തിരുവനന്തപുരം: എൽ.പി വിദ്യാർഥികൾക്കായുള്ള ഫ്രീഡം ക്വിസിൽ വി.ഡി സവർക്കറെ പുകഴ്ത്തി ചോദ്യം തയ്യാറാക്കിയ അധ്യാപകനെ സസ്പെൻഡ് ചെയ്തു. പള്ളത്തടുക്ക എയുപി സ്കൂളിലെ അധ്യാപകൻ ഗുരുപ്രസാദിനെതിരെയാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീന്റെ നിർദേശപ്രകാരം നടപടിയെടുത്തത്. മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ സ്കൂളുകൾക്കായി സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷൻ ചുമതലയുള്ള അധ്യാപകർ തയ്യാറാക്കിയ ചോദ്യാവലിയിലാണ് വിവാദ ചോദ്യം ടൈബ്രേക്കറായി ഉൾപ്പെടുത്തിയത്. ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി വി.ഡി സവർക്കറാണെന്നാണ് ചോദ്യ പേപ്പറിൽ നൽകിയിരുന്നത്. [&Read More
Tags :VD Savarkar
‘ചോദ്യത്തിന്റെ മാത്രം പ്രശ്നമല്ല, കുട്ടികൾക്ക് പകർന്നു നൽകുന്ന ചരിത്രം ആരുടെ കാഴ്ചപ്പാടിലാണ് എന്നതിന്റെ
കോഴിക്കോട്: സ്‌കൂൾ ക്വിസ് മത്സരത്തിൽ വി.ഡി സവർക്കറെ പുകഴ്ത്തിയുള്ള ചോദ്യം ഉൾപ്പെടുത്തിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി പി.എ മുഹമ്മദ് റിയാസ് എംഎൽഎ ഇത് കേവലം ഒരു ചോദ്യത്തിന്റെ പ്രശ്നമല്ലെന്നും, കുട്ടികളെ പഠിപ്പിക്കുന്ന ചരിത്രം ആരുടെ കാഴ്ചപ്പാടിലാണെന്നതിന്റെ രാഷ്ട്രീയ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാർ അജണ്ടകൾക്ക് യുഡിഎഫ് സർക്കാർ പച്ചക്കൊടി കാട്ടുകയാണെന്നും റിയാസ് കുറ്റപ്പെടുത്തി. കേരളത്തിന്റെ മതനിരപേക്ഷ വിദ്യാഭ്യാസ പാരമ്പര്യത്തെ തകർക്കാനുള്ള നീക്കങ്ങൾ അനുവദിക്കില്ലെന്നും ചരിത്രത്തെ വളച്ചൊടിക്കാനും വിദ്യാഭ്യാസത്തെ വർഗീയവൽക്കരിക്കാനുമുള്ള ശ്രമങ്ങളെ കേരളം ചെറുക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കി. [&Read More
ക്വിസ് വിവാദം: ‘സവർക്കറെ ദേശസ്‌നേഹിയാക്കുന്നത് ആർഎസ്എസ് – ബിജെപി അജണ്ട; ഗൗരവത്തോടെ പരിശോധിക്കണം’
കോഴിക്കോട്: വി.ഡി. സവർക്കറെ ദേശസ്‌നേഹിയാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്നത് ആർ.എസ്.എസ് – ബി.ജെ.പി അജണ്ടയാണെന്ന് മുതിർന്ന മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീർ. കാസർകോട് ജില്ലയിലെ വിവിധ ഉപജില്ലകളിൽ സംഘടിപ്പിച്ച ഫ്രീഡം ക്വിസിൽ സവർക്കറെക്കുറിച്ചുള്ള ചോദ്യം ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്രീഡം ക്വിസിൽ അത്തരമൊരു ചോദ്യം കടന്നുകൂടിയിട്ടുണ്ടെങ്കിൽ അത് ഭരണകൂടം ഗൗരവത്തോടെ പരിശോധിക്കണമെന്ന് മുനീർ ആവശ്യപ്പെട്ടു. ഗാന്ധിവധക്കേസിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടയാളാണ് സവർക്കറെന്നും, അന്നത്തെ സാഹചര്യത്തിൽ തെളിവുകളുടെ അഭാവത്തിലാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്നും മുനീർ ഓർമിപ്പിച്ചു. പിന്നീട് [&Read More
സവര്‍ക്കര്‍ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് ശശി തരൂര്‍; വരുമെന്ന് ഉറപ്പുനല്‍കിയതായി സംഘാടകര്‍-വിവാദം
തിരുവനന്തപുരം: വി.ഡി സവര്‍ക്കറുടെ പേരിലുള്ള പുരസ്‌കാരം സ്വീകരിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ വ്യക്തമാക്കി. തരൂരിന്റെ ഓഫീസ് വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍, പുരസ്‌കാരം സ്വീകരിക്കാമെന്ന് തരൂര്‍ നേരത്തെ ഉറപ്പുനല്‍കിയിരുന്നതായും, അവസാന നിമിഷമുള്ള പിന്മാറ്റം അപ്രതീക്ഷിതമാണെന്നും സംഘാടകര്‍ അവകാശപ്പെട്ടതോടെ വിഷയം വിവാദമായിരിക്കുകയാണ്. എച്ച്ആര്‍ഡിഎസ് ഇന്ത്യയാണ് പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരം കോണ്‍ഗ്രസ് എംപി ശശി തരൂരിന് പ്രഖ്യാപിച്ചത്. ന്യൂഡല്‍ഹി എന്‍ഡിഎംസി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്ന് നടക്കുന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണ് അവാര്‍ഡ് സമ്മാനിക്കുന്നത്. തരൂരിനെ [&Read More