‘എസി ഉപയോഗിക്കാറില്ല, ഉഷ്‌ണ തരംഗത്തെ മറികടക്കാൻ ഉള്ളി പോക്കറ്റിലിട്ടാൽ മതി’; കേന്ദ്രമന്ത്രി ജ്യോതിരാദിത്യ
ഭോപ്പാൽ: കഠിനമായ വേനൽച്ചൂടിനെ പ്രതിരോധിക്കാൻ പരമ്പരാഗത രീതികൾ പിന്തുടരണമെന്ന ഉപദേശവുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. മധ്യപ്രദേശിലെ ശിവ്‌പുരിയിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് വേനൽചൂടിനെ നേരിടാൻ താൻ സ്വീകരിക്കുന്ന ലളിതമായ വഴികളെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്. അതികഠിനമായ ചൂടിലും താൻ എയർ കണ്ടീഷണർ ഉപയോഗിക്കാറില്ലെന്ന് സിന്ധ്യ വെളിപ്പെടുത്തി. മേയ്, ജൂൺ മാസങ്ങളിലെ 51 ഡിഗ്രി ചൂടിൽ പോലും എസി ഇല്ലാതെ ജോലി ചെയ്യാൻ സാധിക്കുന്നത് ചമ്പൽ ചർമ്മത്തിന്റെ (ചമ്പൽ പ്രദേശത്തുകാരുടെ കരുത്തുള്ള ചർമ്മം) പ്രത്യേകത കൊണ്ടാണെന്നും അദ്ദേഹം തമാശരൂപേണ പറഞ്ഞു. [&Read More