27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Tirur

Main story

വലയിൽ മീൻ കുടുങ്ങിയെന്ന് പറഞ്ഞ് വിളിച്ചിറക്കി; തിരൂരിൽ ഫൗസിയയുടെ മൃതദേഹം ചാക്കിൽ കെട്ടിയ

മലപ്പുറം: പടിഞ്ഞാറേക്കരയ്ക്ക് സമീപം തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പടിഞ്ഞാറേക്കര ബീച്ച് സ്വദേശിനി ഫൗസിയ (37) ആണ് കൊല്ലപ്പെട്ടത്. “വലയിൽ മീൻ കുടുങ്ങിയിട്ടുണ്ട്, എടുക്കാൻ കൂടെ വരണം” എന്ന് പറഞ്ഞ് വ്യാഴാഴ്‌ച പുലർച്ചെ ഭർത്താവ് ഹുസൈൻ വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയ ഫൗസിയയെ പിന്നീട് പടിഞ്ഞാറേക്കര ബോട്ട് ജെട്ടിക്ക് സമീപം മൃതദേഹമായി കണ്ടെത്തുകയായിരുന്നു. ഫൗസിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഹുസൈനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. തങ്ങളോടൊപ്പം [&Read More

Kerala

കുടവയർ യോഗ്യത, 4500 ദിവസവരുമാനം; ജോലി കയ്യുയർത്തി അനുഗ്രഹം നൽകുക! ഓണവിപണി ഭരിച്ച്

തിരൂർ: ഓണക്കാലത്ത് മികച്ച വരുമാന മാർഗമായി മാവേലി വേഷങ്ങൾ. ദിവസം 3000 രൂപ മുതൽ 4500 രൂപ വരെയാണ് ഒരു മാവേലി വേഷക്കാരന്റെ വരുമാനം. ഓണാഘോഷ പരിപാടികൾ, സ്ഥാപനങ്ങൾക്കു മുന്നിലെ വരവേൽപ്പ്, ഘോഷയാത്രകൾ, വാഹനങ്ങളിലുള്ള പ്രദർശനം എന്നിവയാണ് മാവേലിമാരുടെ പ്രധാന ജോലികൾ. എവിടെപ്പോയാലും കയ്യുയർത്തി അനുഗ്രഹം നൽകുക എന്നതാണ് ഇവർ ചെയ്യേണ്ട പ്രധാന കാര്യം. മാവേലിയാകാനുള്ള അടിസ്ഥാന യോഗ്യതയായി കരുതുന്നത് കുടവയറാണ്. ഓലക്കുട ചൂടി, കിരീടവും ആഭരണങ്ങളും ധരിച്ച് ദേഹമാസകലം മേക്കപ്പമിട്ട് നിൽക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് [&Read More

Kerala

വധൂഗൃഹത്തിലെ മണിയറയിലെ ശുചിമുറിയിൽ എംഡിഎംഎ ഒളിപ്പിച്ചു; നവവരൻ അറസ്റ്റിൽ

തിരൂർ: നവവധുവിന്റെ വീട്ടിലെ മണിയറയിൽ ലഹരിമരുന്ന് ഒളിപ്പിച്ചുവെച്ച നവവരൻ പോലീസ് പിടിയിലായി. തവനൂർ പുത്തൻപുരയിൽ മുഹമ്മദ് ഷിബാനെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. വീടിന്റെ മുകളിലത്തെ നിലയിലുള്ള മണിയറയിലെ ശുചിമുറിയിൽ നിന്നാണ് പോലീസ് എംഡിഎംഎ കണ്ടെടുത്തത്. പ്രതി സഞ്ചരിച്ചിരുന്ന കാറിൽ നിന്ന് നേരത്തെ പോലീസ് എംഡിഎംഎ പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വധുവിന്റെ വീട്ടിലും ലഹരിമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം പുറത്തുവന്നത്. സ്വന്തം ഉപയോഗത്തിനും വിൽപനയ്ക്കുമായാണ് എംഡിഎംഎ എത്തിച്ചതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. കാറിൽ നിന്നും വീട്ടിൽ [&Read More

Kerala

മഹാരാഷ്ട്രയിൽ നിന്ന് തിരൂരിലേക്ക് 28 മണിക്കൂർ; 1000 കിലോമീറ്റർ പറന്ന് വിസ്മയമായി ഷാനവാസിന്റെ

തിരൂർ: 1000 കിലോമീറ്റർ ദൂരം വെറും 28 മണിക്കൂറിനുള്ളിൽ പറന്നെത്തി തിരൂർ സ്വദേശി ഷാനവാസിന്റെ പ്രാവുകൾ വിസ്മയമായി. മഹാരാഷ്ട്രയിലെ താനെക്കടുത്തുള്ള കുഡൂസിൽനിന്ന് പറന്നുയർന്ന റേസിങ് ഹോമർ പ്രാവുകളാണ് ഉടമയായ നടുവിലങ്ങാടി പ്രിയ അക്വാപെറ്റ്‌സിലെ പി ഷാനവാസിന്റെ അടുത്തേക്ക് റെക്കോർഡ് വേഗത്തിൽ തിരിച്ചെത്തിയത്. മലബാർ റേസിങ് പീജിയൻ ക്ലബ്ബും കേരള റേസിങ് പീജിയൻ ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച മത്സരത്തിലാണ് ഈ നേട്ടം. കഴിഞ്ഞ 19ാം തീയതി രാവിലെ ഏട്ട് മണിക്ക് കുഡൂസിൽനിന്ന് മറ്റു 79 പ്രാവുകൾക്കൊപ്പമാണ് ഇവയെ തുറന്നുവിട്ടത്. [&Read More