കരൗലി: രാജസ്ഥാനിലെ സർക്കാർ സ്കൂളിൽ പ്രവർത്തന സമയത്ത് ക്ലാസ്മുറിയിൽ കിടന്നുറങ്ങുന്ന പ്രിൻസിപലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കരൗലി ജില്ലയിലെ ഭണ്ഡാരി അന്ദ്രണി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപൽ ഡയോഡിറാം മീനയാണ് ക്ലാസ് മുറിയിൽ കൂർക്കം വലിച്ച് ഉറങ്ങുന്നത്. ദൃശ്യങ്ങൾ എപ്പോൾ ചിത്രീകരിച്ചതാണെന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ വിഡിയോ പുറത്തുവന്നതോടെ സ്കൂൾ അധികൃതർക്കും വിദ്യാഭ്യാസ വകുപ്പിനുമെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പോ സ്കൂൾ അധികൃതരോ ഇതുവരെ ഔദ്യോഗിക പ്രതികരണമോ അന്വേഷണമോ പ്രഖ്യാപിച്ചിട്ടില്ല. രാജ്യത്തെ സർക്കാർ [&Read More