയിൽ ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട നിർണായക ചർച്ച നടന്നതായാണു പുറത്തുവരുന്ന വിവരം. ഇറാൻ പരമോന്നത നേതാവിന്റെ പ്രത്യേക സന്ദേശം ലാരിജാനി റഷ്യൻ പ്രസിഡന്റിന് കൈമാറിയതായി ‘തെഹ്റാൻ ടൈംസ്’ റിപ്പോർട്ട് ചെയ്തു. സന്ദേശത്തിന്റെ [&Read More

World

ചൈനീസ്-റഷ്യൻ പടക്കപ്പലുകളും പശ്ചിമേഷ്യയിലേക്ക്; ഹോർമുസ് കടലിടുക്കിൽ ഇറാനുമായി ചേർന്ന് സംയുക്ത നാവികാഭ്യാസം

തെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധഭീതിയും സംഘർഷവും വർധിച്ചുവരുന്ന സാഹചര്യത്തിൽ കരുത്ത് കൂട്ടാൻ ഇറാൻ. റഷ്യയുമായും ചൈനയുമായും കൈകോർത്ത് ഒമാൻ ഉൾക്കടലിലും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലും വമ്പൻ സംയുക്ത നാവിക അഭ്യാസത്തിനാണ് ഇറാൻ ഒരുങ്ങുന്നത്. ‘മറൈൻ സെക്യൂരിറ്റി ബെൽറ്റ്’ എന്ന് പേരിട്ടിരിക്കുന്ന അഭ്യാസം വരും ദിവസങ്ങളിൽ നടക്കുമെന്ന് അൽ ജസീറയും പ്രസ് ടിവിയും റിപ്പോർട്ട് ചെയ്യുന്നു. ഇറാന് നേരെ അമേരിക്കൻ സൈനിക ആക്രമണമുണ്ടായേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെയാണ് ലോകശക്തികളായ റഷ്യയെയും ചൈനയെയും കൂട്ടുപിടിച്ച് ഇറാൻ നാവിക അഭ്യാസത്തിന് വേദിയൊരുക്കുന്നത്. ഇത് പാശ്ചാത്യ [&Read More

World

അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍; യുദ്ധഭീതിക്കിടെ ചൈനയ്ക്കും റഷ്യയ്ക്കുമൊപ്പം സംയുക്ത പടയൊരുക്കം

ജൊഹാനസ്ബര്‍ഗ്: അമേരിക്കയുടെ ഭീഷണികള്‍ക്കിടെ ബ്രിക്‌സ് രാജ്യങ്ങളുമായി വമ്പന്‍ പടയൊരുക്കവുമായി ഇറാന്‍. ചൈനയുമായും റഷ്യയുമായും ദക്ഷിണാഫ്രിക്കയുമായി ചേര്‍ന്ന് സംയുക്ത നാവികാഭ്യാസം ആരംഭിച്ചു. ‘വില്‍ ഫോര്‍ പീസ് 2026’ എന്ന് പേരിട്ടിരിക്കുന്ന ഒരാഴ്ച നീണ്ടുനില്‍ക്കുന്ന അഭ്യാസം ശനിയാഴ്ച ദക്ഷിണാഫ്രിക്കന്‍ തീരത്താണ് തുടങ്ങിയത്. ബ്രിക്‌സ് പ്ലസ് കൂട്ടായ്മയുടെ ഭാഗമായാണ് ഈ അഭ്യാസം സംഘടിപ്പിച്ചിരിക്കുന്നത്. സമുദ്രസുരക്ഷ ഉറപ്പാക്കുക, കടല്‍ക്കൊള്ള തടയുക, സമുദ്രവ്യാപാര പാതകളുടെ സുരക്ഷ വര്‍ധിപ്പിക്കുക എന്നിവയാണ് അഭ്യാസത്തിന്റെ ഔദ്യോഗിക ലക്ഷ്യങ്ങളായി ദക്ഷിണാഫ്രിക്കന്‍ സൈന്യം വ്യക്തമാക്കുന്നത്. ചൈനയാണ് അഭ്യാസപ്രകടനത്തിന് നേതൃത്വം നല്‍കുന്നത്. സൈമണ്‍സ് [&Read More

Main story

ട്രംപിന്‍റെ ഗസ്സ സമാധാന പദ്ധതിയിൽ അതൃപ്തി രേഖപ്പെടുത്തി റഷ്യ

മോസ്കോ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച ഗസ്സ സമാധാന പദ്ധതിയിൽ അതൃപ്തി രേഖപ്പെടുത്തി റഷ്യ. സമാധാന ഉടമ്പടിക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ട്രംപിന്റെ പദ്ധതി പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് റഷ്യ എതിർപ്പ് പ്രകടിപ്പിച്ചത്. പശ്ചിമേഷ്യൻ സമാധാന പ്രക്രിയയിലെ പ്രധാന ലോകശക്തി എന്ന നിലയിൽ റഷ്യയുടെ സ്ഥാനം ദുർബലപ്പെടുത്താൻ യുഎസ് ശ്രമിക്കുന്നു എന്ന ആശങ്കയും ഈ എതിർപ്പിന് പിന്നിലുണ്ട്. ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ, യുഎസും സൗദി അറേബ്യയും ചേർന്ന് യുഎൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയം ഉടൻ അംഗീകരിക്കണമെന്ന് [&Read More