‘സെൻട്രൽ ജയിലിൽ ഞാൻ ഒരുക്കിയ സൗകര്യങ്ങൾ ആർക്കെങ്കിലും ഉപകാരപ്പെട്ടെങ്കിൽ സന്തോഷം’; തച്ചങ്കരിയെ പരിഹസിച്ച്
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തടവിലായ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ ട്രോളി ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. തിരുവനന്തപുരം സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്ക്, സെല്ലുകളെ അപേക്ഷിച്ച് വളരെ വൃത്തിയുള്ളതാണെന്നും എല്ലാം താൻ ജയിൽ വകുപ്പ് ഡിജിപി ആയിരുന്നപ്പോൾ മെച്ചപ്പെടുത്തിയെടുത്തതാണെന്നും ശ്രീലേഖ ഫെയ്സ്ബുക്കിൽ കുറിച്ചു. ഇപ്പോൾ അത് ആർക്കെങ്കിലും നല്ലതുപോലെ പ്രയോജനപ്പെടുന്നുണ്ടെങ്കിൽ സന്തോഷം എന്നുമാണ് ശ്രീലേഖയുടെ പരിഹാസം. തച്ചങ്കരിയുടെ പേരെടുത്ത് പറയാതെയാണ് പോസ്റ്റ്. “തിരുവനന്തപുരം സെൻട്രൽ ജയിലിലെ ‘ആശുപത്രി ബ്ലോക്ക്’ സെല്ലുകളെ [&Read More