10/06/2026
[fontresizer_tawhidurrahmandear_widget]

Tags :TrivandrumMayor

Main story

അനുനയ നീക്കങ്ങള്‍ തള്ളി അതൃപ്തി പരസ്യമാക്കി ആര്‍. ശ്രീലേഖ; മേയര്‍ തെരഞ്ഞെടുപ്പിനെതിരെ കോടതിയെ

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പിനെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങള്‍ കൊഴുക്കുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ അനുനയ നീക്കങ്ങള്‍ തള്ളിക്കളഞ്ഞ മുന്‍ ഡിജിപി ആര്‍. ശ്രീലേഖ മേയര്‍ പദവി ലഭിക്കാത്തതിലുള്ള തന്റെ കടുത്ത പ്രതിഷേധം തുടരുകയാണ്. പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ട വി.വി. രാജേഷിന് ആശംസകള്‍ നേരാന്‍ പോലും തയ്യാറാകാത്ത ശ്രീലേഖ താന്‍ അപമാനിതയായെന്ന വികാരമാണ് നേതാക്കളോട് പങ്കുവെച്ചത്. നേരത്തെ ശാസ്തമംഗലത്ത് സ്ഥാനാര്‍ത്ഥിയായപ്പോള്‍ തന്നെ ശ്രീലേഖയ്ക്ക് മേയര്‍ പദവി വാഗ്ദാനം ചെയ്തിരുന്നതായി സൂചനകളുണ്ട്. എന്നാല്‍ കേന്ദ്ര നേതൃത്വത്തിന്റെയും ആര്‍.എസ്.എസിന്റെയും ഇടപെടല്‍ [&Read More

Kerala

മേയർ ആക്കാത്തതിൽ ശ്രീലേഖയ്ക്ക് കടുത്ത അതൃപ്തി; അനുനയിപ്പിക്കാൻ ഇടപെട്ട് ബിജെപി കേന്ദ്ര നേതൃത്വം

തിരുവനന്തപുരം: മേയർ സ്ഥാനം കൈവിട്ടതിൽ മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്ക് കടുത്ത അതൃപ്തി. ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച് മികച്ച വിജയം നേടിയ ശ്രീലേഖയെ മേയർ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് തുടക്കം മുതൽ സൂചനകളുണ്ടായിരുന്നു. എന്നാൽ അവസാന നിമിഷം വി.വി. രാജേഷിനെ മേയറാക്കാൻ പാർട്ടി തീരുമാനിച്ചതാണ് ശ്രീലേഖയെ ചൊടിപ്പിച്ചത്. തന്റെ അതൃപ്തി അവർ നേതൃത്വത്തെ നേരിട്ട് അറിയിച്ചതായാണ് വിവരം. ശ്രീലേഖയുടെ പിണക്കം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയാകുമെന്ന് കണ്ടതോടെ ബിജെപി കേന്ദ്ര നേതൃത്വം അടിയന്തരമായി വിഷയത്തിൽ ഇടപെട്ടു. മുതിർന്ന കേന്ദ്ര നേതാക്കൾ [&Read More