27/07/2026
[fontresizer_tawhidurrahmandear_widget]

Tags :Sonam Wangchuk Hospital Discharge

India

സോനം വാങ്ചുക് ആശുപത്രി വിട്ടു; രാജ്ഘട്ട് സന്ദർശിച്ച ശേഷം ലഡാക്കിലേക്ക്; ‘പിന്തുണച്ചവർക്ക് നന്ദി’

ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ ഡൽഹിയിൽ നടന്ന വിദ്യാർഥികളുടെ അനിശ്ചിതകാല പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരാഹാര സമരം അനുഷ്ഠിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ശാസ്ത്രജ്ഞനുമായ സോനം വാങ്ചുക് ആശുപത്രി വിട്ടു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഒരു ആഴ്ചയോളമായി ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ തീവ്ര പരിചരണത്തിലായിരുന്നു അദ്ദേഹം. ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ അദ്ദേഹം രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരമർപ്പിക്കാൻ രാജ്ഘട്ടിലേക്ക് തിരിച്ചു. തുടർന്നായിരിക്കും ലഡാക്കിലെ സ്വന്തം വീട്ടിലേക്ക് മടങ്ങുക. താൻ പതുക്കെ ഭക്ഷണം കഴിച്ചു തുടങ്ങിയിട്ടുണ്ടെന്നും ആരോഗ്യം [&Read More