21/07/2026
[fontresizer_tawhidurrahmandear_widget]

Tags :VCK

Main story

‘ഡിഎംകെയുടെ കാരുണ്യത്തിലാണ് തമിഴ്നാട് സർക്കാർ പ്രവർത്തിക്കുന്നത്’; വിജയ് തരംഗം അധികകാലം നിലനിൽക്കില്ലെന്ന് എം.കെ

ചെന്നൈ: തമിഴ്‌നാട്ടിൽ അടുത്തിടെ ഭരണത്തിലേറിയ വിജയിന്റെ നേതൃത്വത്തിലുള്ള ടിവികെ (തമിഴക വെട്രി കഴകം) സർക്കാരിനെതിരെയും നടൻ വിജയിക്കെതിരെയും രൂക്ഷവിമർശനവുമായി ഡിഎംകെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ. സംസ്ഥാനത്ത് നിലവിലുള്ളത് ഒരു രാഷ്ട്രീയ തരംഗമല്ല, മറിച്ച് വെറുമൊരു ‘സിനിമാ സുനാമി’ മാത്രമാണെന്ന് സ്റ്റാലിൻ വിശേഷിപ്പിച്ചു. പുതിയ സർക്കാരിന് അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കാൻ കഴിയില്ലെന്നും ഡിഎംകെയുടെ കാരുണ്യത്തിലാണ് നിലവിലെ ഭരണ മുന്നേറ്റമെന്നും അദ്ദേഹം പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ആരോപിച്ചു. രാഷ്ട്രീയ ബോധ്യമല്ല, മറിച്ച് ഒരു ജനപ്രിയ സിനിമാതാരത്തോടുള്ള [&Read More

Main story

വിജയ്‌യിയെ പിന്തുണയ്ക്കാൻ ലീഗിനെയും വിസികെയെയും നിർബന്ധിച്ചത് സ്റ്റാലിൻ; കേന്ദ്ര ഇടപെടൽ തടയാൻ ഡിഎംകെ

ചെന്നൈ: നടൻ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റത് ഡി.എം.കെ സഖ്യകക്ഷികളുടെ പിന്തുണയോടെയാണെന്നും ഇതിന് വഴിയൊരുക്കിയത് എം.കെ സ്റ്റാലിന്റെ ഇടപെടലാണെന്നും വെളിപ്പെടുത്തൽ. സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധി ഉടലെടുക്കുകയും അതുവഴി കേന്ദ്രത്തിന്റെ ഇടപടലുണ്ടാകുകയും ചെയ്യാനുള്ള സാഹചര്യം ഒഴിവാക്കുകയായിരുന്നു ഇതിലൂടെ സ്റ്റാലിൻ ലക്ഷ്യമിട്ടത്. സഖ്യകക്ഷികളുമായി നടത്തിയ വിശദമായ ചർച്ചകൾക്കൊടുവിലാണ് അവരെ തമിഴക വെട്രി കഴകത്തിന്(ടി.വി.കെ) പിന്തുണ നൽകാൻ മുൻ തമിഴ്‌നാട് മുഖ്യമന്ത്രി പ്രേരിപ്പിച്ചതെന്ന് ഡി.എം.കെ വക്താവ് എ. ശരവണൻ വെളിപ്പെടുത്തി. ‘ഡി.എം.കെ സഖ്യകക്ഷികളുടെ സഹായത്തോടെയാണ് വിജയിക്ക് മുഖ്യമന്ത്രിയാകാൻ കഴിഞ്ഞത്. തമിഴ്നാട്ടിൽ ഒരു [&Read More

India

ഉപമുഖ്യമന്ത്രി, മന്ത്രി, വിജയ് രാജിവെക്കുന്ന സീറ്റ്… പിന്തുണക്ക് ടിവികെയോട് വിലപേശി വിസികെ

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ, വിജയിന്റെ തമിഴക വെട്രി കഴകത്തെ (ടിവികെ) സമ്മർദ്ദത്തിലാക്കി വിടുതലൈ ചിരുതൈകൾ കച്ചി (വിസികെ). സഭയിൽ കേവല ഭൂരിപക്ഷത്തിന് രണ്ട് സീറ്റുകളുടെ കുറവുള്ള ടിവികെയ്ക്ക് പിന്തുണ നൽകാൻ കടുത്ത നിബന്ധനകളാണ് വിസികെ അധ്യക്ഷൻ തോൾ തിരുമാവളവൻ മുന്നോട്ട് വെച്ചിരിക്കുന്നത്. ഉപമുഖ്യമന്ത്രി സ്ഥാനത്തിന് പുറമെ വിജയ് രാജിവെക്കുന്ന മണ്ഡലത്തിൽ മത്സരിക്കാനുള്ള അവസരം അടക്കമുള്ള ആവശ്യങ്ങളാണ് വിസികെ ഉന്നയിച്ചിരിക്കുന്നത്. രണ്ട് മണ്ഡലങ്ങളിൽ നിന്ന് വിജയിച്ച വിജയ് (പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ്) ഒഴിഞ്ഞുനൽകുന്ന [&Read More