27/09/2026
[fontresizer_tawhidurrahmandear_widget]

Tags :US Foreign Policy

Main story

സിറിയയെ ഭീകരവാദ പട്ടികയിൽ നിന്ന് ഒഴിവാക്കി അമേരിക്ക

വാഷിങ്‌ടൺ: സിറിയയെ ഭീകരവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് അമേരിക്ക ഔദ്യോഗികമായി ഒഴിവാക്കി. പ്രസിഡൻ്റ് അഹമ്മദ് അശ്ശറായുടെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടം അന്താരാഷ്ട്ര സമൂഹവുമായി സഹകരിക്കാൻ തയാറായതിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. 14 വർഷത്തെ നീണ്ട ആഭ്യന്തര യുദ്ധത്തിൻ്റെ കെടുതികളിൽ നിന്ന് കരകയറാനും രാജ്യത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾക്കും ഈ തീരുമാനം വലിയ മുതൽക്കൂട്ടാകുമെന്നാണ് സിറിയൻ സർക്കാരിന്റെ വിലയിരുത്തൽ. പതിറ്റാണ്ടുകളായി തുടർന്ന ഉപരോധ പട്ടികയിൽ നിന്നാണ് അമേരിക്ക സിറിയയെ നീക്കം ചെയ്തിരിക്കുന്നത്. ജൂലൈ 8Read More

Main story

ഇറാൻ യുദ്ധം:ട്രംപിന്റെ ലക്ഷ്യങ്ങളിൽ ഭൂരിഭാഗം പേർക്കും സംശയം; അമേരിക്കയിൽ ജനപിന്തുണ ഇടിയുന്നതായി സർവേ

വാഷിങ്ടൺ: ഇറാനെതിരായ സൈനിക നടപടിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഭരണകൂടത്തിനും തിരിച്ചടിയായി ജനപിന്തുണ കുത്തനെ കുറയുന്നതായി റിപ്പോർട്ട്. റോയിട്ടേഴ്‌സ്/ഇപ്‌സോസ് നടത്തിയ പുതിയ സർവേ പ്രകാരം മൂന്നിലൊന്ന് അമേരിക്കക്കാർ മാത്രമാണ് നിലവിൽ ഇറാൻ യുദ്ധത്തെ പിന്തുണയ്ക്കുന്നത്. ആക്രമണം ആരംഭിച്ചിട്ട് അഞ്ച് മാസം പിന്നിടുമ്പോൾ സംഘർഷത്തിൽ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ പിന്തുണയാണിത്. ഇറാനിൽ യുഎസ് നടത്തുന്ന സൈനിക ഇടപെടലിന്റെ യഥാർത്ഥ ലക്ഷ്യങ്ങൾ കൃത്യമായി വിശദീകരിക്കാൻ ട്രംപിന് സാധിച്ചിട്ടില്ലെന്ന് സർവേയിൽ പങ്കെടുത്ത 69 ശതമാനം അമേരിക്കക്കാരും അഭിപ്രായപ്പെട്ടു. ഇതിൽ പത്തിൽ നാല് [&Read More

Main story

‘എല്ലാം ഒന്ന് അടങ്ങട്ടെ, ഇറാന്റെ ആണവ അവശിഷ്ടങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കും’; സമാധാന ശ്രമങ്ങള്‍ക്കിടെ

വാഷിങ്ടണ്‍: അമേരിക്കയും ഇറാനും തമ്മില്‍ പാകിസ്താന്റെ മധ്യസ്ഥതയില്‍ സമാധാന കരാറിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ, പുതിയ വിവാദ പ്രസ്താവനയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ‘ന്യൂക്ലിയര്‍ ഡസ്റ്റ്’ (സമ്പുഷ്ട യുറേനിയം ശേഖരം) അമേരിക്ക പിടിച്ചെടുത്ത് പൂര്‍ണമായും നശിപ്പിക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ഇറാന്റെ ആണവ ശേഷിപ്പുകള്‍ അമേരിക്കയുടെ നിയന്ത്രണത്തിലാക്കുമെന്നും പിന്നീട് ഇരു രാജ്യങ്ങളിലും വെച്ച് അവ ഇല്ലാതാക്കുമെന്നും അദ്ദേഹം സമൂഹ മാധ്യമത്തില്‍ കുറിച്ചു. ബിRead More

World

ഗസ്സ സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടം പ്രഖ്യാപിച്ച് അമേരിക്ക ; ഭരണച്ചുമതലയ്ക്കായി പ്രത്യേക

വാഷിങ്ടൺ/കെയ്‌റോ: ഗസ്സയിൽ യുദ്ധാനന്തര ഭരണസംവിധാനവും പുനർനിർമ്മാണവും ലക്ഷ്യമിട്ടുള്ള മാസ്റ്റർ പ്ലാനിന്റെ രണ്ടാം ഘട്ടം അമേരിക്ക പ്രഖ്യാപിച്ചു. വെടിനിർത്തൽ ഉൾപ്പെടെയുള്ള ഒന്നാം ഘട്ടത്തിലെ പല നിർണ്ണായക ലക്ഷ്യങ്ങളും പൂർണ്ണമായി നടപ്പിലാകുന്നതിന് മുൻപാണ് ട്രംപ് ഭരണകൂടം അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നത്. ഗസ്സയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനായി 15 അംഗങ്ങളുള്ള പ്രത്യേക ടെക്‌നോക്രാറ്റിക് കമ്മിറ്റി രൂപീകരിച്ചതായും ഇന്നലെ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ യുഎസ് വ്യക്തമാക്കിട്ടുണ്ട്. ഫലസ്തീൻ ഭരണസമിതിയും സമാധാന ബോർഡും മുൻ ഫലസ്തീൻ ഡെപ്യൂട്ടി മന്ത്രി അലി ഷാത്ത് ആണ് ഗസ്സയുടെ ഭരണം നയിക്കുന്ന [&Read More

