26/01/2026

Tags :SIR

Main story

‘ബിജെപി തോല്‍ക്കുന്നിടത്ത് കോണ്‍ഗ്രസ് അനുഭാവികളെയും ചില പ്രത്യേക സമുദായക്കാരെയും വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം

ന്യൂഡല്‍ഹി: ഗുജറാത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിശോധന(എസ്‌ഐആര്‍) നടപടികളുടെ മറവില്‍ ബിജെപി ആസൂത്രിതമായി വോട്ട് കൊള്ള നടത്തുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭരണഘടനാ തത്വമായ ‘ഒരു വ്യക്തി, ഒരു വോട്ട്’ എന്നതിനെ അട്ടിമറിക്കാനാണ് നീക്കമെന്നും, ജനാധിപത്യത്തിന്റെ കാവല്‍ക്കാരാകേണ്ട തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ ഗൂഢാലോചനയില്‍ പങ്കാളികളാവുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഗുജറാത്തില്‍ നടക്കുന്ന എസ്‌ഐആര്‍ നടപടികളിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. ഗുജറാത്ത് കോണ്‍ഗ്രസ് ഘടകം പുറത്തുവിട്ട കണക്കുകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. [&Read More

Main story

ഗുജറാത്തിൽ എസ്‌ഐആർ വോട്ടർ പട്ടിക നിയന്ത്രിക്കുന്നത് ബിജെപി? ബൂത്ത് ലെവൽ ഏജന്റുമാരിൽ മൂന്നിൽ

അഹമ്മദാബാദ്: ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലും വോട്ടർ പട്ടിക തീവ്ര പരിശോധനയിലും(എസ്‌ഐആർ) ഭരണകക്ഷിയായ ബിജെപിയുടെ അപ്രമാദിത്യം വെളിപ്പെടുത്തുന്ന നിർണായക വിവരാവകാശ രേഖകൾ പുറത്ത്. സംസ്ഥാനത്ത് വോട്ടർ പട്ടിക നിരീക്ഷിക്കാൻ നിയോഗിക്കപ്പെട്ട ബൂത്ത് ലെവൽ ഏജന്റുമാരിൽ (ബിഎൽഎ) മൂന്നിൽ രണ്ട് ഭാഗവും (ഏകദേശം 66 ശതമാനത്തോളം) ബിജെപി പ്രവർത്തകരാണെന്ന് ‘ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്’ റിപ്പോർട്ട് ചെയ്യുന്നു. ഗുജറാത്തിൽ ആകെ നിയമിക്കപ്പെട്ട 73,169 ബൂത്ത് ലെവൽ ഏജന്റുമാരിൽ 49,168 പേരും ബിജെപിക്കാരാണ്. അതായത് ആകെ എണ്ണത്തിന്റെ ഏകദേശം 67 ശതമാനം. [&Read More

India

രാജസ്ഥാനിൽ വോട്ടർപട്ടികയെച്ചൊല്ലി രാഷ്ട്രീയ പോര്: ബി.എൽ.ഒയുടെ ആത്മഹത്യാ ഭീഷണി വീഡിയോയിൽ ഉലഞ്ഞ് ഭരണകൂടം

ജയ്പൂർ: രാജസ്ഥാനിൽ വോട്ടർപട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോൺഗ്രസും തമ്മിലുള്ള പോര് മുറുകുന്നു. വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്നാരോപിച്ച് ബൂത്ത് ലെവൽ ഓഫീസർ (Read More

India

മുസ്ലിം വോട്ടുകൾ കൂട്ടമായി വെട്ടാൻ സമ്മർദ്ദം: ആത്മഹത്യാ ഭീഷണിയുമായി പോളിംഗ് ഉദ്യോഗസ്ഥൻ

ജയ്പൂർ: വോട്ടർപട്ടികയിൽ നിന്ന് മുസ്ലിംകളുടെ വോട്ടുകൾ വ്യാപകമായി പേരുകൾ നീക്കം ചെയ്യണമെന്ന ബി.ജെ.പി നേതാക്കളുടെ സമ്മർദ്ദത്തിന് പിന്നാലെ, ജയ്പൂരിലെ ഹവ മഹൽ മണ്ഡലത്തിലെ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ആത്മഹത്യാ ഭീഷണി മുഴക്കി. ബിജെപി കൗൺസിലറുമായുള്ള ടെലിഫോൺ സംഭാഷണത്തിനിടെയാണ് കീർത്തി കുമാർ എന്ന ഉദ്യോഗസ്ഥൻ കടുത്ത മാനസിക സമ്മർദ്ദം മൂലം ആത്മഹത്യയെക്കുറിച്ച് സംസാരിച്ചത്. “ഞാൻ കളക്ടറുടെ ഓഫീസിൽ ചെന്ന് ആത്മഹത്യ ചെയ്യും” – എന്ന് കുമാർ പറയുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഹവ മഹൽ [&Read More

Main story

കോഴിക്കോട് കുറ്റ്യാടിയിൽ എസ്ഐആറിൽ ഗുരുതര പരാതികൾ; ഒരൊറ്റ ബൂത്തിൽനിന്ന് പുറത്തായത് പകുതിയോളം പേർ

