ലഖ്നൗ: ഉത്തർപ്രദേശിലെ അസംഘഡ് മണ്ഡലത്തിലെ വോട്ടർപട്ടികയിൽ ഒരാളുടെ പേര് പത്ത് തവണ കടന്നുകൂടിയ സംഭവത്തിൽ അഞ്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസ് നടപടികൾ തുടങ്ങി. നിയമപ്രകാരം തുടർനടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഇവർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ഒക്ടോബർ 15Read More
Tags :SIR Voter List
ന്യൂഡൽഹി: വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ പേരിൽ രാജ്യത്ത് വലിയ തോതിൽ വോട്ട് കൊള്ള നടക്കുന്നുവെന്ന് കോൺഗ്രസ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തി. വോട്ടർ പട്ടികയിലെ തീവ്ര പരിഷ്‌കരണം എന്ന് പറയുന്ന എസ്ഐആർ യഥാർത്ഥത്തിൽ അമിത് ഷാ പറഞ്ഞ് നടപ്പാക്കുന്ന ഒഴിവാക്കലാണെന്നാണ് ജയറാം രമേശിന്റെ പരിഹാസം. നുഴഞ്ഞുകയറ്റക്കാരുടെ പേര് പറഞ്ഞ് യഥാർത്ഥ വോട്ടർമാരെ പട്ടികയിൽ നിന്ന് വെട്ടിമാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സമൂഹമാധ്യമമായ എക്‌സിലൂടെയായിരുന്നു [&Read More
ഇന്ത്യൻ പൗരനാണോ എന്നതാണ് പരിശോധിക്കേണ്ടത്; എസ്.ഐ.ആറിൽ പൗരന്മാർ പുറത്തായാൽ പിന്നെ എന്ത് പ്രസക്തി?
പനാജി: വോട്ടർ ഒരു പ്രത്യേക സ്ഥലത്ത് താമസിക്കുന്നുണ്ടോ എന്നതല്ല, ഇന്ത്യൻ പൗരനാണോ എന്നതാണ് പ്രത്യേക തീവ്ര വോട്ടർപട്ടിക പുനഃപരിശോധന (എസ്.ഐ.ആർ)യിൽ പരിശോധിക്കേണ്ടതെന്ന് ബോംബെ ഹൈകോടതി. എസ്.ഐ.ആർ നടപടിയിലൂടെ ഇന്ത്യൻ പൗരന്മാർ തന്നെ വോട്ടർപട്ടികയിൽനിന്ന് പുറത്താകുന്നുവെങ്കിൽ പിന്നെ ഈ നടപടിയുടെ പ്രസക്തിയെന്തെന്നും കോടതി തെരഞ്ഞെടുപ്പ് കമീഷനോട് ചോദിച്ചു. ഗോവയിൽ ഇന്ത്യൻ പൗരനായ പരേഷ് സൽഗോങ്കറുടെയും കുടുംബത്തിലെ അഞ്ചുപേരുടെയും പേരുകൾ വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ വാൽമീകി മെനേസസ്, അമിത് ജാംസന്ദേക്കർ എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമർശം. [&Read More
മുംബൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാര്‍ട്ടി സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ മുന്നറിയിപ്പുമായി പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. ഗ്യാനേഷ് കുമാറിനെതിരെ ആരംഭിച്ച സമരം ഭാവിയിൽ പ്രധാനമന്ത്രിക്കെതിരെയും തിരിയുമെന്ന സൂചനയാണ് ദീപ്‌കെ നല്‍കിയത്. ഗാന്ധിജയന്തി ദിനത്തില്‍ മുംബൈയിലെ ശിവാജി പാര്‍ക്കിന് പുറത്ത് നടന്ന പ്രതിഷേധ സംഗമത്തില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. പോലീസ് അനുമതി നിഷേധിച്ചിരുന്നെങ്കിലും ഗേറ്റിന് പുറത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് [&Read More