28/09/2026
[fontresizer_tawhidurrahmandear_widget]

Tags :TP Ramakrishnan

Kerala

‘ഇഡിയെ ഉപയോഗിച്ച് ഇടതുപക്ഷത്തെ തകർത്ത് രാഷ്ട്രീയ ഇടം കണ്ടെത്തൽ ബിജെപിയുടെ വ്യാമോഹം മാത്രം;

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ രാഷ്ട്രീയ ആയുധമാക്കി കേരളത്തിൽ ഇടതുപക്ഷത്തെ തകർക്കാമെന്നതും രാഷ്ട്രീയ ഇടം കണ്ടെത്താമെന്നതും ബിജെപിയുടെ വ്യാമോഹം മാത്രമാണെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്‌ണൻ. എത്രയൊക്കെ ശ്രമങ്ങൾ നടത്തിയാലും കേരളത്തിലെ ജനങ്ങൾ ഇടതുപക്ഷത്തിനൊപ്പം തന്നെ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി വിജയനെ ലക്ഷ്യമിട്ടാണ് ഇഡിയുടെ നീക്കങ്ങളെന്നും അദ്ദേഹത്തെ വീട്ടിൽ തടഞ്ഞുനിർത്തുന്ന തരത്തിലുള്ള നടപടികൾ ജനാധിപത്യവിരുദ്ധമാണെന്നും ടി.പി രാമകൃഷ്ണൻ ആരോപിച്ചു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള ഇത്തരം രാഷ്ട്രീയ നീക്കങ്ങളെ ജനങ്ങൾ തള്ളിക്കളയും. എന്നാൽ, കേന്ദ്ര ഏജൻസിയുടെ ഇടപെടലുകളെക്കുറിച്ചുള്ള നിലപാട് [&Read More

Kerala

സതീശൻ പറഞ്ഞത് സംഭവിച്ചു; നൂറിലധികം സീറ്റ് ലഭിക്കുമെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ വിശ്വസിച്ചില്ല-ടി.പി രാമകൃഷ്ണൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വി.ഡി സതീശൻ പ്രവചിച്ചതുപോലെ യു.ഡി.എഫ് 100 കടന്നത് അപ്രതീക്ഷിത തിരിച്ചടിയാണെന്ന് സമ്മതിച്ച് എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. നൂറിലധികം സീറ്റ് കിട്ടുമെന്ന് സതീശൻ പറഞ്ഞപ്പോൾ കിട്ടില്ലെന്നാണ് ഞങ്ങൾ ധരിച്ചത്. എന്നാൽ അദ്ദേഹം പറഞ്ഞത് ശരിയായി, അവർക്ക് 102 സീറ്റ് ലഭിച്ചുവെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫിന്റെ വിജയം മുൻകൂട്ടി കാണാൻ വി.ഡി. സതീശന് സാധിച്ചുവെന്നത് വസ്തുതയാണെന്ന് അദ്ദേഹം പറഞ്ഞു. ‘അവർ പി.ആർ ഏജൻസികളെയെല്ലാം ആശ്രയിച്ചിട്ടുണ്ട്. അദ്ദേഹം ഇതു [&Read More

Main story

‘നാല് വോട്ട് കിട്ടാൻ വേണ്ടി ഇങ്ങനെ ചെയ്താൽ സമൂഹത്തിൽ നികത്താൻ കഴിയാത്ത വിള്ളലുണ്ടാകും’;

മലപ്പുറം: പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട അനൗൺസ്‌മെന്റ് വിവാദത്തിൽ രൂക്ഷവിമർശനവുമായി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. കേവലം നാല് വോട്ട് നേടുന്നതിനായി മതസൗഹാർദ്ദം തകർക്കുന്ന ഇത്തരം പ്രവണതകൾ സമൂഹത്തിൽ നികത്താനാവാത്ത വിള്ളലുകൾ ഉണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. മതം പറഞ്ഞ് വോട്ട് വാങ്ങുന്ന പാരമ്പര്യം യുഡിഎഫിനില്ലെന്നും, തെരഞ്ഞെടുപ്പ് കഴിഞ്ഞാലും മാറാത്ത ഭിന്നതകൾ സൃഷ്ടിക്കുന്നത് അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വിവാദമായ അനൗൺസ്‌മെന്റുമായി ബന്ധപ്പെട്ട് എൽഡിഎഫ് സ്ഥാനാർത്ഥി ടി.പി രാമകൃഷ്ണന് [&Read More

Kerala

പേരാമ്പ്രയിലെ അനൗൺസ്മെൻറ് വിവാദം: യുഡിഎഫ് പരാതിയില്‍ ടി.പി രാമകൃഷ്ണന് നോട്ടിസ്

കോഴിക്കോട്: പേരാമ്പ്രയിലെ വിവാദ അനൗൺസ്‌മെന്റുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനറും സ്ഥാനാർത്ഥിയുമായ ടി.പി രാമകൃഷ്ണന് നോട്ടീസ്. ഇടതുമുന്നണിയുടെ അനൗൺസ്‌മെന്റ് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് നൽകിയ പരാതിയിലാണ് നടപടി. മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറാണ് വിശദീകരണം തേടി നോട്ടീസ് അയച്ചത്. പേരാമ്പ്ര മണ്ഡലത്തിലെ പ്രചാരണ പരിപാടികൾക്കിടെയുണ്ടായ അനൗൺസ്‌മെന്റ് ഇതിനോടകം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്.Read More

Main story

‘എസ്‌ഡിപിഐയുമായി സിപിഎമ്മിന് ബന്ധമില്ല, ആരോടും വോട്ട് വേണ്ടെന്ന് പറയില്ല’- ടി.പി രാമകൃഷ്ണൻ

കണ്ണൂർ: എസ്‌ഡിപിഐയുമായി ഇടതുപക്ഷത്തിന് യാതൊരുവിധ രാഷ്ട്രീയ ബന്ധവുമില്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. എന്നാൽ ജനാധിപത്യ പ്രക്രിയയിൽ ആരുടെയെങ്കിലും വോട്ട് വേണ്ടെന്ന് പറയില്ലെന്നും അദ്ദേഹം മലയാള മാധ്യമത്തോട് വ്യക്തമാക്കി. സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന യുഡിഎഫ് ആരോപണം ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർഎസ്എസുമായുള്ള പോരാട്ടത്തിൽ നിരവധി സഖാക്കൾക്ക് ജീവൻ നഷ്ടപ്പെട്ട ചരിത്രമാണ് പാർട്ടിക്കുള്ളത്. അങ്ങനെയുള്ള ഇടതുപക്ഷം ആർഎസ്എസുമായി യോജിക്കുന്നു എന്ന് പറയുന്നത് ചരിത്രബോധമില്ലാത്തവർ മാത്രമാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം [&Read More