കോഴിക്കോട്: വോട്ടര്‍പട്ടിക പുതുക്കുന്നതിനിടെ ഉണ്ടായ സാങ്കേതിക പിഴവിനെത്തുടര്‍ന്ന് കുറ്റ്യാടിയില്‍ അഞ്ഞൂറോളം വോട്ടര്‍മാര്‍ പട്ടികയ്ക്ക് പുറത്തായി. കുറ്റ്യാടി പഞ്ചായത്തിലെ 106ാം ബൂത്തിലാണ് സംഭവം. തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി (Read More

Main story

എസ്ഐആർ ’രേഖകൾ കൈവശമില്ലാത്തവർക്ക് യുദ്ധകാല അടിസ്ഥാനത്തിൽ ലഭ്യമാക്കണം’- കലക്‌ടർമാർക്ക് നിർദേശം നൽകി സംസ്ഥാന

തിരുവനന്തപുരം: രേഖകളുടെ കുറവു മൂലം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയാതെ പോയ അര്‍ഹരായ മുഴുവന്‍ ആളുകളെയും പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഇതിനായി യുദ്ധകാലാടിസ്ഥാനത്തില്‍ രേഖകള്‍ ലഭ്യമാക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് കൈമാറി. വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനങ്ങള്‍ എടുത്തത്. പ്രധാന തീരുമാനങ്ങള്‍ ഒറ്റനോട്ടത്തില്‍: സൗജന്യ സേവനം: രേഖകള്‍ ലഭ്യമാക്കുന്നതിന് പൊതുജനങ്ങളില്‍ നിന്ന് യാതൊരുവിധ ഫീസും ഈടാക്കില്ല. അക്ഷയ സെന്ററുകള്‍ ഈടാക്കുന്ന [&Read More

Main story

തമിഴ്നാട്ടില്‍ വോട്ടര്‍ പട്ടികയില്‍ വന്‍ വെട്ടിനിരത്തല്‍; എസ്‌ഐആറില്‍ പുറത്തായത് 97 ലക്ഷം പേര്‍;

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ വോട്ടര്‍ പട്ടിക തീവ്ര പരിശോധന(എസ്‌ഐആര്‍) നടപടികള്‍ക്ക് ശേഷം അന്തിമ പട്ടിക പുറത്തുവിട്ടു. സംസ്ഥാനത്തുടനീളമുള്ള 97 ലക്ഷത്തിലധികം വോട്ടര്‍മാരെയാണ് പട്ടികയില്‍നിന്ന് നീക്കം ചെയ്തത്. ചെന്നൈ നഗരത്തില്‍ മാത്രം 14.25 ലക്ഷം പേര്‍ക്ക് വോട്ട് നഷ്ടമായി. പുതിയ കണക്ക് പ്രകാരം ആകെ 5.43 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. നേരത്തെ ഇത് 6.41 കോടി ആയിരുന്നു. ഇതില്‍ പുരുഷന്മാര്‍ 2.66 കോടിയും സ്ത്രീകള്‍ 2.77 കോടിയും ട്രാന്‍സ്ജെന്‍ഡറുകള്‍ 7,191 ഉം [&Read More

Main story

‘സ്ഥിതിഗതികള്‍ നേരിട്ടിട്ടില്ലെങ്കില്‍ അരാജകത്വം ഉണ്ടാകും’; തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക തീവ്ര പരിശോധന(എസ്‌ഐആര്‍) നടപടികളുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിവാദങ്ങളില്‍ പ്രതികരിച്ച് സുപ്രീം കോടതി. നടപടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നറിയിപ്പ് നല്‍കി. ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള ഭീഷണികളും തടസ്സങ്ങളും കണ്ടില്ലെന്ന് നടിക്കുന്നത് അരാജകത്വത്തിലേക്ക് നയിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. പശ്ചിമ ബംഗാളില്‍ വോട്ടര്‍ പട്ടിക പുതുക്കല്‍ ജോലികള്‍ ചെയ്യുന്ന ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് നേരെ ഭീഷണിയുണ്ടെന്നും, ഔദ്യോഗിക [&Read More

India

എസ്‌ഐആറിലൂടെ ബംഗാള്‍ പിടിക്കാനുള്ള അമിത് ഷായുടെ തന്ത്രം നടക്കില്ല; എന്റെ കഴുത്തറുത്താലും എന്‍ആര്‍സി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അധികാരം പിടിച്ചടക്കാനുള്ള ബി.ജെ.പിയുടെ ഗൂഢനീക്കങ്ങള്‍ വിലപ്പോകില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. എസ്‌ഐആറിലൂടെ ബംഗാളില്‍ അധികാരം പിടിക്കുകയാണ് അമിത് ഷായുടെ തന്ത്രം. അതു നടക്കാന്‍ പോകുന്നില്ല. ബംഗാളില്‍നിന്ന് ഒരാളെയും ബംഗ്ലാദേശിലേക്കു നാടുകടത്താാന്‍ അനുവദിക്കില്ല. എന്റെ കഴുത്ത് അറുത്താലും സംസ്ഥാനത്ത് എന്‍ആര്‍സിയും തടങ്കല്‍പാളയങ്ങളും അനുവദിക്കാാന്‍ പോകുന്നില്ലെന്നും മമത വ്യക്തമാക്കി. ഹൗറയില്‍ ആവാസ് യോജന പദ്ധതിയുടെ വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. ‘ഇതൊരു കെണിയാണ്. എസ്‌ഐആര്‍ എന്ന് വിളിച്ച് ബംഗാളിനെ പിടിച്ചെടുക്കാമെന്ന് ആരും കരുതേണ്ട. അമിത് ഷായുടെ [&Read More