‘ഓപ്പറേഷൻ തിയേറ്ററിൽ പവർകട്ട്; ഗർഭിണികൾക്ക് മൊബൈൽ വെളിച്ചത്തിൽ പ്രസവ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ
പട്‌ന: ഓപ്പറേഷൻ തിയേറ്ററിൽ വൈദ്യുതി തടസ്സപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ. ബിഹാറിലെ ജമുയി സദർ ആശുപത്രിയിലാണ് ഗുരുതരമായ ഈ സുരക്ഷാവീഴ്ചയുണ്ടായത്. വെള്ളിയാഴ്ച നടന്ന രണ്ട് ഗർഭിണികളുടെ ശസ്ത്രക്രിയക്കിടെയായിരുന്നു സംഭവം. ഏകദേശം 45 മിനിറ്റോളം സമയം ഇവിടെ വൈദ്യുതി തടസ്സപ്പെട്ടു. പ്രസവ വാർഡിൽനിന്ന് ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റിയ പൂജ കുമാരി, അഞ്ജനി കുമാരി എന്നിവരുടെ ശസ്ത്രക്രിയകൾ പുരോഗമിക്കുന്നതിനിടെയാണ് വൈദ്യുതി നിലച്ചത്. പവർ ബാക്കപ്പായി ആശുപത്രിയിലുണ്ടായിരുന്ന ജനറേറ്ററും പ്രവർത്തിച്ചില്ല. [&Read More