കൊച്ചി: നെടുമ്പാശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വെളിപ്പെടുത്തലുമായി കാറോടിച്ച പ്രതി ആലപ്പുഴ ആലിശേരി സ്വദേശി സുഹൈൽ സജീവ് (19). താൻ മദ്യപിച്ചിരുന്നതായും എയർപോർട്ട് റോഡിലൂടെ മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിലാണ് വാഹനമോടിച്ചതെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു. അപകടസമയത്ത് കാറിലുണ്ടായിരുന്ന സുഹൈലിന്റെ സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. വിമാനത്താവള റോഡിൽ അത്താണി എയർപോർട്ട് സിഗ്നൽ കവലയ്ക്ക് സമീപം ഇന്നലെ പുലർച്ചെ 2 മണിയോടെയായിരുന്നു ദാരുണമായ അപകടം. കർണാടക സുള്ള്യ സ്വദേശി മുഹമ്മദ് ഇയാസ് (22), വയനാട് കൽപ്പറ്റ [&Read More