ലഖ്‌നൗ: വിവാഹച്ചടങ്ങുകൾക്കിടെ വരൻ കുഴഞ്ഞുവീണതിനെത്തുടർന്ന് വധു വിവാഹത്തിൽ നിന്ന് പിന്മാറി. ഉത്തർപ്രദേശിലെ ഇറ്റാ ജില്ലയിലുള്ള സാകിത് മേഖലയിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. വരന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ വീട്ടുകാർ മറച്ചുവെച്ചുവെന്ന് ആരോപിച്ചാണ് വധുവിന്റെ പിന്മാറ്റം. വിവാഹ മണ്ഡപത്തിലെ പീഠത്തിൽ ഇരിക്കുമ്പോഴാണ് വരൻ പെട്ടെന്ന് ബാലൻസ് തെറ്റി കസേരയിൽ നിന്ന് താഴെ വീണത്. ഇത് ചടങ്ങിൽ പങ്കെടുത്തവർക്കിടയിൽ വലിയ പരിഭ്രാന്തി പരത്തി. വരന് വെള്ളം നൽകി ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും, ആരോഗ്യനിലയിൽ സംശയം തോന്നിയ വധുവിന്റെ കുടുംബം തർക്കമുന്നയിക്കുകയായിരുന്നു. വിവാഹത്തിന് മുൻപ് [&Read More