World

‘മര്യാദയ്ക്ക് നിന്നില്ലെങ്കില്‍ മദുറോയിലും വലിയ വില നല്‍കേണ്ടിവരും’; ഇടക്കാല വെനസ്വേലന്‍ പ്രസിഡന്‍റിന് മുന്നറിയിപ്പുമായി

കാരക്കാസ്: വെനസ്വേലയിൽ നാടകീയ നീക്കങ്ങൾ തുടരുന്നു. പുറത്താക്കപ്പെട്ട പ്രസിഡന്റ് നിക്കോളാസ് മദുറോയ്ക്ക് പിന്നാലെ, താൽക്കാലിക ഭരണകർത്താവായി ചുമതലയേറ്റ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനും കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. മദുറോയെക്കാൾ വലിയ വില നൽകേണ്ടി വരുമെന്നാണ് റോഡ്രിഗസിനെ ട്രംപ് ഭീഷണിപ്പെടുത്തിയത്. ‘അവർ ശരിയായ തീരുമാനമെടുക്കണം, അല്ലാത്തപക്ഷം മദുറോയേക്കാൾ വലിയ വില നൽകേണ്ടി വരും,’ ദി അറ്റ്‌ലാന്റിക് നൽകിയ ഫോൺ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ വിവാദ പരാമർശങ്ങൾ. അമേരിക്കൻ സൈനിക ഇടപെടലിലൂടെ മദുറോയെ പിടികൂടിയതിനെ റോഡ്രിഗസ് [&Read More

World

അടുത്തത് ഗ്രീന്‍‌ലാന്‍ഡ് എന്ന് സൂചന നല്‍കി യുഎസ് വൃത്തങ്ങള്‍; അനുവദിക്കില്ലെന്ന് വ്യക്തമാക്കി ഡെന്മാര്‍ക്ക്

വാഷിംഗ്ടണ്‍/കോപ്പന്‍ഹേഗന്‍: വെനിസ്വേലയിലെ അമേരിക്കന്‍ സൈനിക നടപടിക്ക് പിന്നാലെ ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുമെന്ന വാര്‍ത്തകള്‍ അമേരിക്കയില്‍ നിന്ന് വരുന്നത് ആഗോളതലത്തില്‍ പുതിയ ചര്‍ച്ചയ്ക്ക് വഴി തുറന്നു. ട്രംപിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫന്‍ മില്ലറുടെ ഭാര്യ കാറ്റി മില്ലര്‍ യുഎസ് പതാകയില്‍ പൊതിഞ്ഞ ഗ്രീന്‍ലാന്റ് ഭൂപടം ‘ഉടന്‍’ എന്ന കുറിപ്പോടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതാണ് പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയത്. അതേസമയം, ഗ്രീന്‍ലാന്റിനെ യുഎസിന്റെ ഭാഗമാക്കാന്‍ പ്രത്യേക ദൂതനായി ജെഫ് ലാന്‍ഡ്രിയെ ട്രംപ് നാമനിര്‍ദ്ദേശം ചെയ്യുകയും ചെയ്തിട്ടുണ്ട്. ദേശീയ [&Read More

Main story

‘അടുത്തത് ക്യൂബ, പിന്നെ കൊളംബിയ’: ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കെതിരെ യുദ്ധപ്രഖ്യാപനവുമായി ട്രംപ്

വാഷിങ്ടണ്‍: വെനസ്വേലയിലെ സൈനിക നടപടികള്‍ക്കു പിന്നാലെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കെതിരെ കടുത്ത ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ക്യൂബ, കൊളംബിയ, മെക്സിക്കോ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് ട്രംപിന്റെ പുതിയ നീക്കങ്ങള്‍. ക്യൂബന്‍ ഭരണകൂടം തകര്‍ച്ചയുടെ വക്കിലാണെന്നും കൊളംബിയയില്‍ സൈനിക നടപടിക്ക് മടിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. മയക്കുമരുന്ന് കടത്തും അനധികൃത കുടിയേറ്റവും തടയുന്നതിന്റെ ഭാഗമാണെന്നു പറഞ്ഞാണ് ട്രംപ് അയല്‍രാജ്യങ്ങള്‍ക്കെതിരെ അധിനിവേശനീക്കം നടത്തുന്നത്. ട്രംപിന്റെ പരാമര്‍ശങ്ങള്‍ ലാറ്റിനമേരിക്കയില്‍ പുതിയ സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. ക്യൂബന്‍ കമ്യൂണിസ്റ്റ് ഭരണകൂടം [&Read More