‘ഗാന്ധിജിയുടെ ഘാതകരുടെ രാഷ്ട്രീയത്തോട് എങ്ങനെ നിങ്ങൾക്ക് ചേർന്നുനിൽക്കാൻ കഴിഞ്ഞു?’; പത്മജക്കെതിരെ താര ടോജോ
കോഴിക്കോട്: ബിജെപി വിട്ട പത്മജ വേണുഗോപാൽ കോൺഗ്രസിലേക്ക് തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങൾക്കിടെ രൂക്ഷവിമർശനവുമായി കോൺഗ്രസ് ഡിജിറ്റൽ മീഡിയ കൺവീനറും ആക്ടിവിസ്റ്റുമായ താര ടോജോ അലക്സ്. ഗാന്ധിജിയുടെ ഘാതകരുടെ രാഷ്ട്രീയത്തോട് എങ്ങനെ പത്മജയ്ക്ക് ചേർന്നുനിൽക്കാൻ കഴിഞ്ഞെന്നാണ് ഒരു കോൺഗ്രസുകാരിയെന്ന നിലയിൽ തനിക്ക് ചോദിക്കാനുള്ളതെന്ന് താര ഫേസ്ബുക്ക് കുറിപ്പിൽ വിമർശിച്ചു. പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിനെയും ഇന്ദിരാഗാന്ധിയെയും സോണിയാഗാന്ധിയെയും അപമാനിക്കുന്ന രാഷ്ട്രീയത്തോടൊപ്പം എങ്ങനെ താദാത്മ്യം പ്രാപിക്കാൻ കഴിഞ്ഞുവെന്നും, നരേന്ദ്ര മോദിയെയും അമിത് ഷായെയും യോഗി ആദിത്യനാഥിനെയും പോലുള്ളവർ നേതൃത്വം നൽകുന്ന രാഷ്ട്രീയത്തോടൊപ്പം എങ്ങനെ [&Read More